മഴ ശക്തി പ്രാപിക്കുന്നു. പഴശ്ശി അണക്കെട്ടിന്റെ ഷട്ടർ ഇന്ന് തുറക്കും.
ശക്തമായ മഴയിൽ പഴശ്ശി അണക്കെട്ടിലെ ജലനിരപ്പു ഉയർന്നു. പദ്ധതി പ്രദേശത്ത് മഴ തുടരുകയാണ്. അണക്കെട്ടിന്റെ ഷട്ടറുകൾ ഇന്ന് ഭാഗികമായി തുറക്കും. സമീപ വാസികൾ ജാഗ്രത പാലിക്കണമെന്ന് എക്‌സി. എഞ്ചിനീയർ അറിയിച്ചു.
27.52 മീറ്ററാണ് അണക്കെട്ടിന്റെ പരമാവധി ശേഷി. ഇന്ന് പുലർച്ചയോടെ അത് 24.45 മീറ്റർ വരെ വെള്ളം എത്തി. മഴ ഇതേ രീതിയിൽ തുടർന്നാൽ ഗുരുതര സ്ഥിയാണ് സംജാതമാകുക. അതു കൊണ്ട് ഷട്ടർ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കാനാണ് തീരുമാനം,.
സമീപവാസികളും ഇരിട്ടി നഗരത്തിലും ഉൾപ്പെടെ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കുറച്ച് വർഷങ്ങൾക്ക് മുന്നേ ഇത് പോലെ ഷട്ടർ തുറന്നപ്പോൾ അമിതമായി വെള്ളം ഒഴുകി ഇരിട്ടി നഗരം മുങ്ങിപ്പോയിരുന്നു. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് അന്ന് ഉണ്ടായത്. തുറന്ന ഷട്ടർ അടക്കാൻ സാധിക്കാതികുന്നതിലാണ് അപകടം ഉണ്ടായത്.
ജില്ലയിലെ പ്രധാന കുടിവെള്ള സ്രോതസ്സാണ് പഴശ്ശി പ്രദേശം.

പടിയൂർ, ഇരിക്കൂർ, നാറാത്ത്, കൂടാളി പാപ്പിനിശ്ശേരി, വളപ്പട്ടണം, കല്യാശ്ശേരി ,മയ്യിൽ, മലപ്പട്ടം, ചെങ്ങളായി എന്നീ ഗ്രാമ പഞ്ചായത്തുകളിൽ താമസിക്കുന്നവരും ആന്തൂർ, മട്ടന്നൂർ ഇരിട്ടി മുനിസിപ്പാലിറ്റികൾ എന്നീ പ്രദേശത്തുള്ളവരും പ്രത്യേക ജാഗ്രത പാലിക്കണം. പോലീസ് ,ഫയർ സർവീസ്, റവന്യൂ തദ്ദേശ സ്വയം ഭരണ സ്ഥാപന ഉദ്യോഗസ്ഥർ എന്നിവർ ജാഗ്രത പാലിക്കുന്നുണ്ട്.

Most Read

  • Week

  • Month

  • All