കണ്ണൂർ മംഗലാപുരം മെമു സർവ്വീസ് ആരംഭിച്ചു
കണ്ണൂർ
ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം കണ്ണൂർ മംഗലാപുരം മെമു സർവ്വീസ് ആരംഭിച്ചു. ചെന്നൈ ഇൻഗ്രേറ്റഡ് കോച്ച് ഫാക്ടറിയിൽ നിന്ന് കൊണ്ടു വന്ന ആധുനീക കോച്ചാണ് മെമുവിന് ഉപയോഗിക്കുന്നത്. അതു കൊണ്ട് തന്നെ കൂടുതൽ പേർക്ക് യാത്ര ചെയ്യാനുള്ള സൗകര്യം ഉണ്ടാകും. മൂവായിരത്തോളം പേർക്ക് ഇരുന്നും നിന്നും യാത്ര ചെയ്യാനുള്ള സൗകര്യം ഉണ്ട്. നേരത്തെ പാസഞ്ചറിൽ 1260 സീറ്റാണ് ഉള്ളത്.
രാവിലെ 7.40ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് 10.55ന് മംഗലാപുരം എത്തും. വൈകീട്ട് 5.5ന് മംഗരാപുരത്ത് നിന്ന് പുറപ്പെട്ട് 8.40ന് കണ്ണൂരിലെത്തും.

Most Read

  • Week

  • Month

  • All