ലോക ഗ്രന്ഥാലയങ്ങൾ 19
കൽക്കട്ട യൂണിവേഴ്‌സിറ്റി ലൈബ്രറി
അശോക് തോമസ്,
(പ്രഫഷണൽ അസിസ്റ്റന്റ്,
കേരള കേന്ദ്ര സർവ്വകലാശാല )
കാസർഗോഡ്
ഇൻഡ്യയിൽ നിലവിലുള്ളതിൽ ഏറ്റവും പഴക്കും ചെന്ന യൂണിവേഴ്‌സിറ്റി 1857-ൽ ബ്രിട്ടീഷുകാർ ആരംഭിച്ച കൽക്കട്ട യൂണിവേഴസിറ്റിയാണ്. ഇന്ന് 14 ക്യാമ്പസുകളും 200 ൽ കൂടുതൽ അഫിലിയേറ്റഡ് കോളേജുകളുമായി കൽക്കട്ട നഗരത്തിൽ പന്തലിച്ചു നിൽക്കുന്നു.
യൂണിവേഴ്‌സിറ്റിക്ക് സ്വന്തമായി സ്ഥലം ലഭിച്ചതിന് ശേഷം ജോയി ക്രിഷണ മുഖർജി എന്ന സമീൻന്താരുടെ 5000 രൂപ ധനസഹായത്താൽ1872-ൽ ആയിരുന്നു കൽക്കട്ട യൂണിവേഴസിറ്റി ലൈബ്രറി സ്ഥാപിതമായത്. 1874 - 1875 വർഷത്തിൽ 9000 രൂപയുടെ ലൈബ്രറി ബഡജറ്റ് യൂണിവേഴസിറ്റി സിൻഡിക്കേറ്റ് അംഗീകരിക്കുകയും ബോട്ടണി, സുവോളജി, സംസകൃതം, പേർഷ്യൻ, അറബി, യൂറോപ്യൻ ക്ലാസ്സികസ് തുടങ്ങിയ വിഷയങ്ങളിൽ പുസതകങ്ങൾ വാങ്ങിക്കുകയും ചെയ്തു.
1904-ൽ കൽക്കട്ട യൂണിവേഴസിറ്റി ആക്ട പാസ്സായതോടുകൂടി ലൈബ്രറിക്ക് കൂടുതൽ ഫണ്ട് ലഭിക്കുവാൻ തുടങ്ങി.
മഹാരാജ ഡാർബാൻഗിന്റെ സഹായത്തോടെ പുതിയ ലൈബ്രറി ബിൽഡിംഗ് 1912-ൽ നിലവിൽ വന്നു. അന്നു മുതൽ മൂന്ന് ലൈബ്രറി അസിസ്റ്റന്റിനെ സ്ഥിരമായി നിയമിച്ചു. 1917-ൽ ബിരുദാനന്തര ബിരുദ കോഴ്‌സ് ആരംഭിച്ചപ്പോൾ മുതൽ ബുക്ക് ലെൻഡിംഗ് സർവീസ് ആരംഭിച്ചു.
കൽക്കട്ട യൂണിവേഴസിറ്റി ലൈബ്രറി സിസ്റ്റത്തിൽ സെൻട്രൽ ലൈബ്രറി കൂടാതെ അഞ്ച് കാമ്പസ് ലൈബ്രറിയും, 40 ഡിപ്പാർട്ട്‌മെന്റ് ലൈബ്രറികളും, അഡ്വാൻസ് സെൻറർ ലൈബ്രറികളും കൂടി ഒരുമിച്ച് എട്ട് കാമ്പസുകളിലായി വായനക്കാർക്ക് വേണ്ടുന്ന സർവീസുകൾ നൽകുന്നു. ഈ ലൈബ്രറി സിസ്റ്റത്തിൽ 10 ലക്ഷത്തിൽ കൂടുതൽ പുസ്തകങ്ങളും, 2 ലക്ഷത്തിൽ കൂടുതൽ ബൈൻഡ് ചെയ്ത ആനുകാലികങ്ങളും, പി എച്ച് ഡി തീസിസുകളും, കോൺഫറൻസ് പ്രൊസീഡിംഗ്‌സുകൾ, റിപ്പോർട്ടുകൾ, സ്റ്റാൻഡേർഡ്കൾ, പേറ്റൻഡുകൾ, മാനുസക്രിപറ്റ്കൾ, സി ഡി റോം തുടങ്ങി ബ്രഹത്തായ ഒരു വിജ്ഞാനശേഖരം ലൈബ്രറിയുടെതായിട്ടുണ്ട്. 2 ലക്ഷത്തിൽ കൂടുതൽ ഇലകട്രോണിക് ബുക്കുകളും, 7000 ൽ കൂടുതൽ ഇലകട്രോണിക് ജേർണലുകളും, ടരീുൗ െഉൾപ്പെടെ വിവിധ ഡേറ്റാബേസുകളും ഈ ലൈബ്രറിയുടെ ശേഖരത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.
കചഎഘകആചഋഠ ന്റെ സഹായത്തോടെ ടഛഡഘ സോഫ്റ്റ് വെയർ ഉപയോഗിച്ച് കൊണ്ടാണ് ലൈബ്രറി ഒട്ടോമേഷൻ ആരംഭിക്കുന്നത്. ലൈബ്രറിയുടെ ലോക്കൽ നെറ്റവർക്ക് കൂടാതെ ഓൺലൈൻ കാറ്റലോഗ് വഴിയും ഈ വിജ്ഞാന ശേഖരത്തിൽ തിരയാനും ഇലക്ട്രോണിക് ബുക്ക്കളും ജേർണലുകളും ഡൗൺലോഡ് ചെയത് വായിക്കാനും സാധിക്കും ംംം.രമഹൗിശ്.മര.ശി. തിങ്കൾ മുതൽ വെള്ളിവരെ രാവിലെ 10 മുതൽ രാത്രി 8 വരെയും ശനിയാഴ്ച 11 മണി മുതൽ 6 മണി വരെയുമാണ് ലൈബ്രറി പ്രവർത്തിക്കുന്നത്. ഒരു കുട്ടിക്ക് ഒരു വർഷം 200 രൂപയും പൂർവ്വ വിദ്യാർത്ഥികൾക്കും പ്രൈവറ്റ് വിദ്യാർത്ഥികൾക്കും 300 രൂപയും ലൈബ്രറി ഫീസ് ആയി സ്വീകരിക്കുന്നു.

 

Most Read

  • Week

  • Month

  • All