കിഫ്‌ബിക്കെതിരായ ഇ ഡി നീക്കം; എംഎല്‍എമാര്‍ നൽകിയ പൊതുതാൽപര്യ ഹര്‍ജി ഇടക്കാല ഉത്തരവിനായി മാറ്റി

കൊച്ചി> കിഫ്‌ബിയെ തകർക്കാനുള്ള ഇഡിയുടെ നീക്കത്തിനെതിരെ അഞ്ച് എംഎൽഎമാർ നൽകിയ പൊതുതാൽപര്യ ഹർജി ഹൈക്കോടതി ഇടക്കാല ഉത്തരവിനായി മാറ്റി. കെ കെ ശൈലജ, ഐ.ബി സതീഷ്, എം. മുകേഷ്, ഇ.ചന്ദ്രശേഖരൻ, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവരുടെ പൊതു താൽപര്യ ഹർജിയാണ് ചീഫ്  ജസ്റ്റീസ് എസ് മണികുമാർ, ജസ്റ്റീസ് ഷാജി പി ചാലി എന്നിവർ അടങ്ങുന്ന ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്.

എഴുപതിമുവായിരം കോടിയുടെ കിഫ്‌ബി പദ്ധതികൾ ആട്ടിമറിക്കാൻ ആണ് കേന്ദ്ര സർക്കാർ ഇഡിയെ ഉപയോഗിച്ച് നീക്കം നടത്തുന്നതെന്നും തങ്ങളുടെ മണ്ഡലങ്ങളിൽ പുരോഗമിക്കുന്ന വികസന  പ്രവർത്തനങ്ങൾ ഇഡിയുടെ നീക്കങ്ങൾ തടസപ്പെടുത്തുമെന്നും ഹർജി ഭാഗം ബോധിപ്പിച്ചു. പൊതു താല്പര്യം ഹർജി നിയമാനുസൃതം നില നിൽക്കുമോ എന്ന് കേസ് വാദത്തിനിടെ കോടതി ആരാഞ്ഞു. ഇഡി കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കിയ സാഹചര്യത്തിൽ ഹർജിക്ക്‌  സാധ്യതയുണ്ടോ എന്നും കോടതി ആരാഞ്ഞു.

ബ്രഹത് ആയ വികസന പദ്ധതികൾ നിസാര കാരണങ്ങൾ ചൂണ്ടി കാട്ടി തടസപ്പെടുത്തരുത് എന്ന് കേന്ദ്ര സർക്കാറിന്നെ സുപ്രീംകോടതി താക്കീതു ചെയ്തതായി മുതിർന്ന അഭിഭാഷകൻ രഞ്ജിത് തമ്പാൻ ബോധിപ്പിച്ചു.

 

പ്രതിയല്ല; ഐസക് ബുധനാഴ്‌ച വരെ ഇഡിക്ക് മുന്നില്‍ ഹാജരാകേണ്ടെന്ന് ഹൈക്കോടതി

കൊച്ചി>  കിഫ്ബിക്കെതിരായ കേസില്‍ ചോദ്യം ചെയ്യലിനായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇഡി) മുന്നില്‍ ബുധനാഴ്‌ചവരെ തോമസ് ഐസക് ഹാജരാകേണ്ടതില്ലെന്ന് ഹൈക്കോടതി. ഇഡി തനിക്ക് നല്‍കിയ നോട്ടീസ് നിയമാനുസൃതമല്ലെന്ന് ചൂണ്ടികാട്ടി മുന്‍ ധനമന്ത്രികൂടിയായ  ഐസക്ക് ഹൈക്കോതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.തോമസ് ഐസക് തൽക്കാലം ഹാജർ ആവേണ്ട എന്ന് ഇഡി ഹൈകോടതിയെ അറിയിച്ചു. എന്ത് കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിൽ ആണ് തോമസ് ഐസക്കിനെ സമൻസ് അയച്ചു വിളിച്ച് വരുത്തിയതെന്ന് വ്യക്തമാക്കാൻ ഇഡിക്ക് ബാധ്യതയുണ്ടെന്ന് കോടതി വിലയിരുത്തിയതിനെ തുടർന്ന് നടപടി.തോമസ് ഐസക്കിന്റെ സ്വകാര്യതയെ മാനിക്കണമെന്ന് ഹൈക്കോടതി നിർദേശം നൽകി. തോമസ് ഐസക്കിനെ പ്രതിയല്ലെന്നും അദ്ദേഹം സാക്ഷിയാണെന്നും ഇഡി കോടതിയിൽ വ്യക്തമാക്കി. തെളിവു തേടാനാണ് വിളിച്ചതെന്നും ഇഡി അറിയിച്ചു. എന്നാൽ തനിക്ക് എതിരായ കണ്ടത്തെല്ലകൾ വ്യക്തമാക്കാൻ ആകാത്ത  സാഹചര്യത്തിൽ ഈ കാര്യം കോടതി പരിശോധിക്കണമെന്ന് ഹർജി ഭാഗം ആവശ്യപെട്ടു. ഹർജി അടുത്ത ബുധനാഴ്‌ച പരിഗണിക്കാൻ ആയി ജസ്റ്റീസ് വി ജി അരുൺ മാറ്റി.

ഇഡി നൽകിയ നോട്ടീസ്‌ അവ്യക്തമാണ്‌. തന്നോട്‌ ആവശ്യപ്പെട്ടിട്ടുള്ള രേഖകൾ നിലവിൽ ഇഡിയുടെ കൈവശമുള്ളവയാണ്‌. നോട്ടീസുമായി ബന്ധപ്പെട്ട തുടർനടപടികൾ വിലക്കണം. കിഫ്‌ബിയോ താനോ ചെയ്‌ത കുറ്റമെന്തെന്ന്‌ നോട്ടീസിൽ പറഞ്ഞിട്ടില്ല. കുറ്റമെന്തെന്ന് വ്യക്തമാക്കാത്ത അന്വേഷണം ഇഡിയുടെ അധികാരപരിധിക്കു പുറത്താണെന്നും തോമസ് ഐസക്ക്‌ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

 

 

തൃശ്ശൂർ മരോട്ടിച്ചാൽ വെള്ളച്ചാട്ടത്തിൽ രണ്ട്‌ യുവാക്കൾ മുങ്ങിമരിച്ചു

തൃശ്ശൂര്‍ > മരോട്ടിച്ചാല്‍ വല്ലൂര്‍ വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ രണ്ട്‌ യുവാക്കള്‍ മുങ്ങിമരിച്ചു. ചെങ്ങാലൂര്‍ സ്വദേശികളായ അക്ഷയ് (22), സാന്റോ (22) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്‌ച ഉച്ചയോടെയാണ് സംഭവം. മൂന്ന് പേരാണ്‌ വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയത്‌. അതിനിടെയാണ് രണ്ടുപേര്‍ ഒഴുക്കില്‍ പെട്ടത്. മൃതദേഹങ്ങള്‍ പുറത്തെടുത്തു.

 

മതനിരപേക്ഷ രാജ്യത്ത് മതമില്ലാത്ത ജീവിതം തെരഞ്ഞെടുക്കുന്നവര്‍ പ്രോത്സാഹനം അര്‍ഹിക്കുന്നു: ഹൈക്കോടതി

കൊച്ചി> മതനിരപേക്ഷ രാജ്യമായ ഇന്ത്യയില്‍ മതമില്ലാത്ത ജീവിതം തെരഞ്ഞെടുക്കുന്നവര്‍ പ്രോത്സാഹനം അര്‍ഹിക്കുന്നുണ്ടെന്ന് കേരള ഹൈക്കോടതി. കോളേജ് പ്രവേശനത്തിനായി മതമില്ലാത്ത ജീവിതം തെരഞ്ഞെടുത്ത വിദ്യാര്‍തഥികള്‍ നല്‍കിയ ഹര്‍ജി പരിക്കണിക്കവെയാണ് ജസ്റ്റീസ് വി ജി അരുണിന്റെ നിരീക്ഷണം.
ഒരു മതത്തിലും ചേരില്ല എന്നത് ഒരു കൂട്ടം വ്യക്തികളുടെ ബോധപൂര്‍വമായ തീരുമാനമാണ്. ഒരു പ്രത്യേക സമുദായത്തില്‍പ്പെട്ടവരായി മുദ്രകുത്തപ്പെടാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല. മതമില്ലാത്ത ജീവതം തെരഞ്ഞെടുത്തതിനാല്‍ അവര്‍ക്ക് പാരിതോഷികം നല്‍കണമെന്ന് കരുതുന്നു- ജസ്റ്റീസ് വി ജി അരുണ്‍ പറഞ്ഞു.

മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക്‌ ലഭിക്കുന്ന ഇഡബ്ല്യുഎസ്‌ (എക്കണോമിക്കലി വീക്കർ സെക്‌‌ഷൻസ്‌) സംവരണം കോളേജ് പ്രവേശനത്തിന് തങ്ങള്‍ക്കും ലഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് മതരഹിതരായ വിദ്യാര്‍ത്ഥികള്‍ ഹര്‍ജി നല്‍കിയത്. ഇഡബ്ല്യുഎസില്‍പ്പെട്ട മതമില്ലാത്തവരെയും പട്ടികയില്‍ ഉള്‍പ്പെടത്താന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം. കേസില്‍ ആഗസ്റ്റ് 12 വെള്ളിയാഴ്ച കോടതി വിധി പറയും.

 

 

കശ്മീർ സെെനിക ക്യാമ്പിൽ ആക്രമണം: മൂന്ന് സെെനികർക്ക് വീരമൃത്യു: രണ്ട് ഭീകരരെ വധിച്ചു


ന്യൂഡൽഹി> കശ്മീരിൽ സൈനിക ക്യാമ്പിലുണ്ടായ  ചാവേറാക്രമണത്തിൽ  മൂന്ന് സൈനികർക്ക് വീരമൃത്യു. ആക്രമണം നടത്തിയ രണ്ട് ഭീകരരെ വധിച്ചു. ഇന്ന് പുലർച്ചെയാണ് രജൌരിയിലെ പാർഗൽ സൈനിക ക്യാമ്പിൽ ആക്രമണമുണ്ടായത്. രണ്ട് ഭീകരർ ആർമി ക്യാമ്പിന്റെ വേലി ചാടിക്കടന്ന് ആക്രമിക്കുകയായിരുന്നു. ചാവേർ ആക്രമണം ലക്ഷ്യമിട്ടാണ് ഭീകരരെത്തിയതെന്ന് സൈന്യം സ്ഥിരീകരിച്ചു. കൂടുതൽ ഭീകരരെത്തിയിട്ടുണ്ടാകാമെന്ന സംശയത്തിൽ പ്രദേശത്ത് തിരച്ചിൽ ഊർജിതമാക്കി. 

പാലക്കാട്‌ പത്ത് കോടിയുടെ ലഹരിമരുന്ന് പിടികൂടി

പാലക്കാട്‌> പത്തുകോടി വില മതിക്കുന്ന അഞ്ചു കിലോ ഹാഷിഷ്‌ ഓയിലുമായി രണ്ടുപേരെ ആർപിഎഫ്‌ അറസ്‌റ്റ്‌ ചെയ്‌തു. ഒലവക്കോട്‌ റെയിൽവേ സ്‌റ്റേഷനിൽ നടത്തിയ  പരിശോധനയിലാണ്‌ ഇടുക്കി സ്വദേശികളിൽ നിന്ന്‌ ലഹരി പിടികൂടിയത്‌. അടുത്ത കാലത്തിനിടെയുണ്ടായ ഏറ്റവും വലിയ ലഹരി വേട്ടയാണിതെന്ന്‌ ആർപിഎഫ്‌ അറിയിച്ചു.‌‌

 

സ്വാതന്ത്ര്യദിനത്തിൽ മെട്രോയിൽ 10 രൂപയ്‌ക്ക്‌ യാത്ര ചെയ്യാം

കൊച്ചി> സ്വാതന്ത്ര്യ ദിനത്തിൽ യാത്രക്കാർക്ക് 10 രൂപയുടെ ടിക്കറ്റുമായി കൊച്ചി മെട്രോ. 'ഫ്രീഡം ടു ട്രാവൽ' ഓഫറിന്റെ ഭാഗമായി തിങ്കളാഴ്ച രാവിലെ ആറുമുതൽ രാത്രി പതിനൊന്നുവരെ ഏത് സ്റ്റേഷനിലേക്കുമുള്ള ടിക്കറ്റിനും പത്തുരൂപ നൽകിയാൽ മതിയാകും. ക്യൂആർ ടിക്കറ്റുകൾക്കും കൊച്ചി വൺ കാർഡ് ഉപയോഗിക്കുന്നവർക്കും ഇളവ് ലഭിക്കും.

 

ഇറച്ചിക്ക് ആവശ്യമായ പന്നികളെ സര്‍ക്കാര്‍ ഏറ്റെടുക്കും: മന്ത്രി ജെ ചിഞ്ചുറാണി

സംസ്ഥാനത്ത് പന്നിപ്പനി സ്ഥിരീകരിച്ച് വിപണനവും ഉപഭോഗവും പ്രതിസന്ധിയിലായ സാഹചര്യത്തില്‍ ഇറച്ചിക്ക് ആവശ്യമായ പന്നികളെ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മൃഗസംരക്ഷണ-മൃഗശാല-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. കണിച്ചാര്‍ ഗ്രാമ പഞ്ചായത്തില്‍ ആഫ്രിക്കന്‍ പന്നിപ്പനി ബാധിച്ച പന്നികളുടെ ഉടമസ്ഥരായ കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാര തുക വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
പന്നിപ്പനി മനുഷ്യരിലേക്കോ മറ്റു മൃഗങ്ങളിലേക്കോ പകരില്ല. പന്നികളില്‍ മാത്രമാണ് രോഗം പകരുക. എങ്കിലും ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കര്‍ഷകരെ സഹായിക്കാനാണ് പന്നികളെ ഏറ്റെടുക്കുന്നതെന്നും മന്ത്രി പറഞ്ഞു. പന്നിപ്പനി ബാധിച്ച ഇടങ്ങളില്‍ നിന്ന് 10 കിലോ മീറ്റര്‍ ചുറ്റളവില്‍ നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവിടങ്ങളില്‍ മൂന്നു മാസം കഴിഞ്ഞ് രോഗമില്ലെന്ന് സ്ഥിരീകരിച്ചാല്‍ സര്‍ക്കാര്‍ ഏറ്റെടുക്കും. പന്നി വളര്‍ത്തല്‍ കര്‍ഷകര്‍ക്ക് ചെറിയ പലി നിരക്കില്‍ വായ്പ നല്‍കാനുള്ള കാര്യവും സര്‍ക്കാര്‍ ആലോചനയിലുണ്ട്. സര്‍ക്കാര്‍ വേഗത്തില്‍ നടപടി സ്വീകരിച്ചാണ് പന്നിപ്പനി പടരുന്നത് തടഞ്ഞത്. ക്ഷീര കര്‍ഷക സംഘങ്ങളില്‍ നല്‍കുന്ന ഒരു ലിറ്റര്‍ പാലിന് നാല് രൂപ വെച്ച് ക്ഷീര കര്‍ഷകര്‍ക്ക് വിതരണം ചെയ്യും. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഈ മാസം നടക്കുമെന്നും  മന്ത്രി ചിഞ്ചു റാണി പറഞ്ഞു.
കണിച്ചാര്‍ പഞ്ചായത്തിലെ 247 പന്നികളെയായിരുന്നു ഉന്മൂലനം ചെയ്തിരുന്നത്. ഏഴു ദിവസത്തിനം തന്നെ സര്‍ക്കാരിന് നഷ്ടപരിഹാര തുകയും നല്‍കാനായി. കര്‍ഷകരായ പി എ മാനുവല്‍, ജോമി ജോണ്‍ എന്നിവര്‍  തുക ഏറ്റുവാങ്ങി. രാമചന്ദ്രന്‍ കടന്നപ്പള്ളി എംഎല്‍എ അധ്യക്ഷത വഹിച്ചു. മൃഗസംരക്ഷണ വകുപ്പ് അഡീഷനല്‍ ഡയരക്ടര്‍ ഡോ. വിന്നി ജോസഫ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മേയര്‍ ടി ഒ മോഹനന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, സ്ഥിരംസമിതി അധ്യക്ഷ യു പി ശോഭ, കണിച്ചാര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാന്റി തോമസ്, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ അഡ്വ. പി കെ അന്‍വര്‍, കണിച്ചാര്‍ പഞ്ചായത്ത് വാര്‍ഡ് അംഗം തോമസ് വടശ്ശേരി, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ബി അജിത്ത് ബാബു, ചീഫ് വെറ്റിനറി ഓഫീസര്‍ ഡോ. ഒ എം അജിത എന്നിവര്‍ സംസാരിച്ചു.

60 ശതമാനം രോഗങ്ങളും ജന്തുജന്യം -മൃഗ സംരക്ഷണവകുപ്പ് സെമിനാര്‍

ജന്തുജന്യ രോഗങ്ങളും സ്വീകരിക്കേണ്ട പ്രതിരോധ മാര്‍ഗങ്ങളെ കുറിച്ചും ജില്ലാ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ സെമിനാര്‍ നടത്തി. വര്‍ധിച്ച് വരുന്ന തെരുവ് നായ ആക്രമണം, ആന്ത്രാക്‌സ്, ബ്രൂസല്ല തുടങ്ങിയ ജന്തുജന്യ രോഗങ്ങള്‍ പൊതുജനാരോഗ്യത്തിന് വലിയ ഭീഷണിയുയര്‍ത്തുന്നതായി സെമിനാര്‍ അഭിപ്രായപ്പെട്ടു. മനുഷ്യരില്‍ പകരുന്ന രോഗങ്ങളില്‍ 60 ശതമാനവും ജന്തുക്കളില്‍ നിന്നാണെന്ന് ക്ലാസെടുത്ത  ഡോ. എം പി സുജന്‍ പറഞ്ഞു. പുതുതായി കണ്ടുവരുന്ന രോഗങ്ങളില്‍ 75 ശതമാനവും ജന്തുക്കളില്‍ നിന്നാണ്. നിപ വൈറസും, കുരങ്ങ് വസൂരിയും അതിന് തെളിവാണ്. 250ലധികം ജന്തുജന്യ രോഗങ്ങളുണ്ട്. ജന്തുക്കളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്നത് പോലെ മനുഷ്യരില്‍ നിന്ന് ജന്തുക്കളിലേക്കും രോഗം പകരുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മൃഗങ്ങള്‍ മനുഷ്യര്‍ വസിക്കുന്നിടത്ത് വരാന്‍ നിര്‍ബന്ധിതരാകുകയാണെന്നും മനുഷ്യര്‍ കൃഷി ചെയ്യാന്‍ ഇടമില്ലാതെ വനങ്ങളിലേക്ക് കടന്നുകയറുകയാണെന്നും ഡോ. അജയ് ലോറന്‍സ് അഭിപ്രായപ്പെട്ടു. ഇതാണ് ജന്തുക്കള്‍ കൃഷി നശിപ്പിക്കാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു. ഡോ. ബീറ്റു ജോസഫ് മോഡറേറ്ററായിരുന്നു. ഭക്ഷണത്തിലൂടെയും രോഗബാധയുണ്ടാകാമെന്നും പേവിഷബാധക്ക് കേരളത്തില്‍ വര്‍ഷം 22 കോടി രൂപ മാറ്റിവെക്കുന്നതായും അദ്ദേഹം പറഞ്ഞു. സെമിനാറില്‍ പൊതുജനങ്ങളുടെ ആശങ്കള്‍ക്ക് പരിഹാര മാര്‍ഗവും നിര്‍ദേശിച്ചു.

 
ഖാദിവസ്ത്രം ധരിക്കുന്നവരുടെ സംഗമം ആഗസ്റ്റ് 15ന്
 
കേരള ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യത്തിന്റെ അമൃത വർഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ജില്ലയിലെ ഖാദിവസ്ത്രം ധരിക്കുന്നവരുടെ സംഗമം ഖാദി കസ്റ്റമേഴ്സ് മീറ്റ് 2022 ആഗസ്റ്റ് 15ന് തിങ്കളാഴ്ച രാവിലെ 9.30 ന് കണ്ണൂർ മഹാത്മ മന്ദിരത്തിൽ നടക്കും. തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം  ചെയ്യും. ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ അധ്യക്ഷത വഹിക്കും. മേയർ അഡ്വ ടി ഒ മോഹനൻ ഉപഹാരസമർപ്പണം നടത്തും. രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി പി ദിവ്യ എന്നിവർ യൂണിഫോം വിതരണം നിർവ്വഹിക്കും.
 
വാദ്യ സംഗീത പരിപാടി ആഗസ്റ്റ് 13ന് 
 
ആവേശം തീർക്കാനൊരുങ്ങി നേവൽ അക്കാദമി ബാൻഡ് സംഘം
 
കാണികളിൽ ആവേശം തീർക്കാനൊരുങ്ങി ഏഴിമല ഇന്ത്യൻ നേവൽ അക്കാദമി ബാൻഡ് സംഘം. സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം പ്രമാണിച്ച് ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ആഗസ്റ്റ് 13ന് വൈകീട്ട് മൂന്ന് മണിക്ക് മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിലാണ് വാദ്യ സംഗീത പരിപാടി അവതരിപ്പിക്കുക. അന്തർദേശീയ തലത്തിൽ പ്രശസ്തമായ നേവൽ ബാൻഡ് സംഘത്തിൽ 25 പേരാണ് അണിനിരക്കുക. ആയോധന ബീറ്റുകൾ, മലയാളം, ഹിന്ദി, ഇംഗ്ലീഷ്, തമിഴ് ഗാനങ്ങൾ, ദേശഭക്തി ഗാനങ്ങൾ എന്നിവ അവതരിപ്പിക്കും. 
ജില്ലാ ഭരണകൂടം, ഡിടിപിസി, കണ്ണൂർ കോർപറേഷൻ എന്നിവയുടെ സഹകരണത്തോടെയാണ് കണ്ണൂരിൽ പരിപാടി ഒരുക്കുന്നത്. പൊതുജനങ്ങൾക്കും പ്രവേശനം ഉണ്ടാവും. മേയർ ടി ഒ മോഹനൻ, എം പിമാരായ കെ സുധാകരൻ, വി ശിവദാസൻ, അഡ്വ. പി സന്തോഷ് കുമാർ, എം എൽ എമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, കെ വി സുമേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ എന്നിവർ മുഖ്യാതിഥികളാകും.
 
മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം
 
കർണാടക തീരത്ത് ആഗസ്റ്റ് 11 മുതൽ 15 വരെ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കർണാടക തീരത്ത് ആഗസ്റ്റ് 13 വരെ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വേഗതയിലും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വേഗതയിലും 14, 15 തീയ്യതികളിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിലും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വേഗതയിലും ശക്തമായ കാറ്റിന് സാധ്യതയുണ്ട്.
 
ഉയർന്ന തിരമാല ജാഗ്രത നിർദേശം
 
കേരള തീരത്ത് വിഴിഞ്ഞം മുതൽ കാസർകോട് വരെ ആഗസ്റ്റ് 12ന് രാത്രി 11.30 വരെ 3.5 മുതൽ 3.8 മീറ്റർ വരെ ഉയരത്തിൽ തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. അതിനാൽ മൽസ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത തുടരണം.
കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിച്ചാൽ കൂട്ടിയിടിച്ചുള്ള അപകടം ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണം.
 
നാഷണൽ ട്രസ്റ്റ് ശിൽപശാല സംഘടിപ്പിച്ചു
 
ഭിന്നശേഷിക്കാരിലെ നൈപുണ്യ വികസനം മികച്ച നേട്ടമാകും: കലക്ടർ
 
ഭിന്നശേഷിക്കാരിൽ നൈപുണ്യ വികസനം സാധ്യമാക്കുന്നത്  മികച്ച നേട്ടത്തിനു വഴിവെക്കുമെന്ന്  ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ പറഞ്ഞു. നാഷണൽ ട്രസ്റ്റിന്റെ കാസർകോട് മുതൽ തൃശൂർ വരെയുള്ള ഏഴ് ജില്ലകളിലെ ലോക്കൽ ലെവൽ കമ്മിറ്റികൾക്ക് കണ്ണൂർ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ വിഭാഗങ്ങളും ഉൾക്കൊണ്ടുള്ള മുന്നേറ്റമാണ് സമൂഹത്തിൽ ഉണ്ടാകേണ്ടത്. ഭിന്നശേഷിക്കാരെയും മറ്റ് ശാരീരിക അവശതകൾ അനുഭവിക്കുന്നവരെയും സംരക്ഷിക്കേണ്ട കടമ സമൂഹത്തിനുണ്ടെന്നും  അദ്ദേഹം പറഞ്ഞു.
ബുദ്ധിവൈകല്യം, ഓട്ടിസം, സെറിബ്രൽ പാൾസി, ബഹുവൈകല്യം എന്നിവയുള്ള പ്രായപൂർത്തിയായവരുടെയും അത്യാവശ്യ ഘട്ടങ്ങളിൽ 18 വയസ്സിൽ താഴെയുള്ളവരുടെയും ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനാണ് 1999ൽ നാഷണൽ ട്രസ്റ്റ് ആക്ടിന് രൂപം നൽകിയത്. ഇതു പ്രകാരമാണ് ജില്ലാ കലക്ടർ അധ്യക്ഷനായ ലോക്കൽ ലെവൽ കമ്മിറ്റി (എൽ എൽ സി) ജില്ലകളിൽ പ്രവർത്തിക്കുന്നത്. നാഷണൽ ട്രസ്റ്റിൽ ഉൾപ്പെട്ട ഭിന്നശേഷിക്കാർക്കുള്ള നിയമപരമായ രക്ഷകർത്താവിനെ തീരുമാനിക്കുക, അവരുടെ ആരോഗ്യം ഉറപ്പുവരുത്തുക എന്നിവയാണ് എൽ എൽ സികളുടെ ചുമതല. 
ജില്ലാ കലക്ടർക്കാണ് രക്ഷകർതൃത്വ സർട്ടിഫിക്കറ്റിന് അപേക്ഷ നൽകേണ്ടത്. അപേക്ഷ വെള്ളക്കടലാസിൽ എഴുതിയും നാഷണൽ ട്രസ്റ്റിന്റെ വെബ്സൈറ്റിലൂടെയും സമർപ്പിക്കാം. നാഷണൽ ട്രസ്റ്റ് ആക്ട് പ്രകാരം മാനസിക വൈകല്യമുള്ള അംഗത്തിന് വേണ്ടി മാതാപിതാക്കൾക്ക് സംയുക്തമായി അപേക്ഷ നൽകാം. മാതാപിതാക്കളിൽ ഒരാൾ മരിക്കുകയോ നിയമപരമായി വേർപെടുകയോ ഉപേക്ഷിച്ച് പോവുകയോ തടവിലാകുകയോ ചെയ്താൽ മറ്റൊരാൾക്ക് തനിച്ച് അപേക്ഷിക്കാം. മാതാപിതാക്കൾ മരിച്ചു പോവുകയോ ഉപേക്ഷിക്കുകയോ ചെയ്ത സന്ദർഭങ്ങളിൽ സഹോദരങ്ങൾക്ക് (അർധ സഹോദരങ്ങൾക്കും) സംയുക്തമായോ ഒറ്റക്കോ അപേക്ഷ സമർപ്പിക്കാം. മുകളിൽ പറഞ്ഞ രണ്ട് വിഭാഗങ്ങളിലും പെട്ട അപേക്ഷകർ ഇല്ലെങ്കിൽ രക്തബന്ധുവിനോ അതും ഇല്ലാത്ത സന്ദർഭത്തിൽ ഒരു രജിസ്റ്റേർഡ് സംഘടനക്കോ അപേക്ഷ നൽകാം.
അപേക്ഷകന്റെയും നിയമപരമായ രക്ഷകർത്താവായി നിയമിക്കപ്പെടേണ്ട വ്യക്തിയുടെയും ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന വ്യക്തിയുടെയും ആധാർ കാർഡ്, വികലാംഗ സർട്ടിഫിക്കറ്റ്, റേഷൻ കാർഡ്, ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന വ്യക്തിയും നിയമപരമായ രക്ഷകർത്താവായി നിയമിക്കപ്പെടേണ്ട വ്യക്തിയും ഒരുമിച്ചുള്ള പാസ്സ്പോർട്ട് സൈസ് ഫോട്ടോ, നിയമപരമായ രക്ഷകർത്താവിന്റെ സമ്മതപത്രം. ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന വ്യക്തിക്ക് അവകാശപ്പെട്ട വസ്തുവകകളുടെ കരം അടച്ച രസീതിന്റെ പകർപ്പ് എന്നിവയാണ് അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടത്.
കണ്ണൂർ, കാസർകോട്, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂർ എന്നീ ജില്ലകളിലെ സാമൂഹ്യ നീതി ഓഫീസർമാർ, എൽ എൽ സി കൺവീനർമാർ, എൻ ജി ഒ, പിഡബ്ല്യുഡി അംഗങ്ങൾ തുടങ്ങിയവർ  ശിൽപശാലയിൽ പങ്കെടുത്തു. സ്റ്റേറ്റ് നോഡൽ ഏജൻസി സെന്റർ ചെയർമാൻ ഡി ജേക്കബ് അധ്യക്ഷനായി. എഡിഎം കെ കെ ദിവാകരൻ, സോഷ്യൽ ജസ്റ്റിസ് വകുപ്പ് അസി. ഡയറക്ടർ പവിത്രൻ തൈക്കണ്ടി, കണ്ണൂർ എൽഎൽസി എൻ ജി ഒ അംഗം പി കെ എം സിറാജ് എന്നിവർ സംസാരിച്ചു.
എൽഎൽസി വഴി ബില്ലുകളും വൗച്ചേഴ്സും സമർപ്പിക്കൽ എന്ന വിഷയത്തിൽ സാമൂഹ്യ നീതി വകുപ്പ് സീനിയർ സൂപ്രണ്ട് നാസർ പി കെ സംസാരിച്ചു. പിന്നീട് 7 ജില്ലകളിലെയും ജില്ലാ തല റിപ്പോർട്ടിങ്ങും ചർച്ചകളും നടന്നു. എൽ എൽ സികളുടെ പ്രവർത്തനങ്ങൾ, ചുമതലകൾ, നിരാമയ ഇൻഷുറൻസ് പദ്ധതി, നിയമപരമായ രക്ഷകർത്താവിനെ നിയമിക്കൽ, നാഷണൽ ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾ എന്നിവ സംബന്ധിച്ച ക്ലാസുകളും ചർച്ചകളും നടന്നു.
 
 
ലാറ്ററൽ എൻട്രി ഡിപ്ലോമ കൗൺസിലിംഗ്
 
ജില്ലയിലെ ഗവ, എയ്ഡഡ്, സെൽഫ് ഫിനാൻസിങ്ങ്, ഐ എച്ച് ആർ ഡി പോളിടെക്നിക് കോളേജുകളിലേക്കുള്ള ഡിപ്ലോമ ലാറ്ററൽ എൻട്രി കൗൺസലിംഗ് കണ്ണൂർ ഗവ. പോളിടെക്നിക് കോളേജ് തോട്ടടയിൽ ആഗസ്റ്റ് 17, 19 തീയതികളിൽ നടത്തുന്നു. ലാറ്ററൽ എൻട്രി പ്രവേശനത്തിനായി പ്ലസ് ടു/വിഎച്ച്എസ്ഇ/ ഐടിഐ/ കെജിസിഇ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ജില്ലയിലേക്ക് കൗൺസിലിങ്ങിനായി രജിസ്റ്റർ ചെയ്ത എല്ലാ വിദ്യാർത്ഥികൾക്കും പങ്കെടുക്കാം. വെബ് സൈറ്റ് www.polyadmission.org/let ഫോൺ: 04972 835106, 04972 836310.
 
നഞ്ചിയമ്മയെ ആദരിക്കൽ ആഗസ്റ്റ് 12ന്
 
ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി, മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ പുരസ്‌ക്കാരം നേടിയ നഞ്ചിയമ്മയെ കേരള ഫോക്‌ലോർ അക്കാദമി ആദരിക്കുന്നു. 'പാട്ടമ്മയ്ക്കൊപ്പം'  എന്ന പരിപാടി ആഗസ്റ്റ് 12 വെള്ളി വൈകീട്ട് അഞ്ചിന് ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ ചെറുകഥാകൃത്ത് ടി പത്മനാഭൻ ഉദ്ഘാടനം ചെയ്യും. അക്കാദമി ചെയർമാൻ ഒ എസ് ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിക്കും. നഞ്ചിയമ്മയും അതുൽ നറുകരയും സംഘവും അവതരിപ്പിക്കുന്ന നാടൻപാട്ടും അരങ്ങേറും. കേരള ഫോക്‌ലോർ അക്കാദമി  മുൻ അവാർഡ് ജേതാവ് കൂടിയാണ് നഞ്ചിയമ്മ.
 
ഖാദിയിൽ ഇനി കാക്കിയും; ഒപ്പം ചേർന്ന് ഓട്ടോ തൊഴിലാളികൾ
 
'പഴയ ഖാദി അല്ല പുതിയ ഖാദി' എന്ന സന്ദേശവുമായി ഖാദിയുടെ കാക്കി നിറത്തിലുള്ള തുണി പുറത്തിറക്കി. പയ്യന്നൂർ ഖാദി കേന്ദ്രമാണ് കാക്കിത്തുണി നെയ്‌തെടുത്തത്. പയ്യന്നൂരിലെ ഓട്ടോ തൊഴിലാളികൾ ഇനി ഈ കാക്കി അണിയും.
കാക്കി ഖാദിയാവും ഇനി പയ്യന്നൂരിലെ ഓട്ടോറിക്ഷ ഡ്രൈവർമാരുടെ യൂനിഫോം. മുന്നൂറോളം ഡ്രൈവർമാരാണ് ഖാദിക്കായി കൈകോർക്കുന്നത്. ഇതു സംബന്ധിച്ച് തൊഴിലാളി നേതാക്കൾ ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജനുമായി ആശയ വിനിമയം നടത്തി. സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിനു പേരു കേട്ട പയ്യന്നൂരിലെ ഓട്ടോ ഡ്രൈവർമാരുടെ നീക്കം ശ്ലാഘനീയമാണെന്ന് പി ജയരാജൻ പറഞ്ഞു. ഖാദി ധരിക്കുന്നതോടെ യൂനിഫോം ഖാദിയാക്കിയ കേരളത്തിലെ ആദ്യ ഡ്രൈവർമാരായി പയ്യന്നൂരിലെ ഓട്ടോ തൊഴിലാളികൾ മാറും.
 

ഡി ടി പി സി യോഗം ആഗസ്റ്റ് 12 ന്
 
ഓണാഘോഷ പരിപാടികളോടനുബന്ധിച്ച് ജില്ലാ ആസ്ഥാനത്ത് വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നതു സംബന്ധിച്ച് ചർച്ച ചെയ്യുന്നതിന് ആഗസ്റ്റ് 12ന് ഉച്ചക്ക് രണ്ട് മണിക്ക് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേരുമെന്ന് ഡി ടി പി സി സെക്രട്ടറി അറിയിച്ചു.
 
സ്‌കോൾ കേരള പ്രവേശനം
 
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ സ്‌കോൾ കേരള മുഖേന, തിരഞ്ഞെടുക്കപ്പെട്ട സർക്കാർ/എയ്ഡഡ് ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളുകളിൽ ഡി സി എ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ് എസ് എൽ സി/തത്തുല്യ യോഗ്യതയുള്ള ആർക്കും പ്രായപരിധിയില്ലാതെ അപേക്ഷിക്കാം. ആഗസ്റ്റ് 11 മുതൽ www.scolekerala.org  വെബ്സൈറ്റ് മുഖേന ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പിഴകൂടാതെ സെപ്റ്റംബർ 12 വരെയും 60 രൂപ പിഴയോടെ സെപ്റ്റംബർ 20 വരെയും രജിസ്‌ട്രേഷൻ നടത്താം. ഓൺലൈൻ രജിസ്ട്രേഷനു ശേഷം രണ്ട് ദിവസത്തിനകം രേഖകൾ സഹിതം അപേക്ഷ എക്സിക്യൂട്ടീവ് ഡയറക്ടർ, സ്‌കോൾ കേരള, വിദ്യാഭവൻ, പൂജപ്പുര പി ഒ, തിരുവനന്തപുരം 12 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 0471 2342950, 2342271, 2342369.
 
ഭരണാനുമതി നൽകി
 
ധർമ്മടം നിയോജക മണ്ഡലത്തിൽ വേങ്ങാട് ഗ്രാമപഞ്ചായത്തിലെ തട്ടാരി പാലത്തിൽ തെരുവ് വിളക്കുകൾ സ്ഥാപിക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്റെ എം എൽ എ പ്രത്യേക വികസന നിധിയിൽ നിന്നും 2,19,000 രൂപ വിനിയോഗിക്കുന്നതിന് ജില്ലാ കലക്ടർ ഭരണാനുമതി നൽകി. 
കല്ല്യാശ്ശേരി നിയോജക മണ്ഡലത്തിൽ മാട്ടൂൽ ഗ്രാമപഞ്ചായത്തിലെ അരിയിൽ ചാൽറോഡ് വികസനത്തിന് എം എൽ എ യുടെ പ്രത്യേക വികസന നിധിയിൽ നിന്നും 4.95 ലക്ഷം രൂപ വിനിയോഗിക്കുന്നതിന് ജില്ലാ കലക്ടർ ഭരണാനുമതി നൽകി. ആറ് മാസത്തിനകം പദ്ധതികൾ പൂർത്തീകരിക്കണം.
 
വായ്പ, സബ്സിഡി, ലൈസൻസ് മേള
 
2022-23 സംരംഭക വർഷമായി ആചരിക്കുന്നതിന്റെ ഭാഗമായി ആറളം ഗ്രാമപഞ്ചായത്ത് പരിധിയിലെ സംരംഭകർക്ക് ആഗസ്റ്റ് 16ന് രാവിലെ 11 മണിക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വായ്പ, സബ്സിഡി, ലൈസൻസ് മേള നടത്തുന്നു. പഞ്ചായത്ത് പ്രസിഡണ്ട് കെ പി രാജേഷ് ഉദ്ഘാടനം ചെയ്യും. പഞ്ചായത്തിലെ മുഴുവൻ ബാങ്കുകളും പങ്കെടുക്കും. രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കും: 9400404543.
 
ലേലം
 
കോടതി കുടിശ്ശിക ഈടാക്കാൻ  ജപ്തി ചെയ്ത ഇരിട്ടി താലൂക്ക് കൊട്ടിയൂർ അംശം ദേശത്തിൽ പ്രൊ സർവേ 880ൽപെട്ട 0.1862 ഹെക്ടർ ഭൂമി ആഗസ്റ്റ് 19ന് രാവിലെ 11 മണിക്ക് ലേലം ചെയ്യും. കൂടുതൽ വിവരങ്ങൾ ഇരിട്ടി താലൂക്ക് ഓഫീസിൽ നിന്നോ കൊട്ടിയൂർ വില്ലേജ് ഓഫീസിൽ നിന്നോ ലഭിക്കും.
   
ക്വട്ടേഷൻ ക്ഷണിച്ചു
 
കണ്ണൂർ ഗവ. എഞ്ചിനീയറിംഗ് കോളേജിലെ ഒപ്റ്റിക്കൽ ഫൈബർ കേബിൾ സ്ഥാപിക്കാനാവശ്യമായ ഉപകരണങ്ങൾ വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. അവസാന തീയതി ആഗസ്റ്റ് 22 ഉച്ച 12.30 മണി. വിശദ വിവരങ്ങൾ www.gcek.ac.in എന്ന വെബ്സൈറ്റിൽ. ഫോൺ: 0497 2780226.
 
സ്വർണനൂലിൽ ചരിത്രമെഴുതാൻ  അഞ്ചരക്കണ്ടി
 
പരമ്പരാഗത വ്യവസായമായ കയർ നിർമാണത്തിലൂടെ സ്ത്രീകൾക്ക് സ്വയംതൊഴിലും വരുമാനവും കണ്ടെത്താൻ സൗകര്യമൊരുക്കുകയാണ്  അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത്. കയർ ഫെഡിന്റെയും അഞ്ചരക്കണ്ടി ഫാർമേഴ്സ് സർവ്വീസ് സഹകരണ ബാങ്കിന്റെയും സഹകരണത്തോടെ സെപ്റ്റംബർ അവസാന വാരം  പദ്ധതി തുടങ്ങും. 18നും 50നും ഇടയിൽ പ്രായമുള്ള 25 വനിതകൾക്കാണ് യൂണിറ്റുകൾ ആരംഭിക്കാൻ അവസരം. 10 ലക്ഷം രൂപ ചെലവിൽ നിർമാണത്തിന് ആവശ്യമായ റാട്ട്, മോട്ടോർ തുടങ്ങിയ സാമഗ്രികൾ സൗജന്യമായി നൽകും. പഞ്ചായത്തും കയർ ഫെഡും അഞ്ച് ലക്ഷം രൂപ വീതമാണ് ചെലവാക്കുക. 
എല്ലാ വാർഡിൽ നിന്നും അപേക്ഷ ക്ഷണിക്കും. തൊഴിൽരഹിതർ, ഒരു വ്യക്തിയുടെ വരുമാനം മാത്രമുള്ള കുടുംബം, മാരക രോഗബാധിതരുള്ള കുടുംബം തുടങ്ങിയവർക്കാണ് മുൻഗണന. വീട് കേന്ദ്രീകരിച്ചാവും ചൂടി പിരിക്കലും കയറുണ്ടാക്കലും നടത്തുക. ഇതിനായി അഞ്ചരക്കണ്ടി സർവ്വീസ് സഹകരണ ബാങ്കിന്റെ നാളികേര സംസ്‌കരണ യൂണിറ്റിന്റെ ഭാഗമായ ചകിരി സംസ്‌കരണ യൂണിറ്റിൽ നിന്നും സംസ്‌കരിച്ച ചകിരി നാരുകൾ ലഭ്യമാക്കും. കയർ നിർമിച്ച ശേഷം വിപണി കണ്ടെത്താനും കയർ ഭൂവസ്ത്രം, മൂല്യ വർധിത കയറുൽപ്പങ്ങൾ  തുടങ്ങിയവ നിർമ്മിക്കാനും പഞ്ചായത്ത് സഹായം ലഭ്യമാക്കുമെന്ന് പ്രസിഡണ്ട് കെ പി ലോഹിതാക്ഷൻ പറഞ്ഞു.
 
പെരിങ്ങോം അഗ്നിരക്ഷാ നിലയത്തിന് ഇനി പുതിയ കെട്ടിടം
 
കണ്ണൂർ, കാസർകോട് ജില്ലകളിലെ മലയോരമേഖലയുടെ മുഖ്യാശ്രയമായ പെരിങ്ങോം അഗ്നി രക്ഷാ നിലയത്തിന് പുതിയ കെട്ടിടം ഒരുങ്ങുന്നു. 2.51 കോടി രൂപ ചെലവിൽ അത്യാധുനിക സൗകര്യങ്ങളോടെ നിർമിക്കുന്ന കെട്ടിടത്തിന്റെ പ്രവൃത്തി സെപ്റ്റംബറിൽ പൂർത്തിയാകും.
പെരിങ്ങോം-വയക്കര പഞ്ചായത്തിന്റെ കമ്യൂണിറ്റി ഹാളിൽ 2009ലാണ് അഗ്നിരക്ഷാനിലയം പ്രവർത്തനം തുടങ്ങിയത്. മലയോര മേഖലയിലെ എട്ട് പഞ്ചായത്തുകൾ ഇതിന് കീഴിലുണ്ട്. കെട്ടിട നിർമാണം പൂർത്തിയാകുന്നതോടെ സ്ഥലപരിമിതിക്കും ഭൗതിക സാഹചര്യങ്ങളുടെ അഭാവത്തിനും പരിഹാരമാകും. ഒന്നരയേക്കറിൽ 1252.34 ചതുരശ്ര മീറ്ററിൽ രണ്ടു നിലകളായാണ് നിർമാണം. കൺട്രോൾ റൂം, ജീവനക്കാർക്കുള്ള വിശ്രമമുറി, റിക്രിയേഷൻ മുറി, സ്മാർട്ട് ക്ലാസ് മുറി, അടുക്കള, ശുചിമുറി, അഞ്ച് ഗ്യാരേജുകൾ, മൂന്ന് സ്റ്റോർ റൂമുകൾ എന്നിവക്ക് പുറമെ ഫയർ ഫൈറ്റിങ്ങിനായി 60,000 ലിറ്റർ ജലസംഭരണ ശേഷിയുള്ള ഭൂഗർഭ ടാങ്കും ഉണ്ടാകും. ജീവനക്കാരുടെ കൂട്ടായ്മയിൽ കളിക്കളവും നിർമ്മാണത്തിലാണ്.
മൊബൈൽ ടാങ്ക് യൂണിറ്റ്, മൾട്ടി യൂട്ടിലിറ്റി വാഹനം, ഹൈഡ്രോളിക് ഉപകരണങ്ങൾ, ആസ്‌ക ലൈറ്റ്, സെർച്ച് ലൈറ്റുകൾ തുടങ്ങിയ സൗകര്യങ്ങൾ ഈ നിലയത്തിനുണ്ട്. സ്റ്റേഷൻ ഓഫീസർ പി വി അശോകന്റെ നേതൃത്വത്തിൽ അമ്പതോളം ജീവനക്കാരാണ് ഉള്ളത്. രണ്ട് വനിതകളടക്കമുള്ള ഹോം ഗാർഡുമാരും നാൽപതോളം സിവിൽ ഡിഫൻസ് വളണ്ടിയർമാരും സേവനത്തിനുണ്ട്.
പൊതുജനങ്ങൾക്കായി സുരക്ഷാ പരിശീലനങ്ങൾ,എസ് പി സി കാഡറ്റുകൾക്ക് പരിശീലനം, കുടുംബശ്രീകളിൽ ഗാർഹിക അഗ്നി രക്ഷാ പരിശീലനം, വിദ്യാർഥികൾക്ക് നീന്തൽ പരിശീലനം എന്നിവയും നൽകുന്നു. കെട്ടിടം പൂർത്തിയാകുന്നതോടെ സേനയുടെ പ്രവർത്തനങ്ങൾ കൂടുതൽ സുഗമമാകുമെന്ന പ്രതീക്ഷയിലാണ് മലയോരജനതയും സേനാംഗങ്ങളും.
 

കൊച്ചിയില്‍ വഴി യാത്രക്കാരെ ടാർ ഒഴിച്ച് പൊള്ളിച്ചു; മൂന്ന് യുവാക്കൾക്ക് ഗുരുതര പൊള്ളൽ

 
 
 

കൊച്ചി: വഴി യാത്രക്കാരെ ടാർ ഒഴിച്ച് പൊള്ളിച്ച് റോഡ് അറ്റകുറ്റപ്പണിക്കാര്‍. എറണാകുളം ചെലവന്നൂർ റോഡിലാണ് സംഭവം. ആക്രമണത്തില്‍ സഹോദരങ്ങളായ മൂന്ന് യുവാക്കൾക്ക് ഗുരുതര പൊള്ളലേറ്റു. വിനോദ് വർഗീസ്, വിനു, ജിജോ എന്നിവർക്കാണ് പൊള്ളലേറ്റത്. 

ഗതാഗത നിയന്ത്രണവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. ചിലവന്നൂർ റോഡിൽ കുഴി അടക്കുന്ന ജോലിക്കാരനാണ് തിളച്ച ടാർ ഒഴിച്ചത്. മുന്നറിയിപ്പ് ബോർഡ്‌ വെക്കാതെ വഴി തടഞ്ഞത് ചോദ്യം ചെയ്തതിനാണ് ജോലിക്കാരന്‍ ടാർ ഒഴിച്ചതെന്ന് യുവാക്കള്‍ പറയുന്നു. ഒരു പ്രകോപനവും കൂടാതെയാണ് ആക്രമണം ഉണ്ടായതെന്നും യുവാക്കള്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മൂവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പൊള്ളലേറ്റ വിനോദ് വർഗീസ് ന്യൂനപക്ഷ മോർച്ച ജില്ലാ പ്രസിഡന്‍റാണ്.

 

വുമൺ ഫിലീം ഫെസ്റ്റ്
കണ്ണൂർ
ചലച്ചിത്ര അക്കാദമിയും കുടുംബശ്രീയും സംഘടിപ്പിക്കുന്ന വുമൺ ഫിലീം ഫെസ്റ്റ് ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ സിനിമാ പ്രദർശനം തുടരുന്നു.
കുടുംബശ്രി സിഡിഎസിന്റെ നേതൃത്വത്തിൽ നടത്തിയ പ്രദർശനം കൂടാളി പഞ്ചായത്തിൽ പ്രസിഡന്റ് പിപി ഷൈമ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപെഴ്‌സൺ പി സി ശ്രീകല അദ്ധ്യക്ഷയായി. വാർഡ് മെമ്പർ വി രജനി, സിഡിഎസ് വൈസ് ചെയർപെഴ്‌സൺ എ കെ ചന്ദ്രമതി എന്നിവർ സംസാരിച്ചു. സിഡിഎസ് ചെയർപെഴ്‌സൺ കെ അനുപമ സ്വാഗതവും മെമ്പർ സെക്രട്ടറി പി പി സിനി നന്ദിയും പറഞ്ഞു.
പെരളശേരി പഞ്ചായത്ത് ഹാളിൽ പ്രസിഡന്റ് എ വി ഷീബ ഉദ്ഘാടനം ചെയ്തു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ കെ സുഗതൻ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് പി പ്രശാന്ത് സംസാരിച്ചു, സിഡിഎസ് ചെ.യർപേഴ്‌സൺ സി കെ സൗമിനി സ്വാഗതം പറഞ്ഞു.
മാടായി പഞ്ചായത്തിൽ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ കുഞ്ഞിക്കാതിരി ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയർപേഴ്‌സൺ കെ ബിന്ദു അധ്യക്ഷയായി. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ റഷീദാ ഓയിൽ, എസ്‌കെ പി വഹീദ, ആയിഷാബി എന്നിവർ സംസാരിച്ചു. മെമ്പർ സെക്രട്ടറി കെ ശിവദാസൻ സ്വാഗതം പറഞ്ഞു. #േ
തിങ്കളാഴ്ച നിശ്ചയം, പെണ്ണിന് എന്താ കുഴപ്പം, ബസന്തി, ഫ്രീഡം ഫൈറ്റ് തുടങ്ങിയ സിനിമകൾ പ്രദർശിപ്പിച്ചു.

 

തിങ്കളാഴ്ച നിശ്ചയം ശനിയാഴ്ച കണ്ണൂരിൽ പ്രദർശിപ്പിക്കും
കണ്ണൂർ
സ്വാതന്ത്ര്യത്തിന്റെ എഴുപത്തി അഞ്ചാം വാർഷിവം ആസാദി കാ അമൃത് മഹോൽസവത്തിന്റെ ഭാഗമായി ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന സിനമാ പ്രദർശനം ശനി, ഞായർ ദിവസങ്ങളിൽ നടക്കും. .
ശനിയാഴ്ച വൈകീട്ട് അഞ്ചിന് മഹാത്മാ മന്ദിരത്തിൽ എഡിഎം കെ കെ ദിവാകരൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് ദേശീയ അവാർഡ് ലഭിച്ച തിങ്കളാഴ്ച നിശ്ചയം പ്രദർശിപ്പിക്കും. ഞായറാഴ്ച വൈകീട്ട് അഞ്ചിന് ഗാനാലാപനം നടക്കും. ആറിന് ഗാന്ധി സിനിമപ്രദർശിപ്പിക്കും.

 

 

 

Most Read

  • Week

  • Month

  • All