അനുബന്ധ വെബിനാറുകൾ തുടങ്ങി
ശാസ്ത്രസാഹിത്യ പരിഷത് ജില്ലാ സമ്മേളനം 18ന് തുടങ്ങും

കണ്ണൂർ
ശാസ്ത്രസാഹിത്യ പരിഷത് ജില്ലാ സമ്മേളനം 18,19, 20 തീയ്യതികളിൽ നടക്കും. ഗൂഗീൾ മീറ്റ് വഴി നടക്കുന്ന സമ്മേളനത്തിന്റെ ഉദ്ഘാടനം 18ന് വൈകീട്ട് ഏഴിന് ഡോ ബി ഇക്ബാൽ നിർവഹിക്കും. ഏകലോകം ഏകാരോഗ്യം എന്ന വിഷയം അവതരിപ്പിക്കും. 14 മേഖലാ സമ്മേളനങ്ങളിൽ നിന്ന് തെരഞ്ഞെടുത്ത 300 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. അനുബന്ധമായി 14 വെബ്ബിനാറുകൾ നടക്കും.
സ്ത്രീ ശാക്തീകരണത്തിന്റെ പുതിയ മാനങ്ങൾ എന്ന വിഷയത്തിൽ നടന്ന വെബ്ബിനാറിൽ പി സൗമിനി വിഷയാവതരണം നടത്തി. എൻ സുകന്യ, ഡോ സി ചിഞ്ചു, ഡോ ദീപാ ചന്ദ്രൻ, അഡ്വ ഇ സിന്ധു, പിഎസ് ജൂന, എം വിജയകുമാർ, പിവി രഹ്ന എന്നിവർ സംസാരിച്ചു. വി ചന്ദ്രബാബു മോഡറേറ്ററായി.
ചൊവ്വാഴ്ച പ്രാദേശിക ഇടപെടൽ സാധ്യതകൾ എന്ന വിഷയത്തിൽ പിഎ തങ്കച്ചനും കോവിഡ് പ്രതിസന്ധിയും സ്‌കൂൾ വിദ്യാഭ്യാസവും എന്ന വിഷയത്തിൽ ഡോ പിവി പുരുഷോത്തമനും അവതരണം നടത്തും. ബുധനാഴ്ച ഉന്നത വിദ്യാഭ്യാസം ഓൺലൈനിൽ എന്ന വിഷയത്തിൽ നടക്കുന്ന പരിപാടിയിൽ ഡോ കെ എം അനിൽകുമാർ, ഡോ ബിനിത തമ്പി എന്നിവർ വിഷയാവതരണം നടത്തും.

 

 

Most Read

  • Week

  • Month

  • All