Colors: Orange Color

 

കൊവിഡ് വ്യാപനത്തെ തുടർന്ന് അന്താരാഷ്ട്ര വിമാന സർവീസ് പുനഃരാരംഭിക്കുന്നത് മറ്റു രാജ്യങ്ങളുടെ കൂടെ തീരുമാനങ്ങൾക്ക് അനുസൃതമായിട്ടെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി.

മറ്റു രാജ്യങ്ങൾ അന്താരാഷ്ട്ര വിമാന സർവീസ് പുനഃരാരംഭിച്ചിട്ടും നമ്മൾ മാത്രമാണ് പുനഃരാരംഭിക്കാത്തതെന്ന് പറയുന്നതിൽ യാഥാർത്ഥ്യമില്ലെന്നും ഇക്കാര്യത്തിൽ മറ്റു രാജ്യങ്ങൾ വിമാനങ്ങൾ സ്വീകരിക്കാൻ തയാറാവുന്നതിന്റെ അടിസ്ഥാനത്തിലാവും നീക്കങ്ങളെന്നംും മന്ത്രി വ്യക്തമാക്കി.

അതേസമയം, ഈ അവസരത്തിൽ മറ്റ് മാർഗങ്ങൾ ഇല്ലാത്തതിനാൽ കൊവിഡ് മൂലം വിദേശത്ത് കുടുങ്ങിപ്പോയ പ്രവാസികളെ തിരികെ എത്തിക്കുന്നത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

രണ്ട് കേന്ദ്രങ്ങളും തയാറായാൽ മാത്രമേ അന്താരാഷ്ട്ര സർവീസുകൾ പുനഃരാരംഭിക്കാൻ കഴിയു. മാത്രമല്ല, സർവീസുകൾക്കനുസൃതമായി യാത്രക്കാരും ഉണ്ടാവേണ്ടതുണ്ട്. ഇതിന്റെയെല്ലാം അടിസ്ഥാനത്തിൽ കേസ് ടു കേസ് വിമാന സർവീസുകൾ ആരംഭിക്കുന്നത് തങ്ങൾ ആലോചിക്കുന്നുണ്ടെന്നും വ്യോമയാന സെക്രട്ടറി പ്രദീപ് സിങ് ഖരോളയും വ്യക്തമാക്കി.

എന്നാൽ, ജൂലായിൽ ആരംഭിക്കുന്ന വന്ദേഭാരത് മിഷന്റെ നാലാംഘട്ടത്തിൽ 650 വിമാനങ്ങളാണ് സർവീസ് നടത്തുക. ഇതുവരെ 540 വിമാനങ്ങൾ പ്രവാസികളെ കൊണ്ടുവന്നെന്നും ഹർദീപ് സിങ് പുരി വ്യക്തമാക്കി.

Story highlight: The Union Minister of Civil Aviation said that the resumption of international flights was in line with other countries’ decisions

കേരളം കോവിഡ് വ്യാപനത്തിന്റെ മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ശാരീരിക അകലംþമാസ്ക് ഉപയോഗം, സമ്പര്‍ക്കവിലക്ക്, റിവേഴ്സ് ക്വാറന്റീന്‍ എന്നീ വഴികളിലൂടെയാണ് സംസ്ഥാനത്ത് കോവിഡ് വ്യാപനം പ്രതിരോധിക്കാന്‍ സാധിച്ചത്. ഇവ തുടര്‍ന്നാല്‍ കോവിഡിനെ ഫലപ്രദമായി തടയാന്‍ സാധിക്കും.
സംസ്ഥാനത്ത് ഇന്ന് 75 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.  90 പേരുടെ ഫലം നെഗറ്റീവായി. രോഗം സ്ഥിരീകരിച്ചവരില്‍ 53 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 19 പേര്‍ക്കും സമ്പര്‍ക്കം മൂലം 3 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.
കൊല്ലം 14, മലപ്പുറം 11, കാസര്‍കോട് 9, തൃശൂര്‍ 8, പാലക്കാട് 6, കോഴിക്കോട് 6, എറണാകുളം 5, തിരുവനന്തപുരം 3, കോട്ടയം 4, കണ്ണൂര്‍ 4, വയനാട് 3, പത്തനംതിട്ട 1,  ആലപ്പഴ 1  എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഇതുവരെ 20 പേരാണ് മരിച്ചത്. 

കടലിനോട്‌ മല്ലിട്ട് കിട്ടുന്ന‌ മീനുമായി കരയ്‌ക്കെത്തുമ്പോൾ ഇടനിലക്കാരന്റെ നീരാളിക്കൈയിൽ പെടാനാണ്‌ സാധാരണ മത്സ്യത്തൊഴിലാളിയുടെ വിധി.

എന്നാൽ, ഇനി കഥ മാറാൻ പോകുന്നു. പിടിക്കുന്ന മീനിന്‌ ന്യായമായ വില നിശ്ചയിക്കാനുള്ള അവകാശം തൊഴിലാളികളിലേക്കെത്തും.

♥സംസ്ഥാന മന്ത്രിസഭ അംഗീകരിച്ച 2020ലെ കേരള മത്സ്യലേലവും വിപണനവും ഗുണനിലവാര പരിപാലനവും എന്ന ഓർഡിനൻസ് യാഥാർഥ്യമാകുന്നതോടെ ഈ മേഖലയിലെ‌ ഇടനിലസമ്പ്രദായം അവസാനിക്കും.

നിലവിൽ കരയ്‌ക്കെത്തിക്കുന്ന മത്സ്യങ്ങളുടെ വില നിശ്ചയിക്കുന്നത്‌ ഇടനിലക്കാരാണ്‌. തരകന്മാർ, ലേലക്കാർ, കമീഷൻ ഏജന്റുമാർ തുടങ്ങി ചൂഷണത്തിന്റെ അനവധി നീരാളിക്കൈകളാണ്‌‌ കടലിൽ പണിയെടുക്കുന്നവരുടെ ചോര കുടിക്കാൻ കരയിലുള്ളത്‌. തുടക്കത്തിൽ നൽകുന്ന വില  സമയംകഴിയുതോറും കുറച്ച്‌‌ ഏജന്റുമാരും ലേലക്കാരും തമ്മിൽ ഒത്തുകളിച്ചാണ്‌ ഇവർ കൊഴുക്കുന്നത്‌‌.

വൻകിട ബോട്ടുകളിൽ എത്തുന്ന മീനിന്‌ മികച്ച വില ഇവർ ഉറപ്പാക്കും. എന്നാൽ, ചെറിയ വള്ളങ്ങളിലെയും ബോട്ടുകളിലെയും മീനുകളുടെ വില കുറച്ച്‌ പാവങ്ങളെ ചൂഷണംചെയ്‌ത്‌ പണം വാരും. പരിഷ്‌കൃത സമൂഹത്തിന്‌ ചേരാത്ത കാര്യങ്ങളാണ്‌‌ ഈ മേഖലയിൽ നടക്കുന്നതെന്ന്‌‌ ഫിഷറീസ്‌ മന്ത്രി ജെ മേഴ്‌സിക്കുട്ടിഅമ്മ പറയുന്നു.

മത്സ്യലേലവിലയിൽനിന്ന് 15 ശതമാനംവരെ ലേലക്കിഴിവ് എന്ന പേരിൽ യാന ഉടമകളിൽനിന്ന്‌ ഇവർ കൈക്കലാക്കുന്നു. ലേലക്കാർ, തരകന്മാർ, ഉടമ്പടി കരാറുകാർ തുടങ്ങിയവരുടെ ലേല കമീഷൻ വേറെയും. 22 കിലോയുള്ള 12 കുട്ട മത്സ്യം കരയ്‌ക്കെത്തിയാൽ രണ്ട്‌ കുട്ട ലേലക്കാരന്‌ നൽകേണ്ടതും പതിവ്‌. ഈ വിചിത്രാചാരങ്ങൾക്കാണ്‌ പുതിയ തീരുമാനത്തോടെ അറുതിവരുന്നത്‌.‌ ഇനി സർക്കാർ നിശ്ചയിക്കുന്ന കേന്ദ്രങ്ങളിൽമാത്രമേ യാനങ്ങൾ അടുപ്പിക്കാനും മത്സ്യം വിൽക്കാനുമാകൂ.

ജില്ലാടിസ്ഥാനത്തിൽ അതതു ദിവസത്തെ അടിസ്ഥാന മത്സ്യവില നിശ്ചയിക്കാൻ വ്യവസ്ഥാപിത മാർഗവുമുണ്ടാകും.ആദ്യ യാനത്തിനും അവസാന യാനത്തിനും അടിസ്ഥാനവില ഉറപ്പാക്കും. ലേലക്കാരനെ വ്യവസ്ഥകളിലൂടെ സർക്കാർ നിശ്ചയിക്കും. മത്സ്യവിലയുടെ അഞ്ചു ശതമാനത്തിൽ കൂടുതൽ നഷ്ടം തൊഴിലാളിക്ക്‌ ഉണ്ടാകാത്തവിധം ഇത്‌ ക്രമീകരിക്കും. തെറ്റിച്ചാൽ രണ്ടുമാസം തടവോ ഒരു ലക്ഷം രൂപ പിഴയോ ലഭിക്കും.ആവർത്തിച്ചാൽ ഒരു വർഷം ജയിലിലും കിടക്കേണ്ടിയും വരും.

മത്സ്യതൊഴിലാളികളുടെ മനമറിയുന്ന സര്‍ക്കാര്‍....

 കേരളത്തിൽ പുതിയ കുടിവെള്ള കണക്ഷനുകളൂടെ എണ്ണം സർവകാല റെക്കോർഡുകൾ  ഭേദിച്ചു. ഈ സർക്കാർ അധികാരമേറ്റിടത്ത് നാലു വർഷങ്ങൾക്കുള്ളിൽ 8.82 ലക്ഷം കുടുംബങ്ങള്‍ക്ക് കുടിവെള്ള കണക്ഷനുകള്‍ നല്‍കിക്കഴിഞ്ഞു. സംസ്ഥാന ചരിത്രത്തില്‍ ആറ് ലക്ഷമോ അതില്‍ കൂടുതലോ കുടിവെള്ള കണക്ഷന്‍ നല്‍കുന്ന ആദ്യ സര്‍ക്കാരാണിത്. 2021 മാര്‍ച്ചോടെ 10 ലക്ഷം കുടിവെള്ള കണക്ഷനുകള്‍ കൂടി നൽകുവാനാണ് സർക്കാർ ലക്ഷ്യമാക്കുന്നത്. ഇതിനായി ഈ വർഷം 880 കോടി രൂപയുടെ പ്രവർത്തനങ്ങൾക്കാണ് അംഗീകാരം നൽകിയിരിക്കുന്നത്. 

ഗുണനിലവാരമുള്ള കുടിവെള്ളം സംസ്ഥാനത്തെ എല്ലാ ജനവിഭാഗങ്ങൾക്കും ലഭ്യമാക്കുക എന്നത് സർക്കാരിൻ്റെ പ്രധാന ലക്ഷ്യമാണ്. ഈ ലക്ഷ്യം മുൻനിർത്തി 2024-ഓടെ എല്ലാ ഭവനങ്ങളിലും പൈപ് കണക്ഷനിലൂടെ കുടി വെള്ളം ലഭ്യമാകുന്ന സംസ്ഥാനമാക്കി കേരളത്തെ മാറ്റുക എന്ന വെല്ലുവിളിയാണ് സർക്കാർ ഏറ്റെടുത്തിരിക്കുന്നത്.

 
 

തിരുവനന്തപുരം>  ചൈനയില്‍ നിന്ന് പുതിയതരം കൊറോണ വൈറസ് പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ കേരളവും ജാഗ്രതയോടെ നീങ്ങുകയാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു.

തിരുവനന്തപുരം> പോളിയോ പകര്‍ച്ചവ്യാധിക്കെതിരെ സംസ്ഥാന ആരോഗ്യ വകുപ്പ് നടത്തിയ പള്‍സ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് വിതരണത്തിന് മികച്ച പ്രതികരണം.  നാല് ദിവസങ്ങളിലായി നടന്ന പോളിയോ തുള്ളിമരുന്ന് വിതരണത്തിലൂടെ ഭൂരിപക്ഷം കുട്ടികള്‍ക്കും തുള്ളിമരുന്ന് നല്‍കാന്‍ രക്ഷകര്‍ത്താക്കള്‍ തയ്യാറായി.

Page 2 of 3

Most Read

  • Week

  • Month

  • All