16.3 കോടി രോഗികൾ, 33.92 ലക്ഷം മരണം
പി കെ ബൈജു
കണ്ണൂർ
ലോകത്ത് കോവിഡ് രോഗികളുടെ എണ്ണം 16, 37,09,076 ആയി ഉയർന്നു. 33,92,944 പേർ പേർ മരണപ്പെട്ടു. 14, 21, 61,325 പേർ രോഗ മുക്തരായി എന്നതാണ് ഏറെ ആശ്വസം.
അമേരിക്കയിൽ 3, 37, 15,951 പേർക്ക് രോഗം ബാധിച്ചു. 6, 00,147 പേർ മരണമടഞ്ഞു. രോഗികളുടെ കാര്യത്തിൽ ഇന്ത്യയാണ് രണ്ടാം സ്ഥാനത്ത്. മരണത്തിൽ ബ്രസീലിനാണ് രണ്ടാം സ്ഥാനം. ഇന്ത്യയിൽ 2,49, 64,925 പേർക്ക് രോഗം വന്ന് 2, 74,411 പേർ മരണപ്പെട്ടപ്പോൾ ബ്രസീലിൽ 1, 56, 27,475 പേർക്ക് രോഗം വന്നപ്പോൾ 4,35,823 പേർ മരണപ്പെട്ടു. കഴിഞ്ഞ മാസം വരെ രോഗികളുടെ എണ്ണത്തിലും ബ്രസീലായിരുന്നു രണ്ടാം സ്ഥാനത്ത്. ഒറ്റ മാസത്തിലെ വൻ കുതിപ്പാണ് ബ്രസീലിനെ പിന്തള്ളി ഇന്ത്യയിൽ രോഗികളുടെ കുതിച്ചു കയറ്റം ഉണ്ടായിത്. ലക്ഷകണക്കിനാളുകൾ പങ്കെടുത്ത കുംഭമേള ഉൾപ്പെടെയുള്ള അശാസ്ത്രീയ കാര്യങ്ങളാണ് രാജ്യത്ത് രോഗം കുതിച്ചുയരാൻ കാരണം. അതൊടൊപ്പം അഞ്ച് ് സംസ്ഥാനങ്ങളി
ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ നിയന്ത്രണ വിധേയമല്ലാത്ത ആൾക്കൂട്ടവും രോഗം പരത്താൻ കാരണമായി.
അമേരിക്ക, ഇന്ത്യ, ബ്രസീൽ എന്നീ രാജ്യങ്ങൾ ഒഴിച്ച് നിർത്തിയാൽ മറ്റ് രാജ്യങ്ങളിൽ രോഗികളുടെ എണ്ണത്തിലും കുറവുണ്ട് എന്ന് മാത്രമല്ല പ്രതിരോധ നടപടികളും ശക്തമായിട്ടുണ്ട്. നാലം സ്ഥാനത്തുള്ള ഫ്രാൻസിൽ ബ്രസീലിന്റെ മൂന്നിലൊന്ന് രോഗികൾ മാത്രമേയുള്ള. 58,77,787 പേർക്ക് ഫ്രാൻസിൽ രോഗം വന്നപ്പോൾ 1, 07,616 പേർ മരണപ്പെട്ടു.
ലോകത്ത് ആദ്യം കോവിഡ് റിപ്പോർട്ട് ചെയ്ത ചൈന ലോകരാജ്യങ്ങളിൽ 97ാം സ്ഥാനത്തേക്ക് മാറി. ചൈനയിൽ ആകെ രോഗം വന്നവർ 90,872 പേർക്ക് മാത്രമാണ്. 4,636 പേർ മരണപ്പെട്ടു. 85,945 പേർ രോഗ മുക്തരായി. 291 പേർക്ക് മാത്രമാണ് ഇപ്പോൾ രോഗം. 143.93 കോടിയാണ് ചൈനയുടെ ജനസംഖ്യ. ഇന്ത്യയിൽ 139.18 കോടി ജനങ്ങളും 33.26 കോടി ജനങ്ങളുമാണ് ഉള്ളത്.
ശാസ്ത്രീയമായി രോഗത്തെ പ്രതിരോധിക്കാൻ സാധിച്ചു എന്നുള്ളതാണ് ചൈനയുടെ വിജയം. ലോകത്താകെ ആദ്യം അടച്ച് പൂട്ടലുണ്ടായ 2020 മാർച്ച് ഏപ്രിൽ മാസം അമേരിക്ക പ്രഖ്യാപിച്ചത് രണ്ട് മൂന്ന് ലക്ഷം പേർ എന്തായാലും മരിക്കുമെന്നാണ്. അതിപ്പോൾ ആറ് ലക്ഷത്തിലേറെ പേർ മരണമടയുന്ന സ്ഥിതിയിലേക്ക് മാറി. ആരോഗ്യ മേഖല പൂർണമായും സ്വകാര്യവൽക്കരച്ചതിന്റെ ദുരന്തം അമേരിക്ക നേരിടുമ്പോൾ സോഷ്യലിസ്റ്റ് സാമ്പത്തിക വ്യവസ്ഥ നടപ്പാക്കുന്ന ചൈനക്ക് ഇതിനെ പിടിച്ച് കെട്ടാൻ സാധിച്ചു. ഇന്ത്യയിൽ കേരളം വ്യത്യസ്തമാകുന്നതും ജനകീയ കൂട്ടായ്മയോടെയുള്ള ആരോഗ്യ സംവിധനമാണ്. രണ്ടാം ഘട്ടത്തിൽ കേരളത്തിലും രോഗികളുടെ എണ്ണം വർധിക്കുന്നുണ്ടെങ്കിലും മരണ നിരക്കിലെ കുറവ് 110 വയസ്സുള്ള രോഗിയെ പോലും രക്ഷിച്ചെടുത്ത മേൻമ ഇതെല്ലാം ആരോഗ്യ മേഖലയുടെ കുതിപ്പാണ് ചൂണ്ടുന്നത്. പ്രാഥമിക ആരോഗ്യ കേന്ദ്രം മുതൽ മെഡിക്കൽ കോളേജ് വരെയുള്ള സംവിധാനം എല്ലാവർക്കും സ്വീകാര്യമായത് ഏറെ ഗുണകരമായി.
ഇതൊടൊപ്പം അടിത്തട്ട് വരെയുള്ള ജാഗ്രതാ സമിതികൾ, ഉയർന്ന സാക്ഷരത, ഓക്‌സിജൻ ഓഡിറ്റ് ചെയ്യുന്ന വാർ റൂം, സമൂഹ അടുക്കള, സൗജന്യ ഭക്ഷ്യകിറ്റ് വിതരണം, സംസ്ഥാന ഭരണ കൂടം മുതൽ പ്രാദേശിക ഭരണം വരെയുള്ള ഉദ്യോഗസ്ഥരുടെയും ജന പ്രതിനിധികളുടെയും ഉറക്കമൊഴിഞ്ഞുള്ള ഇടപെടൽ ഇതെല്ലാം കേരളത്തിന് മാത്രം പറഞ്ഞതാണ്. അതു കൊണ്ട് തന്നെയാണ് വികസിത രാജ്യങ്ങൾ പോലും കോവിഡ് പ്രതിരോധത്തെ കേരളത്തെ മാതൃകയാക്കണമെന്ന് പറയുന്നത്.

Most Read

  • Week

  • Month

  • All