കേരള പുനര്‍നിര്‍മാണ പദ്ധതിയില്‍ (റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ്) 1805 കോടി രൂപയുടെ വിവിധ പദ്ധതികള്‍ക്ക് സര്‍ക്കാര്‍  അംഗീകാരം നല്‍കി. ഇതില്‍ 807 കോടി രൂപയുടെ പദ്ധതികള്‍ക്ക് ഭരണാനുമതി ലഭിച്ചു.

പൊതുമരാമത്ത് റോഡുകളുടെ പുനര്‍നിര്‍മ്മാണത്തിനായി 300 കോടി, എട്ടുജില്ലകളില്‍ 603 കിലോമീറ്റര്‍ പ്രാദേശിക റോഡുകളുടെ പുനര്‍നിര്‍മ്മാണത്തിന് 488 കോടി. ബ്രഹ്മപുരത്ത് കടമ്പ്രയാര്‍ പുഴയ്ക്ക് മീതെ പാലം നിര്‍മ്മാണത്തിന്  30 കോടി, ജിയോഗ്രാഫിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റവും റേഡിയോ ഫ്രീക്വന്‍സി ഐഡന്‍റിഫിക്കേഷന്‍ ഡിവൈസ് ടെക്നോളജിയും പ്രയോജനപ്പെടുത്താന്‍  20.8 കോടി.

വനങ്ങളില്‍ നിന്ന് ആളുകളെ മാറ്റി പാര്‍പ്പിക്കാനും കണ്ടല്‍കാടുകളുടെ സംരക്ഷണത്തിനും വനാതിര്‍ത്തിക്കകത്ത് വരുന്ന സ്വകാര്യ എസ്റ്ററ്റേുകള്‍ ഏറ്റെടുക്കുന്നതിനും 130 കോടി. കുടുംബശ്രീ മുഖേന ജീവനോപാധി പരിപാടികള്‍ നടപ്പാക്കുന്നതിന്  250 കോടി, കേരള വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതിനും പമ്പ്സെറ്റുകള്‍ മാറ്റിവയ്ക്കുന്നതിനും 350 കോടി. ഇടുക്കിക്കും വയനാടിനും പ്രത്യേക പരിഗണന നല്‍കി സംയോജിത കൃഷിയിലൂടെ ജീവനോപാധി മെച്ചപ്പെടുത്തല്‍ ഉള്‍പ്പെടെയുള്ള കൃഷിവികസന പദ്ധതികള്‍ക്ക് 182.76 കോടി.

ജനപങ്കാളിത്തത്തോടെ പ്രാദേശിക ഭൂപടം തയ്യാറാക്കുന്ന മാപ്പത്തോണ്‍ പദ്ധതിക്ക്  4.24 കോടി. 70 വില്ലേജ് ഓഫീസുകളുടെ പനര്‍നിര്‍മാണത്തിനും 40 ഓഫീസുകളുടെ അറ്റകുറ്റപ്പണിക്കും 35 കോടി. ഫിഷറീസ് മേഖലയിലെ വിവിധ പദ്ധതികള്‍ക്ക് 5.8 കോടി, ജൈവവൈവിധ്യ സംരക്ഷണ പദ്ധതികള്‍ക്ക്  5 കോടി, എറണാകുളത്തും കണ്ണൂരിലും മൊബൈല്‍ ടെലിþവെറ്ററിനറി യൂണിറ്റുകള്‍ ആരംഭിക്കുന്നതിന്  2.21 കോടി എന്നിവയ്ക്കാണ് സര്‍ക്കാര്‍ തത്വത്തില്‍ അംഗീകാരം നല്‍കിയത്. ദുരന്തങ്ങളെ അതിജീവിക്കാന്‍ ശേഷിയുള്ള കേരളം നിര്‍മിക്കുക എന്ന ലക്ഷ്യമാണ് കേരള പുനര്‍നിര്‍മാണ വികസന പരിപാടി (ആര്‍.കെ.ഡി.പി) മുന്നോട്ടുവയ്ക്കുന്നത്.  കൃഷി, ഭൂമി വിനിയോഗം എന്നിവ ഉള്‍പ്പെടെ 12 മേഖലകളാണ് പരിഷ്കരണത്തിനായി ഇപ്പോള്‍ തെരഞ്ഞെടുത്തിട്ടുള്ളത്. വിശദമായ പഠനം നടത്തുകയും വിവിധ വകുപ്പുകളുടെ നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കുകയും ചെയ് ശേഷം മേഖലാ പരിഷ്കരണം സംബന്ധിച്ച കരട് നിര്‍ദ്ദേശങ്ങള്‍ക്ക് അന്തിമരൂപം നല്‍കും.

Most Read

  • Week

  • Month

  • All