നിയന്ത്രണത്തിൽ നിന്ന് വ്യാപാര സ്ഥാപനങ്ങളെ ഒഴിവാക്കണം: മർച്ചന്റ്ചേമ്പർ നിവേദനം നൽകി
കണ്ണൂർ
അപ്രഖ്യാപിത ലോക്ക് ഡൗണിനിൽ നിന്നും വ്യാപാര സ്ഥാപനങ്ങളെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ജില്ലാ മർച്ചന്റ് ചേമ്പർ മുഖ്യമന്ത്രിക്ക് നിവേദനം നൽകി.
ശനി, ഞായർ, ദിവസങ്ങളിൽ ഏർപ്പെടുത്തിയ പൂർണ്ണ ലോക്ക് ഡൌൺ ചൊവ്വാഴ്ച മുതൽ മിനി ലോക് ഡൌൺ എന്ന പേരിൽ കൂടുതൽ ദിവങ്ങളിലേക്ക് നീട്ടിയിരിക്കുകയാണ്. വെള്ളിയാഴ്ചയോടെ സ്ഥിതി വിലയിരുത്തി ലോക്ക്‌ഡൌൺ തുടരണമോ എന്ന കാര്യം തീരുമാനിക്കുമെന്നാണ് ഞങ്ങൾക്ക് ലഭിച്ച വിവരം. ഇത് വ്യാപാരികളിൽ ഏറെ ആശങ്കയും വേദനയും സൃഷ്ടിച്ചിരിക്കുകയാണ്. കോവിഡിനെ തുടർന്ന് വ്യാപാരമേഖല കടുത്ത പ്രതിസന്ധിയെയും വെല്ലുവിളിയെയും നേരിടുന്ന ഈ സാഹചര്യത്തിൽ വീണ്ടുമൊരു ലോക്ക്‌ഡൌൺ വ്യാപാരികളെ ആത്മഹത്യയുടെ മുനമ്പിൽ എത്തിക്കുമെന്ന് ഞങ്ങൾ ഭയപ്പെടുന്നു. റംസാൻ പ്രമാണിച്ചു വ്യാപാരികൾ ലോൺ എടുത്തും ഹോൾസെയിൽ വ്യാപാരികളുടെ സഹായം കൊണ്ടും തങ്ങളുടെ സ്ഥാപനങ്ങളിൽ സ്റ്റോക്ക് വർധിപ്പിച്ചിരിക്കുകയാണ്. ഇത്തരമൊരു ഘട്ടത്തിൽ വ്യത്യസ്ത പേരുകളിലായി ലോക്ക്‌ഡൌൺ അടിച്ചേൽപ്പിക്കുന്നത് പ്രതിഷേധാർഹമാണ്. വ്യാപാരികൾ നേരിടുന്ന ദുരിതപൂർണമായ ജീവിതം മനസ്സിലാക്കി രാവിലെ 6 തൊട്ട് വൈകുന്നേരം 6മണി വരെ വ്യാപാരസ്ഥാപനങ്ങൾ 7ദിവസവും തുറന്നു പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പ് വിജയത്തിൽ മുഖ്യമന്ത്രിക്ക് സംഘനയുടെ അഭനന്ദനവും അറിയിച്ചു.

Most Read

  • Week

  • Month

  • All