മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് എന്‍ട്രന്‍സ് പരിശീലനം സംസ്ഥാന ഫിഷറീസ് വകുപ്പ് മുഖേന മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് ഒരുവര്‍ഷത്തെ റസിഡന്‍ഷ്യല്‍ മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലനം നല്‍കുന്നു. ഹയര്‍സെക്കണ്ടറി/വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി തലത്തില്‍ ഫിസിക്സ്/കെമിസ്ട്രി/ ബയോളജി വിഷയങ്ങള്‍ക്ക് 85 ശതമാനം മാര്‍ക്കോടെ വിജയിച്ചതോ, മുന്‍വര്‍ഷത്തെ നീറ്റ് പരീക്ഷയില്‍ 40 ശതമാനം മാര്‍ക്ക് ലഭിച്ചവരോ ആയ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് അപേക്ഷിക്കാം. ഒരു വിദ്യാര്‍ഥിക്ക് ഒരു തവണ മാത്രമാണ് ആനുകൂല്യത്തിന് അര്‍ഹത. അപേക്ഷ ഫോറവും വിശദവിവരങ്ങളും കണ്ണൂര്‍ മാപ്പിളബേ ഫിഷറീസ് കോംപ്ലക്സില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഫിഷറീസ് ഓഫീസില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ഫോറം ആഗസ്ത് 17 ന് മുമ്പ് ജില്ലാ ഫിഷറീസ് ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍ 0497 2731081.

Most Read

  • Week

  • Month

  • All