എപിജെയുടെ ഓർമദിനത്തിൽ വിവിധ പരിപാടികൾ
കണ്ണൂർ
എപിജെ അബ്ദുൾ കലാമിന്റെ ഓർമ ദിനത്തിൽ എപിജെ അബ്ദുൾ കലാം ലൈബ്രറി പ്രവർത്തകർ ജില്ലാ ആശുപത്രി രക്ത ബേങ്കിൽ രക്തദാനം നടത്തി.
ലൈബ്രറി സെക്രട്ടറി പി കെ ബൈജു, യൂത്ത് ഫോറം ജോ. കൺവീനർ ഷിഗിൻ മംഗലശേരി, ഐടി വിഭാഗം കൺവീനർ നൗഫൽ ചാല, ഫിലിം സൊസൈറ്റി ചെയർമാൻ സജിത്ത് കോട്ടയിൽ, പി പ്രിനിത്ത്, അജ്മൽ റോഷൻ, മുഹമ്മദ് ഷമീൽ, റജ്ഫൽ റഷീദ്, മുഹമ്മദ് ഇൻഷിശ്യാം എന്നിവരാണ് രക്തം നൽകിയത്.
യുവജനക്ഷേമ ബോർഡ് യൂത്ത് പ്രോഗ്രാം ഓഫീസർ വിനോദ് പ്രിത്യുയിൽ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് കെ ജയരാജൻ, സെക്രട്ടറി പി കെ ബൈജു എന്നിവർ സംസാരിച്ചു. ശാസ്ത്രസാഹിത്യ പരിഷത് ആരോഗ്യ സബ്ബ് കമ്മിറ്റി കൺവീനറും ബ്ലഡ് ബേങ്ക് ടെക്‌നീഷ്യനുമായ കെ പ്രമോദ്, ഗവ. എപ്ലോയീസ് കോ-ഓപ്പറേറ്റീവ് കേന്റീൻ സൊസൈറ്റി സെക്രട്ടറി സജീവൻ കണ്ണോത്തുംകണ്ടി, മൊയാരത്ത് ശങ്കരൻ സ്മാരക ലൈബ്രറി സെക്രട്ടറി സിപി രാജൻ, ഉസ്മാൻ ഉൽ അഫ്ഖാൻ എന്നിവർ പങ്കെടുത്തു.
അനുസ്മരണ സമ്മേളനം ലൈബ്രറി കൗൺസിൽ താലുക്ക് സെക്രട്ടറി എം ബാലൻ ഉദ്ഘാടനം ചെയ്തു. രക്തദാനം ചെയ്തവർക്കുള്ള സർട്ടിഫിക്കറ്റ് ചടങ്ങിൽ വിതരണം ചെയ്തു. കെ ജയരാജൻ അധ്യക്ഷനായി. കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം സി ജഗദീഷ്, മൊയാരത്ത് ശങ്കരൻ ഫൗണ്ടേഷൻ സെക്രട്ടറി ജനാർദ്ദനൻ മൊയാരത്ത്, സിച്ച് ഗംഗാധരൻ, കമലാ സുധാകരൻ, പിവി ദാസൻ, സിപി രാജൻ, വി കെ ആഷിയാന അഷ്‌റഫ് എന്നിവർ സംസാരിച്ചു. പി കെ ബൈജു സ്വാഗതവും അരുൺ ചിടങ്ങിൽ നന്ദിയും പറഞ്ഞു.

Most Read

  • Week

  • Month

  • All