വികസന ജാഗ്രത 21
നെല്ലറ നിലനിർത്താൻ പട്ടുവം


തളിപറമ്പ്
സ്വന്തം ലേഖകൻ
ജില്ലയിലെ നെല്ലറകളിൽ ഒന്നായ പട്ടുവം കാർഷികസംസ്‌കാരത്താൽ സമ്പന്നമാണ്. ആനക്കീൽ ചന്ദ്രൻ പ്രസിഡന്റും പി ഷീജ വൈസ് പ്രസിഡന്റുമായ ഭരണസമിതിയാണ് ഡിസംബർ മാസം സ്ഥാനമൊഴിഞ്ഞത്.
കാട് മൂടി കിടക്കുന്ന 75 ഹെക്ടർ കൈപ്പാട് ഉൾപ്പെടെ 420 ഹെക്ടർ സ്ഥലത്താണ് നെൽകൃഷി ചെയ്തത്. മൂന്ന് ഭാഗത്തും പുഴകളാൽ ചുറ്റപ്പെട്ട് കിടക്കുന്ന പഞ്ചായത്തിൽ മൽസ്യ കൃഷി കൊണ്ടും സമ്പന്നമാണ്.
എല്ലാവർക്കും കുടിവെള്ളം, ശുചിത്വ പഞ്ചായത്ത്, സമ്പൂർണ വൈദ്യുതി, ജനസൗഹൃദ അഴിമതിരഹിത കാര്യക്ഷമതാ പഞ്ചായത്ത്, കയർ ഭൂവസ്ത്ര പ്രവർത്തനം, മംഗലശേരി വള്ളകളി തുടങ്ങിയ പദ്ധതികളെല്ലാം ശ്രദ്ധേയമായിരുന്നു. ഇതെല്ലാം ഏറ്റെടുത്ത് നവീന പദ്ധതി നടപ്പാക്കുക എന്നതാണ് പുതിയ ഭരണ സമിതിയുടെ ദൗത്യം. 13 അംഗ ഭരണ സമിതിയിൽ പി ശ്രീമതി പ്രസിഡന്റും വിവി രാജൻ വൈസ് പ്രസിഡന്റുമായുള്ള പുതിയ നേതൃത്വമാണ് അധികാരത്തിലുള്ളത്. 7 പേർ സിപിഐഎമ്മിന്റെയും 3 പേർ മുസ്ലീം ലീഗിനും 2 പേർ കോൺഗ്രസിനും ഒരാൾ ബിജെപിയുടെയും പ്രതിനിധിയാണ്.

Most Read

  • Week

  • Month

  • All