ലോക ഗ്രന്ഥാലയങ്ങൾ 6
നാഷണൽ ഡിജിറ്റൽ ലൈബ്രറി ഇന്ത്യകെ ടി വിനോദ് കുമാർ
(ലൈബ്രേറിയൻ, എൽബിഎസ്
കോളേജ് ഓഫ് എഞ്ചിനീയറിംഗ് കാസർഗോഡ്)കണ്ണൂർ
സാങ്കേതിക വിദ്യയുടെ വളർച്ചയോടു കൂടി ഡിജിറ്റൽ രൂപത്തിലുള്ള പുസ്തകങ്ങളും വിവര ശേഖരണവും സാധ്യമായി. അതു മൂലം ലോകത്താകമാനം ധാരാളം ഡിജിറ്റൽ റിപോ സിറ്ററികൾ (Digital Repository) രൂപം കൊള്ളുകയും ചെയ്തു. കേന്ദ്ര മാനവശേഷി മന്ത്രാലയത്തിന്റെ കീഴിലെ മിഷന്റെ ഭാഗമായ ചങഋകഇഠ (National Mission on Education through Information and Communication Technology ) മുഖേന രൂപം കൊണ്ട ഒരു ബ്രിഹത് ഡിജിറ്റൽ ശേഖരണമാണ് നാഷണൽ ഡിജിറ്റൽ ലൈബ്രറി ഓഫ് ഇന്ത്യ . 2016 ൽ സ്ഥാപിതമായ പ്രസ്ഥാനം 2018 വർഷത്തോടു കൂടി കൂടുതൽ പ്രവർത്തനക്ഷമമാകുകയും ചെയ്തു. ഇന്ത്യയിലെ പ്രമുഖ ഐഐടി കളിൽ ഒന്നായ കരഖ്പൂർ (IIT Kharagpur) ആണ് ഇതിന്റെ നടത്തിപ്പ് ചുമതല.
ഇന്ത്യക്ക് അകത്തും പുറത്തുമായ് ലഭ്യമായ ലക്ഷ കണക്കിന് പ്രസിദ്ധീകരണങ്ങളെ ഏകജാലകത്തിലൂടെ ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യവുമായ് തുടങ്ങിയ നാഷണൽ ഡിജിറ്റൽ ലൈബ്രറിയിൽ നിലവിൽ നാലരക്കോടിയിലധികം ഡ്യോക്കുമെന്റുകൾ ലഭ്യമാണ്.
വിവിധ വിഭാഗക്കാർക്ക് അവ രുടെ വിദ്യാഭ്യാസ യോഗ്യതക്ക് അനുസരിച്ച് ക്രമീകരിച്ചിരിക്കുന്ന റിപ്പോസിറ്ററിയിൽ പുസ്തകങ്ങൾ, മാനുസ്‌ക്രിപ്റ്റുകൾ, ലേഖനങ്ങൾ, വീഡിയോ ഓഡിയോ ക്ലിപ്പുകൾ, ചോദ്യപേപ്പറുകൾ , തീസിസ് തുടങ്ങിയവ ശാസ്ത്രീയയമായ് ക്രമീകരിക്കുകയും ഉപഭോക്താവിന് ഇഷ്ടാനുസരണം തിരഞ്ഞെടുക്കുവാനും സാധിക്കുന്നു. ഇന്ത്യയിലെ പത്തോളം പ്രാദേശിക ഭാഷകളിൽ ഇത് സാധ്യമാകുന്നു എന്നത് ഇതിന്റെ ജനപ്രീതി വർദ്ധിപ്പിക്കുന്നു.
ഉപഭോക്താക്കൾക്ക് വ്യക്തിപരമായും, സ്ഥാപനം മുഖേനയും ലോഗിൻ സാധ്യമാണ്. ഇ മെയിലും കുറച്ച് വ്യക്തി വിവരങ്ങളും നൽകിയാൽ മൊബൈൽ ആപ്പ് വഴിയും ലോഗിൻ ചെയ്യുവാനും നമുക്ക് വേണ്ട വിവരങ്ങൾ തിരയുവാനും സാധിക്കുന്നു.
പ്രാദേശിക ഭാഷ പിന്തുണയുള്ള ബ്രൗസിംഗ് ഏകജാലക സംവിധാനം, വിവര ലഭ്യത, തികച്ചും സൗജന്യമായ സേവനം തുടങ്ങിയവ നാഷണൽ ഡിജിറ്റൽ ലൈബ്രറി ഓഫ് ഇന്ത്യയെ വേറിട്ട താക്കുന്നു. പുതുതായ് ആരംഭിച്ച കോവിഡ് 19 റിസർച്ച് റെ പോസിറ്ററി, സ്റ്റഡി അറ്റ് ഹോം തുടങ്ങിയവ ഇതിന്റെ സ്വീകാര്യത വർദ്ധിപ്പിച്ചിട്ടുണ്ട്.

Most Read

  • Week

  • Month

  • All