ആകാശപ്പാത ഒരുങ്ങി: കഴക്കൂട്ടത്ത് ഇനി ഗതാഗതക്കുരുക്കില്ല

നിർമാണം പുരോഗമിക്കുന്ന കഴക്കൂട്ടം മേൽപ്പാലം
ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഈ വർഷത്തെ മുഴുവൻ വാർഷിക പദ്ധതികൾക്കും ജില്ലാ ആസൂത്രണ സമിതി അംഗീകാരം നൽകി. ഡിപിസി ഹാളിൽ ചേർന്ന യോഗത്തിൽ 72 തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി ഭേദഗതിയുൾപ്പെടെ അംഗീകരിച്ചു. നേരത്തെ 21 തദ്ദേശ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതിക്ക് അംഗീകാരം നൽകിയിരുന്നു.
തദ്ദേശ സ്ഥാപനങ്ങളിലെ ഓവർസിയർമാരുടെയും അസി. എഞ്ചിനിയർമാരുടെയും ഒഴിവുകൾ സർക്കാറിന്റെ ശ്രദ്ധയിൽ പെടുത്താൻ എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് യോഗം നിർദേശം നൽകി. പണം മുൻകൂർ നൽകിയിട്ടും ആശുപത്രികളിൽ മരുന്ന് ലഭ്യമാക്കുന്നതിലെ കാലതാമസം ബന്ധപ്പെട്ടവരെ അറിയിച്ചതായി ഡിഎംഒ അറിയിച്ചു. നഗരസഭകളിലെ പട്ടികജാതി പ്രൊജക്ടുകളുടെ നിർവ്വഹണം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർമാർ തന്നെ നിർവ്വഹിക്കണമെന്ന് നിർദ്ദേശം നൽകിയതായി ജില്ലാ പട്ടികജാതി വികസന ഓഫീസർ അറിയിച്ചു.
ആസൂത്രണ സമിതി ചെയർപേഴ്സൺ പി പി ദിവ്യ അധ്യക്ഷത വഹിച്ചു. മേയർ അഡ്വ.ടി ഒ മോഹനൻ, ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ, ആസൂത്രണ സമിതി അംഗങ്ങളായ അഡ്വ. ബിനോയ് കുര്യൻ, അഡ്വ. ടി സരള, അഡ്വ. കെ കെ രത്നകുമാരി, ലിസി ജോസഫ്, കെ താഹിറ, വി ഗീത, എൻ പി ശ്രീധരൻ, ജില്ലാ പ്ലാനിംഗ് ഓഫീസർ കെ പ്രകാശൻ എന്നിവർ പങ്കെടുത്തു.
കണ്ണൂരിൽ ആവേശ ഫുട്ബാൾ റാലി
വായു നിറച്ച തുകൽ പന്തുപോലെ മനസിൽ ആവേശം നിറച്ച ആരാധകർ, വാനിലേക്ക് ഉയർന്ന് പറക്കുന്ന പതാകകൾ, പിന്നെ സ്വന്തം ടീമിനായുള്ള നിലക്കാത്ത മുദ്രാവാക്യം. ലോകകപ്പിന് മുന്നോടിയായി ജില്ലാ പഞ്ചായത്ത്, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ, യുവജനക്ഷേമ ബോർഡ് എന്നിവ സംയുക്തമായി സംഘടിപ്പിച്ച വിളംബര റാലി ആവേശവും ആഘോഷവുമായി.
നാസിക് ബാന്റിന്റെ അകമ്പടിയോടെ കണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ നിന്നായിരുന്നു തുടക്കം. ബ്രസീൽ, അർജന്റീന തുടങ്ങി ലോകകപ്പിൽ മത്സരിക്കുന്ന മുഴുവൻ ടീമുകളുടെയും പതാകയുമായി നിരവധി ആരാധകർ അണിനിരന്നു. ഒപ്പം വിവിധ ടീമുകളുടെ ജേഴ്‌സി അണിഞ്ഞ യുവ നിരയും. ആവേശം കൂടിയതോടെ പിന്നെ ടീമുകൾക്കായുള്ള മുദ്രാവാക്യം വിളികളായി. കാൽപന്തു കളിയുടെ ആവേശം കൂടുതൽ ഉയരത്തിൽ എത്തിച്ചാണ് റാലി കാൽടെക്‌സ് വഴി നഗരം ചുറ്റി ജവഹർ സ്റ്റേഡിയത്തിൽ സമാപിച്ചത്.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, ബോഡി ബിൽഡർ ഷിനു ചൊവ്വ, യുവജനക്ഷേമ ബോർഡ് യൂത്ത് ഓഫീസർ കെ പ്രസീത, ഫുട്‌ബോൾ അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് വി പി പവിത്രൻ, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറി ഷിനിത്ത് പാട്യം, സ്‌പോർട്‌സ് കൗൺസിൽ ഭരണ സമിതി അംഗം പി പി ബിനീഷ്, കെ വി ഷാജു, സ്‌പോർട്‌സ് സ്‌കൂൾ വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.
സ്വച്ഛതാ റൺ 19ന്
നവംബർ 19ന് ലോക ശുചിമുറി ദിനത്തിൽ ജില്ലാ ശുചിത്വമിഷനും ബ്ലോക്ക് പഞ്ചായത്തുകളും സംഘടിപ്പിക്കുന്ന 'സ്വച്ഛതാറൺ' രാവിലെ 10 മണിക്ക് കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പരിസരത്ത് ഫുട്ബാൾ താരം സി കെ വിനീതും, ഇരിക്കൂർ പാലം പരിസരത്ത് ലോക പഞ്ചഗുസ്തി താരം പി കെ പ്രിയയും ഫ്‌ളാഗ് ഓഫ് ചെയ്യും. ഇരിക്കൂർ ബ്ലോക്കിലെ ജനപ്രതിനിധികൾ, ഹരിത കർമ്മ സേനാംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, അങ്കണവാടി വർക്കർമാർ, സ്‌കൂൾ എൻ എസ് എസ് അംഗങ്ങൾ, സ്റ്റുഡൻസ് പെി.കെപാലീസ് എന്നിവർ പങ്കെടുക്കുന്ന റാലി ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പരിസരത്ത് സമാപിക്കും.
ശുചിത്വമിഷൻ കണ്ണൂർ സർവകലാശാല നാഷണൽ സർവ്വീസ് സ്‌കീം യൂനിറ്റുകളുമായി സഹകരിച്ച് 12 കോളേജുകളിൽ 19ന് 'സ്വച്ഛതാറൺ' സംഘടിപ്പിക്കും. സമ്പൂർണ ശുചിത്വ കാമ്പയിൻ പ്രവർത്തനങ്ങൾക്ക് അനുകൂലമായ ശൈലി രൂപീകരണം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ലോക ശുചി മുറി ദിനമായ നവംബർ 19 ന് സ്വച്ഛതാ റൺ കാമ്പയിൻ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്നത്. ശുചിത്വ പ്രതിജ്ഞയോടെയാണ് റാലി തുടങ്ങുക. വിദ്യാർഥികൾക്ക് പുറമെ ജനപ്രതിനിധികളും പൊതുജനങ്ങളും റാലിയുടെ ഭാഗമാകും. ഇതോടനുബന്ധിച്ച് വിദ്യാർഥികൾക്കായി ശുചിത്വ മുദ്രാവാക്യ രചനാ മൽസരങ്ങളും സംഘടിപ്പിക്കും.
സാങ്കേതിക തൊഴിൽ, വിദ്യാഭ്യാസ മേഖലകളിൽ നിന്ന് സ്ത്രീകൾ വിട്ടുനിൽക്കരുത്: മന്ത്രി ആർ ബിന്ദു
സാങ്കേതിക തൊഴിൽ, വിദ്യാഭ്യാസ മേഖലകളിൽ നിന്നും സ്ത്രീകൾ വിട്ടുനിന്നാൽ അത് പൊതുസമൂഹത്തെ പിന്നോക്കാവസ്ഥയിലേക്ക് നയിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു പറഞ്ഞു. എഞ്ചിനീയറിംഗ് വിദ്യാർഥിനി ശാക്തീകരണ പദ്ധതിയായ ഷീ യുടെ സംസ്ഥാന തല ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പെൺകുട്ടികൾ സാങ്കേതിക വിദ്യാഭ്യാസ രംഗത്തും തൊഴിൽ മേഖലകളിലും ഉറച്ച് നിൽക്കണം. ഈ മേഖലകളിൽ വനിതകളുടെ ഉയർന്ന പങ്കാളിത്തം ഉണ്ടെങ്കിലും നേതൃപരമായ മുന്നേറ്റത്തിന് പ്രത്യേക പരിശീലനം നേടേണ്ടതുണ്ട്. വിവാഹ ശേഷം ഇത്തരം അവസരങ്ങളിൽ നിന്നും പിന്മാറുന്ന രീതികൾ മാറണം. കാലഹരണപ്പെട്ടതും പഴഞ്ചനുമായ പിന്തിരിപ്പൻ ആശയങ്ങൾ സാങ്കേതിക രംഗത്ത് സ്ത്രീകൾക്ക് ആത്മവിശ്വാസത്തോടെ പെരുമാറുന്നതിന് തടസ്സമാകുന്നുണ്ട്. സാങ്കേതിക വിദ്യകൾ പ്രായോഗിക പരിശീലന രീതികളിലൂടെ കൈവരിച്ച് ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ നേതാക്കളായി കേരളത്തിലെ വിദ്യാർഥിനികൾ ഉയർന്നു വരണമെന്നും മന്ത്രി പറഞ്ഞു.
ധർമശാല എഞ്ചിനീയറിംഗ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഷീ പദ്ധതിയുടെ വെബ്‌സൈറ്റ് ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷത വഹിച്ചു. എം വിജിൻ എം എൽ എ, ആന്തൂർ നഗരസഭാധ്യക്ഷൻ പി മുകുന്ദൻ, സാങ്കേതിവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഇൻ ചാർജ് ഡോ. ടി പി ബൈജുഭായ്, ഷീ സംസ്ഥാന തല കോ-ഓർഡിനേറ്റർ ഡോ. വന്ദന ശ്രീധരൻ, വിമൻ എഞ്ചിനീയേഴ്സ് കണക്റ്റ് അംഗം ടി കെ നവ്യ, കണ്ണൂർ ഗവ. എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ. ഒ വി രജിനി, പി ടി എ പ്രസിഡണ്ട് എം ഇ ദാമോദരൻ തുടങ്ങിയവർ സംസാരിച്ചു. ഷീ കോ-ഓഡിനേറ്റർമാർക്കുള്ള പരിശീലനവും നടന്നു.
ജില്ലാ ആശുപത്രിക്ക് റോട്ടറി ക്ലബ് വീൽചെയർ നൽകി
ജില്ലാ ആശുപത്രിയുടെ നിർമാണ പ്രവർത്തനങ്ങൾ ആറ് മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ പറഞ്ഞു. റോട്ടറി ക്ലബ് ജില്ലാ ആശുപത്രിക്ക് വീൽചെയർ നൽകുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. ആശുപത്രിയിലെ പുതിയ കെട്ടിടത്തിന്റെ 98 ശതമാനം പണിയും പൂർത്തിയായി. ശേഷിച്ചത് ആറ് മാസത്തിനുള്ളിൽ തീർക്കും. രോഗികളുടെ ആവശ്യം മാനിച്ച് ഉദ്ഘാടനത്തിന് മുന്നേ കെട്ടിടത്തിന്റെ രണ്ട് നിലകളിലേക്ക് രോഗികളെ മാറ്റിയിരുന്നു. പ്രസവം, ശസ്ത്രക്രിയ, കാത്ത്‌ലാബ് തുടങ്ങിയവയിൽ വളരെ മികച്ച സേവനമാണ് ആശുപത്രിയിൽ നിന്നും ലഭിക്കുന്നതെന്നും പ്രസിഡൻറ് പറഞ്ഞു. ജില്ലാ ആശുപത്രിക്ക് റോട്ടറി ക്ലബ് 10 വീൽചെയറുകളാണ് കൈമാറിയത്. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. വി കെ രാജീവൻ വീൽചെയറുകൾ ഏറ്റുവാങ്ങി.
റോട്ടറി ക്ലബ് പ്രസിഡണ്ട് ഡോ. കെ കെ രാമചന്ദ്രൻ അധ്യക്ഷനായി. ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ വിശിഷ്ടാതിഥിയായി. റോട്ടറി ക്ലബ് എക്‌സിക്യൂട്ടിവ് സെക്രട്ടറി എ വി സന്തോഷ് സംസാരിച്ചു.
ബസ് കൺസെഷൻ: സർക്കാർ നിർദേശങ്ങൾ പാലിക്കണം
സ്വകാര്യ ബസുകളിൽ കൺസെഷൻ കാർഡ് ഉപയോഗിച്ച് യാത്ര ചെയ്യുന്ന വിദ്യാർഥികൾ സർക്കാർ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസർ അറിയിച്ചു. വീട്ടിൽ നിന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും തിരിച്ചുമുള്ള യാത്രക്ക് മാത്രമേ കൺസെഷൻ അനുവദിക്കൂ. സ്‌പെഷ്യൽ ക്ലാസ്, ട്യൂഷൻ എന്നിവക്ക് കൺസെഷൻ അനുവദിക്കില്ല.
നേരിട്ട് ബസ് സർവീസുള്ള റൂട്ടുകളിൽ ഭാഗികമായി യാത്ര അനുവദിക്കില്ല. 40 കി.മീ മാത്രമേ കൺസെഷൻ അനുവദിക്കൂ. സർക്കാർ സ്‌കൂളുകൾ, കോളേജ്, ഐ ടി ഐ, പോളിടെക്‌നിക് എന്നിവരുടെ ഐ ഡി കാർഡിൽ റൂട്ട് രേഖപ്പെടു ത്തിയിരിക്കണം.
സ്വാശ്രയ വിദ്യാഭ്യാസ/പാരലൽ സ്ഥാപനങ്ങൾക്ക് ആർ ടി ഒ/ജോ. ആർ ടി ഒ അനുവദിച്ച കാർഡ് നിർബന്ധമാണ്. യൂണിവേഴ്‌സിറ്റിയിൽ രജിസ്റ്റർ ചെയ്ത, ഫുൾടൈം കോഴ്‌സുകൾ പഠിക്കുന്ന വിദ്യാർഥികൾക്ക് മാത്രമേ കൺസെഷൻ അനുവദിക്കൂ. കൺസെഷൻ രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് മണി വരെ മാത്രമേ അനുവദിക്കൂ.
സർക്കാർ ഉത്തരവ് പ്രകാരവും ജില്ലാ സ്റ്റുഡന്റ്‌സ് ട്രാവലിങ് ഫെസിലിറ്റി കമ്മിറ്റി തീരുമാന പ്രകാരവും ആർ ടി ഒ/ജോയിന്റ് ആർ ടി ഒയുടെ ഒപ്പോടുകൂടിയ നിയമാനുസൃത കൺസെഷൻ കാർഡുകൾ ആഗസ്റ്റ് 30 മുതൽ നിർബന്ധമാക്കിയിട്ടുണ്ടെന്നും ആർടിഒ അറിയിച്ചു.
മായമില്ലാത്ത മുളകുപൊടിക്കായി പാട്യത്തെ 'റെഡ് ചില്ലീസ്'
പ്രാദേശികമായി മുളകുപൊടി ഉൽപാദിപ്പിക്കാൻ കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് ആരംഭിച്ച 'റെഡ് ചില്ലീസ്' പദ്ധതിയുടെ ഭാഗമായി പാട്യം ഗ്രാമപഞ്ചായത്ത് വറ്റൽ മുളക് കൃഷി ആരംഭിച്ചു. നാല് ഹെക്ടർ സ്ഥലത്താണ് കൃഷി ചെയ്യുന്നത്.
കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ആറ് കൃഷിഭവനുകളും കൂത്തുപറമ്പ് കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസും ചേർന്നാണ് 'റെഡ് ചില്ലീസ്' പദ്ധതി നടപ്പാക്കുന്നത്. പ്രാദേശികമായി കൃഷി ചെയ്ത് ശുദ്ധമായ മുളകുപൊടി ഉണ്ടാക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് പാട്യം പഞ്ചായത്ത് 32000 തൈകൾ വിവിധ ഗ്രൂപ്പുകൾക്കും വ്യക്തികൾക്കും നൽകുന്നത്. ആദ്യ ഘട്ടത്തിൽ ചെറുവാഞ്ചേരി, കണ്ണവം, കിഴക്കെ കതിരൂർ, പത്തായക്കുന്ന്, കോങ്ങാറ്റ, കൊട്ടിയോടി എന്നിവിടങ്ങളിൽ 21000 തൈകൾ നട്ടുപിടിപ്പിച്ചു. രണ്ടാം ഘട്ടത്തിൽ 11000 തൈകൾ കൂടി നൽകും. കൃഷി ഭവനിൽ അപേക്ഷ നൽകിയവർക്കാണ് തൈകൾ വിതരണം ചെയ്തത്. ഇതിലൂടെ കീടനാശിനി ഉപയോഗിക്കാത്ത വറ്റൽ മുളക് കർഷകരിൽ നിന്നും ശേഖരിച്ച് മുളക് പൊടിയാക്കി വിപണിയിൽ എത്തിക്കാനാകും. ഇതിനായി കർഷകർക്ക് പ്രത്യേക പരിശീലനം നൽകി. കൃഷിസ്ഥലം കൃഷിഭവന്റെ നേതൃത്വത്തിലുള്ള സംഘം കൃത്യമായ ഇടവേളകളിൽ നിരീക്ഷിക്കും. കൃഷിക്കാവശ്യമായ കുമ്മായം കൃഷി ഭവൻ 60 ശതമാനം സബ്സിഡിയോടെ നൽകുന്നുണ്ട്. 21 ദിവസത്തെ ഇടവേളകളിൽ ജൈവവള പ്രയോഗം നടത്താനാവശ്യമായ സഹായങ്ങളും നൽകും. കൃഷിയിലൂടെ ലഭിക്കുന്ന മുളകിന് പഞ്ചായത്തിൽ തന്നെ വിപണി ഒരുക്കി നൽകുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് എൻ വി ഷിനിജ പറഞ്ഞു.
സ്വകാര്യ ഡിസ്റ്റിലറികൾ മദ്യോൽപ്പാദനം പുനരാരംഭിച്ചു: 5 ലക്ഷം കെയ്സ് ഉടനെത്തും
സംസ്ഥാനത്തെ 16 സ്വകാര്യ ഡിസ്റ്റലികൾ മദ്യോൽപ്പാദനം പുനരാരംഭിച്ചു. വെള്ളിയാഴ്ച രാവിലെ വരെ 530 പെർമിറ്റ് അപേക്ഷ സർക്കാരിന് ലഭിച്ചു. ഒരു ലോഡ് മദ്യം ഒമ്പത് ദിവസത്തിനകം ബെഫ്കോ സംഭരണ ശാലകളിൽ എത്തിക്കുന്നതിനാണ് പെർമിറ്റ്. ഒരു ലോഡിൽ പരമാവധി 720 കെയസ് മദ്യമാണുണ്ടാകുക. നിലവിൽ അനുവദിച്ച പെർമിറ്റ് പ്രകാരം അഞ്ച് ലക്ഷം കെയസ് മദ്യം ഉടൻ ലഭ്യമാകും.
സ്പിരിറ്റിന് വില വർധിച്ച സാഹചര്യത്തിൽ ടേണോവർ ടാക്സ് ഇളവ് ആവശ്യപ്പെട്ട് സ്വകാര്യ ഡിസ്റ്റലിറികൾ ഉൽപ്പാദനം നിർത്തിവച്ചത് വിലകുറഞ്ഞ ജനപ്രിയ ബ്രാൻഡുകൾ ബീവറേജസ്, കമൺസ്യൂമർ ഫെഡ് ഔട്ട്ലറ്റികളിലും ബാറുകളിലും കിട്ടാതായി. സർക്കാരിന് വരുമാന നഷ്ടം ഉണ്ടാക്കാതെയും കാര്യമായ വില വർധന ഇല്ലാതെയും പ്രശ്ന പരിഹാരത്തിനാണ് ശ്രമം. പ്രശ്ന പരിഹാരമുണ്ടാക്കാമെന്ന സർക്കാരിന്റെ ഉറപ്പിലാണ് ഉൽപ്പാദനം പുനരാരംഭിച്ചത്.
മദ്യം ഉൽപ്പാദിപ്പിക്കാനുള്ള എക്ട്രാ നാച്വറൽ ആൽക്കഹോൾ (ഇഎൻഎ- സ്പിരിറ്റ്) വില 25 ശതമാനം രാജ്യത്ത് വർധിച്ചതോടെയാണ് പ്രതിസന്ധി മറികടക്കാനാകാതെ ഡിസ്റ്റിലറികൾ കൂട്ടത്തോടെ ലേ ഓഫ് ചെയ്തത്. കേരളത്തിൽ സ്പിരിറ്റ് ഉൽപ്പാദിപ്പാദനമില്ല. ഇവിടെ സർക്കാർ മേഖലയുള്ള ഏക ഡിസ്റ്റലറിക്കും (തിരുവല്ല) സ്വകാര്യ മേഖലയിലെ മുഴുവൻ ഡിസ്റ്റിലറികൾക്കും മധ്യപ്രദേശ്, കർണാടക, പഞ്ചാബ്, മഹാരാഷ്ട്ര, ആന്ധ്ര എന്നീ സംസ്ഥാനങ്ങളിൽനിന്നാണ് സ്പിരിറ്റ് എത്തിക്കുന്നത്. കരിമ്പ്, നെല്ല് എന്നിവ ഉപയോഗിച്ചാണ് രാജ്യത്ത് ഇഎൻഎ, എത്തനോൾ എന്നീ സ്പിരിറ്റ് ഉൽപ്പാദിപ്പിക്കുന്നത്. ഇതിൽ എത്തനോൾ കുത്തക പെട്രോളിയം കമ്പനികളുടെ ഉൽപ്പന്ന നിർമാണത്തിനായി കേന്ദ്ര സർക്കാർ വൻതോതിൽ കൈമാറ്റം ചെയ്തതോടെയാണ് പ്രതിസന്ധി രൂപപ്പെട്ടത്.
സംഗീത നാടക അക്കാദമിയുടെ ചെയർമാനായി മട്ടന്നൂർ ശങ്കരൻ കുട്ടിയും വൈസ് ചെയർമാനായി പി ആർ പുഷ്പവതിയും സ്ഥാനമേറ്റു.
വ്യാഴാഴ്ച സെക്രട്ടിയായി കരിവള്ളൂർ മുരളി ചുമതലയേറ്റിരുന്നു. ചടങ്ങിലേക്ക് തൃശൂരിന്റെ മേള പ്രേമികളും സാംസ്‌കാരിക നേതാക്കളുമെല്ലാം ഒഴുകിയെത്തി. ഇന്ന് രാവിലെ പതിനൊന്നോടെയാണ് അക്കാദമി ചെയർമാനായി മട്ടന്നൂർ ശങ്കരൻകുട്ടിയും വൈസ് ചെയർമാനായി പി ആർ പുഷ്പവതിയും ചുമതലയേറ്റത്. സെക്രട്ടറി കരിവള്ളൂർ മുരളിയും അക്കാദമി ജീവനക്കാരും ചേർന്ന് സ്വീകരിച്ചു. അനുമോദന ചടങ്ങിൽ സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ, കലാമണ്ഡലം ഭരണസമിതി അംഗം എൻ ആർ ഗ്രാമപ്രകാശ്, എം എൻ വിനയകുമാർ, കേരള ക്ഷേത്ര വാദ്യകലാ അക്കാദമി സംസ്ഥാന പ്രസിഡന്റ് അന്തിക്കാട് പത്മനാഭൻ പൂരപ്രേമി സംഘം കൺവീനർ വിനോദ് കണ്ടേങ്കാവിൽ എന്നിവർ സംസാരിച്ചു.
കേരള മാതൃകയിൽ ഇനി മഹാരാഷ്ട്രയിലും സ്‌കൂൾ പ്രവേശനോത്സവം:
കേരള മാതൃകയിൽ ഇനി മഹാരാഷ്ട്രയിലും സ്‌കൂൾ പ്രവേശനോത്സവം: വിദ്യാഭ്യാസ മന്ത്രിയും സംഘവും തിരുവനന്തപുരത്ത്
കേരള മോഡൽ പഠിക്കാൻ മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രി ദീപക്ക് വസന്ത് കേസാർക്കറും ഉന്നത ഉദ്യോഗസ്ഥരും തലസ്ഥാനത്ത്. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുമായി ഔദ്യോഗിക വസതിയിൽ മൂന്ന് മണിക്കൂർ കൂടിക്കാഴ്ച നടത്തി. 1957 ലെ ഒന്നാം ഇഎംഎസ് മന്ത്രിസഭയുടെ കാലത്ത് ആരംഭിച്ച വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ തുടർച്ചയായി കഴിഞ്ഞ സർക്കാർ ആരംഭിച്ച പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞവും നിലവിലെ സർക്കാർ കൊണ്ടുവന്ന വിദ്യാകിരണം പദ്ധതിയും ഗുണഫലങ്ങളും വിദ്യാഭ്യാസ മേഖലയിലെ കേരളത്തിന്റെ നവീന ആശയങ്ങളും ഇരു മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ചർച്ച ചെയ്തു.
പൊതുവിദ്യാഭ്യാസ രംഗത്ത് മികച്ച മാതൃകകളാണ് കേരളം നടപ്പാക്കുന്നതെന്ന് മന്ത്രി ദീപക്ക് കേസർക്കാർ പറഞ്ഞു. മൂന്ന് മണിക്കൂർ നീണ്ട കൂടിക്കാഴ്ചയിൽ പൊതുവിദ്യാഭ്യാസത്തിലെ കേരളത്തിന്റെ മാതൃകാ പ്രവർത്തനങ്ങൾ സമഗ്രമായി ചർച്ച ചെയ്തു. കേരളം ജൂൺ ഒന്നിന് നടത്തുന്ന സ്‌കൂൾ പ്രവേശനോത്സവം അടുത്ത വർഷം മുതൽ മഹാരാഷ്ട്രിയിലും നടപ്പാക്കുമെന്നും ജനകീയ പങ്കാളിത്തം ഉറപ്പാക്കുമെന്നും മന്ത്രി ദീപക്ക് വസന്ത് കേസാർക്കർ പറഞ്ഞു. പൊതു വിദ്യാഭ്യാസ ശക്തീകരണത്തിന് കേരളം നടത്തുന്ന സമൂഹ്യ ഇടപെടലുകളെയും തദ്ദേശ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തെയും മന്ത്രി അഭിനന്ദിച്ചു. ഭിന്നശേഷി മേഖലയിലെ ഇടപെടലുകളടക്കം എസ്എസ്‌കെ പദ്ധതികളും ചർച്ചയായി.
കേരളത്തിൽ സ്‌കൂളുകളിൽ സംഘടിപ്പിക്കുന്ന കായിക, കലോത്സവങ്ങൾ , ശാസ്ത്ര മത്സരങ്ങൾ അടക്കമുള്ളവ മഹാരാഷ്ട്രയിലും നടപ്പാക്കും.
പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻബാബു, എസ്സിഇആർടി ഡയറക്ടർ ആർ കെ ജയപ്രകാശ്, എസ്എസ്‌കെ ഡയറക്ടർ എസ് ആർ സുപ്രിയ, എസ് ഐ ഇ ടി ഡയറക്ടർ ബി അബുരാജ്, സ്‌കോൾ കേരള വൈസ് ചെയർമാൻ പി പ്രമോദ് തുടങ്ങിയവരും പങ്കെടുത്തു.
പ്രകാശിന്റെ ദുരൂഹ മരണം; പ്രത്യേകാന്വേഷണസംഘമായി
സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം അക്രമിച്ച സംഭവത്തിൽ ഉൾപ്പെട്ടതായി സഹോദരൻ വെളിപ്പെടുത്തിയ കുണ്ടമൺകടവ് സ്വദേശി പ്രകാശിന്റെ ദുരൂഹ മരണം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു.
ക്രൈം ബ്രാഞ്ച് എസ്പി പി പി സദാനന്ദനാണ് അന്വേഷണ ചുമതല. ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി കെ ആർ ബൈജുവാണ് അന്വേഷണ ഉദ്യോഗസ്ഥൻ. കന്റോൺമെൻറ് അസി. കമീഷണർ വി എസ് ദിനരാജ്, ക്രൈം ബ്രാഞ്ച് സിഐ എം സുരേഷ്‌കുമാർ, എസ്‌ഐമാരായ ബി എൻ റോയ്, എസ് ആർ ശിവകുമാർ, എഎസ് ഐ എസ് ആർ ശിവകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ എൽ ബിന്ദു, എം ഷാജികുമാർ, സി ബി ശ്രീകാന്ത്, എൽ ഡി സുജിത്, ഡി ആർ ലിപുരാജ് എന്നിവരാണ് അന്വേഷണ സംഘാംഗങ്ങൾ.
മേഘാലയയില്‍ വന്‍ ലഹരിവേട്ട

ഷില്ലോംഗ്> മേഘാലയയിലെ റി ഭോയ് ജില്ലയില്‍ ബസില്‍ കടത്താന്‍ ശ്രമിച്ച 14 കോടി രൂപ വിലമതിക്കുന്ന ഹെറോയിന്‍ പിടികൂടി. മൂന്ന് യുവാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തു.മണിപ്പൂരില്‍ നിന്ന് ഷില്ലോംഗിലേക്ക് ലഹരിമരുന്ന് കടത്താന്‍ ശ്രമിച്ച മൂന്ന് പേരെയാണ് പിടികൂടിയത്.
158 പെട്ടി ഹെറോയിനും മൂന്ന് മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തതായും കസ്റ്റഡിയിലെടുത്തവര്‍ സ്ഥിരം കുറ്റവാളികളാണെന്നും പോലീസ് അറിയിച്ചു.
മെഷീനില്‍ ചതഞ്ഞരഞ്ഞ അതിഥി തൊഴിലാളിയുടെ കൈ വച്ചുപിടിപ്പിച്ച് മെഡിക്കല്‍ കോളേജ്

തിരുവനന്തപുരം> ജാര്‍ഖണ്ഡ് സ്വദേശിയായ അതിഥിത്തൊഴിലാളിയ്ക്ക് (21) പുതുജന്മമേകി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍. മെഷീനില്‍ കുടുങ്ങി ചതഞ്ഞരഞ്ഞ കൈ 5 മണിക്കൂര്‍ നീണ്ട അതിസങ്കീര്‍ണ ശസ്ത്രക്രിയയിലൂടെയാണ് വച്ചുപിടിപ്പിച്ചത്. കൈ ചലിപ്പിച്ച് തുടങ്ങിയ യുവാവ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ആരോഗ്യനില തൃപ്തികരമായ യുവാവിനെ അടുത്ത ദിവസം ഡിസ്ചാര്‍ജ് ചെയ്യുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കൃത്യ സമയത്ത് ഇടപെട്ട് അതിഥി തൊഴിലാളിയ്ക്ക് കൈകള്‍ വച്ചുപിടിപ്പിച്ച് കൈയ്യും ജീവനും രക്ഷിച്ച ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ ടീമിനേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.
ഇക്കഴിഞ്ഞ ഒമ്പതാം തീയതി വൈകുന്നേരം ആറേ കാലോടെയാണ് അപകടത്തില്‍പ്പെട്ട അതിഥിതൊഴിലാളിയെ മെഡിക്കല്‍ കോളേജിലെത്തിച്ചത്. വലത് കൈയ്യില്‍ ഇട്ടിരുന്ന വള മെഷീനില്‍ കുടുങ്ങി കൈത്തണ്ടയില്‍ വച്ച് കൈ മുറിഞ്ഞുപോകുകയായിരുന്നു. മസിലും ഞരമ്പും പൊട്ടി ചതഞ്ഞരഞ്ഞ് വേര്‍പെട്ട നിലയിലായിരുന്നു. സാധാരണ ഇത്തരം കേസുകളില്‍ കൈകള്‍ വച്ച് പിടിപ്പിക്കാന്‍ കഴിയാറില്ല. എന്നാല്‍ യുവാവിന്റെ പ്രായം കൂടി പരിഗണിച്ച് കൈ വച്ച് പിടിപ്പിക്കുന്ന വെല്ലുവിളി ഏറ്റെടുത്ത് രാത്രി 9 മണിയോടെ അപൂര്‍വ ശസ്ത്രക്രിയ നടത്തുകയായിരുന്നു.
പ്ലാസ്റ്റിക് സര്‍ജറി, ഓര്‍ത്തോപീഡിക്സ്, അനസ്തീഷ്യ എന്നീ വിഭാഗങ്ങളുടെ നേതൃത്വത്തിലാണ് സര്‍ജറി നടത്തിയത്. കൈയ്യിലെ പ്രധാന രണ്ട് രക്തക്കുഴലുകള്‍, സ്പര്‍ശനശേഷി, ചലനശേഷി എന്നിവ നല്‍കുന്ന ഞരമ്പുകള്‍, മറ്റ് ഞരമ്പുകള്‍, മസിലുകള്‍ എന്നിവ ഓപ്പറേറ്റിംഗ് മൈക്രോസ്‌കോപ്പ് മുഖേന വച്ചുപിടിപ്പിച്ചു. ശസ്ത്രക്രിയ വിജയകരമായി.
പ്ലാസ്റ്റിക് സര്‍ജറി വിഭാഗത്തിലെ ഡോ. കലേഷ് സദാശിവന്‍, ഡോ. എന്‍.പി. ലിഷ, ഡോ. എസ്.ആര്‍. ബൃന്ദ, ഡോ. ജെ.എ. ചാള്‍സ്, ഡോ. താര അഗസ്റ്റിന്‍, ഡോ. സി. ആതിര, ഓര്‍ത്തോപീഡിക്സിലെ ഡോ. ഷിജു മജീദ്, ഡോ. ദ്രുതിഷ്, ഡോ. അര്‍ജന്‍, ഡോ. പി ജിതിന്‍, ഡോ. വി. ജിതിന്‍, ഡോ. ഗോകുല്‍, അനസ്തീഷ്യ വിഭാഗത്തിലെ ഡോ. അഞ്ജന മേനോന്‍, ഡോ. ആതിര എന്നിവരാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയത്.