പോലീസ് മൈതാനിയില്‍ നടക്കുന്ന ഈ വര്‍ഷത്തെ സ്വാതന്ത്ര്യ ദിനാഘോഷ പരേഡില്‍ വ്യവസായ മന്ത്രി ഇ പി ജയരാജന്‍ അഭിവാദ്യം സ്വീകരിക്കും.

പോലിസിന്റെ നാലും ജയില്‍, എക്‌സൈസ്, ഫോറസ്റ്റ് വിഭാഗങ്ങളുടെ ഓരോന്നും എന്‍സിസി, സ്റ്റുഡന്റ്‌സ് പോലിസ് എന്നിവയുടെ നാലുവീതവും സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ്, ജൂനിയര്‍ റെഡ് ക്രോസ് എന്നിവയുടെ ഏഴു വീതവും പ്ലറ്റൂണുകളാണ് ഇത്തവണ പരേഡില്‍ അണിനിരക്കുക. 

സെറിമോണിയല്‍ പരേഡിന്റെ മുന്നോടിയായി ഇന്നും നാളെയും (ആഗസ്ത് 8, 9) ഉച്ചയ്ക്കു ശേഷം 2.30ന് റിഹേഴ്‌സലും 13ന് രാവിലെ എട്ടിന് ഫൈനല്‍ റിഹേഴ്‌സലും നടക്കും. റിഹേഴ്‌സലുകള്‍ കൃത്യസമയത്ത് തന്നെ ആരംഭിക്കുമെന്നും എല്ലാവരും സമയക്രമം കര്‍ശനമായി പാലിക്കണമെന്നും പരേഡിന്റെ ഒരുക്കങ്ങള്‍ അവലോകനം ചെയ്യാന്‍ ചേര്‍ന്ന യോഗത്തില്‍ എഡിഎം ഇ പി മേഴ്‌സി അറിയിച്ചു. 

റിഹേഴ്‌സലിലും സെറിമോണിയല്‍ പരേഡിലും പങ്കെടുക്കുന്ന സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കണ്ണൂരിലേക്ക് വരുന്നതിനും തിരിച്ചുപോകുന്നതിനും അഞ്ചുമണിക്ക് ശേഷവും ബസ്സുകളില്‍ യാത്രാ ഇളവ് അനുവദിക്കണമെന്ന് ആര്‍ടിഒ അറിയിച്ചു. ആഘോഷപരിപാടികളില്‍ പൂര്‍ണമായും ഹരിത പെരുമാറ്റച്ചട്ടം പാലിക്കാന്‍ യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി. ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ അസിസ്റ്റന്റ് കലക്ടര്‍ ഡോ. ഹാരിസ് റഷീദ്, എഡിഎം ഇ പി മേഴ്‌സി, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.  

 
 

Most Read

  • Week

  • Month

  • All