രോഗമകറ്റാൻ ആപ്പിൾ
എംകെപി മാവിലായി

നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ ആപ്പിൾ ഏഷ്യയിലും യൂറോപ്പിലും വളർത്തിയിരുന്നതായി ചരിത്രരേഖകളിൽ കാണുന്നു. യൂറോപ്പിൽ നിന്നുളള കുടിയേറ്റക്കാരാണ് അമേരിക്കയിൽ ആപ്പിൾ എത്തിച്ചത്. ഇന്ന് ആപ്പിളിന്റെ ആഗോള തല ഉൽപ്പാദനത്തിൽ വടക്കെ അമേരിക്കയ്ക്കാണ് ഒന്നാംസ്ഥാനം. ഇന്ത്യക്ക് അപ്പിൾ ഉൽപ്പാദനത്തിൽ ഏഴാം സ്ഥാനമാണുള്ളത്. ചൈന, ഇംഗ്ലണ്ട്, ഫ്രാൻസ്, കിർഗിസ്താൻ എന്നി വിടങ്ങളിലും അപ്പിൾ വ്യാപകമായി കൃഷി ചെയ്തു വരുന്നു. ഇന്ത്യയിലെ ആദ്യത്തെ ആപ്പിൾ തോട്ടം ഹിമാചൽ പ്രദേശിലെ കുളുവിലായിരുന്നു. തുടർന്ന് വടക്ക് പടിഞ്ഞാറൻ സംസ്ഥാനങ്ങളായ ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ്, കാശ്മീർ , ഹരിയാന, സിക്കിം, കൂടാതെ തെക്കെ ഇന്ത്യയിലെ കാന്തല്ലൂർ നീലഗിരി, ഷേവോറീസ് പ്രാദേശങ്ങളിലെല്ലാം ആപ്പിൾ വ്യാപകമായി കൃഷി ചെയ്തു വരുന്നു.കേരളത്തിലെഹൈറേഞ്ച് മേഖലകളിൽ ഇപ്പോൾ ആപ്പിൾ കൃഷി വ്യാപിച്ചു തുടങ്ങിയിട്ടുണ്ട് . മൂന്നാർ, കാന്തല്ലൂർ പ്രദേശങ്ങളിൽ വ്യത്യസ്ഥ ആപ്പിൾ ഇനങ്ങൾ കർഷകർ വിജയകരമായി വളർത്തി വിളവെടുക്കുന്നുണ്ട്.
കമ്പാക്കിസ്താനാണ് ആപ്പിളിന്റെ ജന്മദേശമായി അറിയപ്പെടുന്നത്. അതിനാൽ 'ഫാദർ ഓഫ് ആപ്പിൾസ് ' എന്ന പേര് ഈ രാജ്യത്തിന് ലഭിച്ചു.


സസ്യ വിവരണം

അഞ്ച് മുതൽ ഒമ്പത് മീറ്റർ വരെ ഉയരത്തിൽ വളരുന്ന വൃക്ഷമാണ് ആപ്പിൾ. എളുപ്പത്തിൽ വളർത്തിയെടുക്കാവുന്ന വൃക്ഷവുമാണിത്. ചെടിക്ക് വിശാലമായ തലപ്പുകളുണ്ടാവും. ഇലകൾ ഒന്നിടവിട്ട് ക്രമീകരിക്കപ്പെട്ടതും അണ്ഡാകാരവുമാണ്. വസന്ത കാലത്ത് ഇലകൾ മുളക്കുന്നതോടൊപ്പം തന്നെ പൂമൊട്ടുകൾ പ്രത്യക്ഷപ്പെടുന്നു. പൂക്കൾ തുടക്കത്തിൽ പിങ്ക് കലർന്ന വെള്ളനിറത്തിലും പിന്നീട് മങ്ങിയ പിങ്ക് നിറത്തോടെയും കാണുന്നു. പൂക്കൾ ചെറിയ നീണ്ട ശിഖര ങ്ങളിലാണ് വളരുന്നത്. ഇവ അഞ്ചിതളുകൾ ഉള്ളതും നാല് മുതൽ ആറ് വരെയുളള കുലകളായും കാണപ്പെടുന്നു.
സ്വാഭാവികമായി ഇല പൊഴിക്കുന്ന സ്വഭാവമുണ്ട്. മരം പൂവിട്ട് നിൽക്കുമ്പോൾ ഒറ്റ ഇല പോലുമില്ലാതെ നിറയെ പൂക്കൾ മാത്രമായിട്ടായിരിക്കും കാണുക. ചെറിയ നെല്ലിക്ക വലുപ്പത്തിൽ കായ്കൾ ആയി കഴിയുബോൾ പുതിയ ഇലകൾ ദൃശ്യമാകും.
കൃഷി രീതി
മികച്ച ഇനത്തിൽപ്പെട്ട ബഡ്, ഒട്ടുതൈകളാണ് ഇന്നധിക പേരും നടീൽ വസ്തുവായി ഉപയോഗിക്കുന്നത്.
ഈർപ്പവും നീർവാർച്ചയുമുള്ള മണ്ണാണ് ആപ്പിൾ തൈകളുടെ വളർച്ചക്ക് അനുയോജ്യം.
നന്നായി സൂര്യ പ്രകാശം ലഭിക്കുന്ന സ്ഥലം ആപ്പിൾ കൃഷിക്കായി തിരഞ്ഞെടുക്കണം. വേനലിൽ നനക്കാനുള്ള സൗകര്യവുമുണ്ടാകണം.തൈകൾ തമ്മിൽ നാല് മീറ്റർ അകലം കിട്ടത്തക്കവിധം രണ്ടടി സമചതുരത്തിലുള്ള കുഴികൾ എടുക്കണം. 10 കിലോ ഉണക്കച്ചാണകപ്പൊടിയും വളക്കൂറുള്ള മേൽമണ്ണുമായി ചേർത്തിളക്കി കുഴികൾ പൂർണ്ണമായും മൂടണം. ഇപ്രകാരം തൈകൾ നടുവാനുള്ള സ്ഥലം ഒരാഴ്ച മുന്നേ തയ്യാറാക്കി വെക്കണം.
ഒട്ടുതൈകൾ ലഭിക്കുമ്പോൾ മണ്ണിൽ എത്ര ആഴത്തിലായിരുന്നുവോ അതേ ആഴത്തിൽ നില നിരപ്പിൽ ചെറിയ കുഴിയെടുത്ത് തൈകൾ നട്ടു ചുറ്റുമുളള മണ്ണ് നന്നായി ഉറപ്പിക്കണം. ശക്തിയുള്ള വെയിലിൽ നിന്നും തൈകൾക്ക് തണൽ നൽകി സംരക്ഷിക്കണം. വേനൽക്കാലത്ത് നന നൽകണം. മഴക്കാലത്ത് ചെടികൾക്ക് ചുറ്റിലും വെളളം കെട്ടി നിൽക്കുന്നില്ലെന്ന് ഉറപ്പു വരുത്തണം.
ചെടികൾക്ക് എല്ലായ്‌പ്പോഴും ജൈവാംശം ലഭിക്കത്തക്കവിധം വളം നൽകണം. കാലിവളം, കംബോ സ്റ്റ് എന്നിവയോടൊപ്പം ഒരേക്കർ കൃഷിക്ക് 100 കി.ഗാം എല്ലുപൊടി, 200 കി.ഗ്രാം വേപ്പിൻപിണ്ണാക്ക്, 400 കി.ഗ്രാം ചാരം എന്നിവയും നൽകുന്നത് മണ്ണിന്റെ ജൈവാംശം വർദ്ധിപ്പിക്കുന്നതോടൊടൊപ്പം ചെടികൾക്ക് ആവശ്യമായ പോഷകാഹാരങ്ങൾ എല്ലാ കാലത്തും മതിയാംവണ്ണം ലഭ്യമാക്കും.
നല്ലപോലെ കായ്പിടുത്തമുള്ള മരങ്ങളിൽ നിന്ന് കുറച്ച് കായ്കൾ ചെറിയ പ്രായത്തിൽ തന്നെ പറിച്ചു കളഞ്ഞാൽ ബാക്കിയുളളവയുടെ നിറവും വലിപ്പവും കൂട്ടാനാവും. നല്ല വളർച്ചയെത്തിയ ഒരു മരത്തിൽ നിന്നും ഒരു സീസണിൽ 75 കി.ഗ്രാം വരെ വിളവ് പ്രതീഷിക്കാം. കായ്കൾ പെട്ടെന്ന് ഞെട്ടിൽ നിന്നും വിട്ടു പോരുന്ന അവസരത്തിലാണ് വിളവെടുക്കേണ്ടത്. വിളവെടുത്ത പഴങ്ങൾ വായു സഞ്ചാരമുളള സ്ഥലത്ത് ഏതാണ്ട് അഞ്ചുമാസം വരെ കേട് വരാതെ സൂക്ഷിക്കാം.

പോഷക , ഔഷധ ഗുണം
പൂരിത കൊഴുപ്പ് ഒട്ടുമില്ലാത്ത ആപ്പിളിൽ കാൽസ്യം, ഇരുമ്പ്, ഫോസ്ഫറസ്, പൊട്ടാസ്യം , സിങ്ക് എന്നിവ നല്ല അളവിൽ അടങ്ങിയിട്ടുണ്ട്. കൂടാതെ വിറ്റാമിൻ എ, ബി, കോംപ്ലക്‌സ് , സി, ഇ എന്നിവയും ഡയറ്റി നാരുകളുമുണ്ട്. ഈ പഴത്തിൽ കാണപ്പെടുന്ന ക്യൂർ സെറ്റിൻ ( ഝൗലൃരലശേി), എപ്പിക്യാറ്റെച്ചിൻ (ഋുശരമലേരവശി) എന്നീ ആന്റി ഓക്‌സിഡന്റുകൾ മനുഷ്യരിൽ ഹൃദയാഘാതത്തിനും മറ്റും കാരണമാകുന്ന ഫ്രീ റാഡിക്കിൽ പദാർത്ഥങ്ങളുടെ ഉൽപ്പാദനവും പ്രവർത്തനവും നിയന്തിക്കുവാൻ കഴിവുള്ളവയാണ്.
ആപ്പിൾ കഷണങ്ങളായി മുറിക്കുമ്പോൾ മുറി ഭാഗത്തിന് നിറഭേദം വരുന്നതായി കാണാം. ആപ്പിളിൽ അടങ്ങിയിട്ടുള്ള ഫിനോളിക് പദാർത്ഥങ്ങൾ അന്തരീക്ഷത്തിലെ ഓക്‌സിജനുമായി പ്രവർത്തിച്ച് മെലാനിൻ ആയി മാറുമ്പോഴാണ് ഈ നിറമാറ്റം ഉണ്ടാവുന്നത്. ആപ്പിൾ കഷണങ്ങൾ മുറിച്ച ഉടനെ നേർപ്പിച്ച നാരങ്ങ വെളത്തിലോ, വിനാഗിരിയിലോ ഇട്ടു വെച്ചിരുന്നാൽ ഈ തവിട്ട് നിറം വരാതെ തടയുവാൻ സാധിക്കും.

ആപ്പിളിലുളള ആന്റി ഓക്‌സിഡന്റ് പദാർത്ഥങ്ങൾ ചർമ്മത്തിലെ ചുളിവുകൾ മാറ്റി നല്ല മിനുസമുള്ളതാക്കുന്നു. ഇതിന് പുറമെ ഈ പഴത്തിലുള്ള പെക്റ്റിൻ (ജലരശേി) പല ചർമ്മരോഗങ്ങളിൽ നിന്നും സംരക്ഷണം നൽകുന്നു. ആപ്പിൾ മസ്തിഷ്‌ക സീമാ കോശങ്ങളെ ഊർജ്ജിതപ്പെടുത്തുന്നു. ഓർമ്മക്കുറവ്, ക്ഷീണം എന്നിവക്കും പ്രതിവിധിയാണ്. ശരീരത്തെ റേഡിയേഷനിൽ നിന്നും സംരക്ഷിക്കാൻ സഹായിക്കുന്നത് ഇതിലടങ്ങിയിരിക്കുന്ന പെക്ടിൻ എന്ന ഘടകമാണ്.
പഴം അതേപടി ഭക്ഷിക്കാമെന്നതിന് പുറമെ
ആപ്പിൾ ഉപയോഗിച്ച് വൈൻ, ജ്യൂസ്, ജാം, സ്‌ക്വാഷ് എന്നിങ്ങനെ വ്യത്യസ്ഥ ആഹാര പദാർത്ഥങ്ങൾ ഉണ്ടാക്കാം. ആപ്പിൾ സോസ്, ആപ്പിൾ കേക്ക് എന്നിവ ഈ മേഖലയിലേക്കെത്തിയ പുതിയ വിഭവങ്ങളാണ്.
ആപ്പിളിന്റെ പോഷക ഗുണവും ഔഷധ പ്രാധാന്യവും വിളിച്ചറിയിക്കുന്ന 'അി അുുഹല മ റമ്യ സലലു െവേല റീരീേൃ മംമ്യ' എന്ന ചൊല്ല് ശരിക്കും അർത്ഥവത്താണ്.

 

Most Read

  • Week

  • Month

  • All