സ്‌കാൻഡിനേവിയൻ രാജ്യ മാതൃകയിലേക്ക് കേരളത്തെ മാറ്റാൻ തലമുറ കൈമാറ്റം

പി കെ ബൈജു
കൊച്ചി
രാജ്യത്തെ സന്തോഷവും സമൃദ്ധിയുമുള്ള സംസ്ഥാനമാക്കി മാറ്റുന്നതിനുള്ള നയരേഖക്കുള്ള അംഗീകാരവുമായി സിപിഐഎം സംസ്ഥാന സമ്മേളനം സമാപിച്ചു.
തലമുറ കൈമാറ്റം എന്ന് പ്രതൃക്ഷത്തിൽ പറയുന്ന യുവത്വത്തിന്റെ പ്രസരിപ്പുള്ള സംസ്ഥാന കമ്മിറ്റിക്ക് പുറമെ സംസ്ഥാന സെക്രട്ടറിയേറ്റിലും പുതുതലമുറയെ നിശ്ചയിച്ചത് ഭാവി കേരളം എങ്ങിനെ ചിന്തിക്കുന്നു എന്ന സന്ദേശമാണ് സിപിഐഎം നൽകുന്നത്.
ലോകത്തെ മാറ്റങ്ങൾ ശക്തമായി നടപ്പാക്കുന്ന സ്‌കാൻഡിനേവിയൻ രാജ്യങ്ങളിലെ പകർപ്പ് കേരളത്തിലും നടപ്പാക്കാനുള്ള ചിന്തയാണ് നടത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച നയരേഖ ഇതാണ് വ്യക്തമാക്കുന്നത്.
5 മണിക്കൂർ നേരം പ്രതിനിധികൾ നടത്തിയ ചർച്ചയെ തുടർന്നുള്ള പൊതു ചർച്ചയിൽ നയരേഖയിൻമേൽ നിരവധി നിർദേശങ്ങളും ഉയർന്ന് വന്നിട്ടുണ്ട്. ഇടതുപക്ഷ മുന്നണിക്ക് ജനങ്ങൾ രണ്ടാമതൊരു അവസരം നൽകി. ആ അവസരം ഉപയോഗപ്പെടുത്തിക്കൊണ്ട് തുടർച്ചയുണ്ടാ കണമെന്നാണ് ആഗ്രഹിക്കുന്നത്. ഭൂരിപക്ഷം ജനങ്ങൾ ഇനിയും ഞങ്ങളെ അംഗീകരിച്ചാൽ ഇനിയും സിപിഐഎം തന്നെ അധികാരത്തിലെത്തും. എന്നും ജനങ്ങളുടെ പിന്തുണ തേടാനാണ് ഞങ്ങളാഗ്രഹിക്കുന്നത്. അതിന് 5 വർഷം പ്രവർത്തിച്ചതുപോലെ ഇനിയും പോയാൽ പോര. കൂടുതൽ ജനങ്ങളുടെ പിന്തുണയാർജിക്കണം. അവരുടെ ആവശ്യങ്ങൾ നടപ്പിലാക്കി ക്കൊടുക്കണം. കൊടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
കാർഷിക, വ്യാവസായിക, ഉന്നത വിദ്യാഭ്യാസ, ആരോഗ്യ രംഗങ്ങളിൽ സമൂലമായ മാറ്റമാണ് സിപിഐഎം മുന്നോട്ട് വെക്കുന്ന നിർദേശം. സർക്കാർ മുൻപുണ്ടായതുപോലെ പ്രവർത്തിച്ചാൽ തിരിച്ചടിയുണ്ടാകും എന്ന തിരിച്ചറിവിലാണ് അടുത്ത 25 വർഷം മുന്നിൽ കണ്ടുള്ള നയരേഖ പാർട്ടി അംഗീകരിച്ചിരിക്കുന്നത്.
അടുത്ത നാല് വർഷം സിപിഐഎമ്മിനെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. രണ്ട് വർഷം കഴിഞ്ഞാൽ നടക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പും മൂന്നര വർഷത്തിന് ശേഷം നടക്കുന്ന തദേശസ്വയം ഭരണ തെരഞ്ഞെടുപ്പും ഇതിൽ പ്രധാനമാണ്.
ദരിദ്രരില്ലാത്ത കേരളത്തിൽ ഒരു ശതമാനത്തിൽ താഴെ ആളുകൾ പരമ ദരിദ്രരാണ്. അവരെ ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിക്കണം. പരമ്പരാഗത വികസനങ്ങൾ നവീകരിച്ച് അവർക്ക് മാന്യമായ കൂലി ലഭിക്കുന്ന സാഹചര്യമുണ്ടാക്കണം. ജോലി ഉറപ്പുവരുത്തണം. പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കണം.
ഇപ്പോൾ തന്നെ കേരളത്തിലെ വിദ്യാർത്ഥികൾ ലോകത്തിന്റെ നാനാഭാഗങ്ങളിൽ പോയി പഠിക്കുകയാണ്. അവർക്കിവിടെ വേണ്ടത്ര അവസരങ്ങൾ ഇല്ലാത്തതുകൊണ്ടല്ലേ വിദേശത്തുപോകേണ്ടിവരുന്നത്. അങ്ങനെയുള്ള അവസരങ്ങൾ സൃഷ്ടിക്കാൻ ഉന്നതവിദ്യാഭ്യാസ മേഖലയിൽ അവസരങ്ങൾ വേണം. അതാണ് പാർട്ടിയുടെ കാഴ്ചപ്പാട്.
സ്വകാര്യ നിക്ഷേപത്തിന്റെ കാര്യത്തിൽ ഒരു പുതിയ നിലപാടും നയരേഖയിലില്ല. 1956ൽ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗീകരിച്ച നയമേ ഇക്കാര്യത്തിലുള്ളൂ. മൂലധനം ഏത് മേഖലയിൽ ഉപയോഗിച്ചാലും നിയന്ത്രണത്തിന് വിധേയമായിരിക്കണം. പക്ഷേ മൂലധന ശക്തികളുടെ താത്പര്യങ്ങൾക്ക് സർക്കാർ വിധേയമാകാൻ പാടില്ല. നയരൂപീകരണത്തിൽ ഇടപെടാൻ അവർക്ക് അവസരം നൽകാൻ പാടില്ല. നയരൂപീകരണം സർക്കാർ തന്നെ നടത്തണമെന്നും കൊടിയേരി വ്യക്തമാക്കി.

Most Read

  • Week

  • Month

  • All