ലോക ഗ്രന്ഥാലയങ്ങൾ 14
ഗോവ സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി
പ്രശാന്ത് എം.പി ,ലൈബ്രേറിയൻ ചിൻടെക്,കണ്ണൂർ

ഇന്ത്യയിലെ തന്നെ ഏറ്റവും പഴക്കം ചെന്ന പബ്ലിക്ക് ലൈബ്രറികളിൽ ഒന്നാണ് ഇത്. ലഭ്യമായ രേഖകൾ അനുസരിച്ച് 1832 ൽ പോർച്ച്ഗീസ് ഭരണകാലത്ത് പ്രവർത്തനമാരംഭിച്ചതാണീ ലൈബ്രറി. 1925ൽ വാസ്‌കോട ഗാമ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രധാന വിദ്യാഭ്യാസ, സാംസ്‌കാരിക കേന്ദ്രമായി മാറി. 1961 ൽ പോർച്ച്ഗീസ് ഭരണം അവസാനിപ്പിച്ച് ഗോവ ഇന്ത്യയുടെ ഭാഗമായപ്പോൾ ലൈബ്രറിയുടെ പേര് പുനർനാമകരണം ചെയ്ത് ഗോവ സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയും പിന്നീട് പ്രശസ്ത കൊങ്കിണി സാഹിത്യകാരനായ കൃഷ്ണദാസ് ഷാമ സ്‌റ്റേറ്റ് സെൻട്രൽ ലൈബ്രറി ആയി. 1956 ലെ രെജിസ്‌ട്രേഷൻ ആക്ട് പ്രകാരം കോപ്പീറൈറ്റ് ലൈബ്രറി ആയിമാറി. ഇപ്പോൾ ഗോവയിൽ പ്രസ്ദ്ധികരിക്കുന്ന എല്ലാ ബുക്കുകളുടെയും 3 കോപ്പികൾ നിർബന്ധമായും ലൈബ്രറിയിൽ നല്കണം. ഇപ്പോൾ ഗോവ കലാ സാംസ്‌കാരിക വകുപ്പിന് കീഴിൽ 149 വില്ലേജ് ലൈബ്രറികളുടെ കേന്ദ്ര ലൈബ്രറിയായി പ്രവർത്തിക്കുന്നു .എല്ലാ ലൈബ്രറികളും ഓട്ടോമേഷൻ സംവിധാനത്തിലൂടെ നെറ്റ് വർക്ക് ചെയ്തിരിക്കുന്നു. ഗോവയിലെ പനാജിയിൽ സറ്റേറ്റ് ഗവൺമെന്റ് 32 കോടി മുടക്കി 2011 ൽ പണികഴിപ്പിച്ച 6 നിലകളുള്ള മനോഹരമായ കെട്ടിടത്തിൽ പ്രവർത്തിക്കുന്നു . മുഴുവനായും എയർ കണ്ടീഷൻ ചെയ്ത ലൈബ്രറി കൂടെയാണിത് .
നിലവിൽ ലൈബ്രറിയിൽ വിവിധ ഭാഷകളിലുള്ള 2.92 ലക്ഷത്തിൽ പരം പുസ്തകങ്ങളും ,അതിൽ തന്നെ 40000 ത്തോളം അപൂർവ്വ പുസ്തകങ്ങളും, 300ൽ പരം ആനുകാലികങ്ങളും ,മികച്ച കുട്ടികളുടെ ലൈബ്രറിയും , ഡിജിറ്റൽ ലൈബ്രറിയും ഇവിടുത്തെ പ്രത്യേകതയാണ് . ലൈബ്രറി ഓൺലൈൻ കാറ്റലോഗ് ഗോവ യൂണിയൻ കാറ്റലോഗ് ആയി പ്രവർത്തിക്കുന്നു. പുസ്തകവിതരണം ഞഎകഉ ടെക്‌നോജിയിലൂടെയാണ് . അവസാന വർഷത്തെ ലൈബ്രറി ബഡ്ജറ്റ് 23 കോടി രൂപയാണ് . എക്‌സൈസ് ഡ്യൂട്ടിയിൽ നിന്ന് ലിറ്ററിന് 1.50 പൈസ വീതം ലൈബ്രറി സെസ്സ് ആണ് പ്രധാന വരുമാന മാർഗ്ഗം .12 കോടിയിൽ പരം രൂപയാണ് 2020ൽ ലഭിച്ചത് .ലൈബ്രറി സാധാരണ ദിവസങ്ങളിൽ 8.45 മുതൽ രാത്രി 7.30 വരെ പ്രവർത്തിക്കുന്നു .

 

 

Most Read

  • Week

  • Month

  • All