2018 ലെയും 19 ലെയും മഹാപ്രളയത്തിൽ തോട്ടപ്പള്ളി സ്പിൽവേയിലെ വെള്ളത്തിൻറെ ഒഴുക്ക് തടസ്സപ്പെട്ടതാണ് റാന്നി അടക്കമുള്ള ഉള്ള ടൗണുകൾ ഏഴ് ദിവസത്തോളം വെള്ളത്തിൽ മുങ്ങി കിടന്നത് ആ പ്രശ്നം പരിഹരിക്കാൻ മുഖ്യമന്ത്രി മുൻകൈയ്യെടുത്ത് ഇത് തോട്ടപ്പള്ളി സ്പിൽവേ കെട്ടിക്കിടന്ന ആയിരക്കണക്കിന് ടൺ മണൽ എടുത്തുമാറ്റിയത് കാരണമാണ് ഇക്കൊല്ലം വെള്ളക്കെട്ട് രൂക്ഷം ആവാതിരുന്നതെന്നും രാജു എബ്രഹാം ഫേസ്ബുക്കിൽ കുറിക്കുന്നു

അദ്ദേഹത്തിൻറെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ചുവടെ....

 

 

മഹാപ്രളയത്തിൽ നിന്നും മധ്യതിരുവിതാംകൂറിനെ രക്ഷപ്പെടുത്തിയ മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് ഒരു ബിഗ് സല്യൂട്ട് .......
2018ലെ മഹാപ്രളയത്തിൽ റാന്നി അടക്കമുള്ള ടൗണുകൾ 7 ദിവസം വെള്ളത്തിൽ മുങ്ങിയപ്പോഴും 2019 ൽ സമാനമായ വെള്ളപ്പൊക്കം ഉണ്ടായപ്പോഴും വെള്ളം ഒഴുകി പോകാത്തതായിരുന്നു മധ്യതിരുവിതാം കൂറിൻറെ വെള്ളപ്പൊക്ക പ്രശ്നത്തിന് കാരണം .
പക്ഷേ ഇക്കുറി ധീരമായ നിലപാട് സ്വീകരിച്ചത് മുഖ്യമന്ത്രിയായിരുന്നു. പമ്പ, അച്ചൻകോവിൽ, മണിമല ആറുകളിലെ പ്രളയ ജലം കടലിലേക്ക് ഒഴുകി പോകേണ്ടത് തോട്ടപ്പള്ളി സ്പിൽവേ യിലൂടെയാണ്. വെള്ളം ഒഴുകാത്ത തായിരുന്നു 2018 ലെയും 19 ലെയും പ്രധാന പ്രശ്നം. ഇവിടെ കെട്ടിക്കിടന്ന ആയിരക്കണക്കിന് ടൺ മണൽ എടുത്തുമാറ്റി വെള്ളം ഒഴുകിപ്പോകാൻ വഴിയുണ്ടാക്കിയത് മുഖ്യമന്ത്രിയുടെ ധീരമായ നിലപാട് മൂലമായിരുന്നു.
മണൽ ഒരു പൊതുമേഖലാ സ്ഥാപനത്തിന് വേണ്ടി അവർ തന്നെ നീക്കിയപ്പോൾ തടസ്സപ്പെടുത്താൻ പൈശാചികവും നിന്യവും ആയ സമരപരിപാടികൾ ആയിരുന്നു നടന്നത്. മാധ്യമ ചർച്ചയിൽ പങ്കെടുത്ത ഒരു യുഡിഎഫ് നേതാവ് പ്രവചിച്ചതു പോലെ ഇനി ഒരു മഹാപ്രളയവും - വരൾച്ചയും അതോടെ എല്ലാ ഇല്ലാതാവും എന്ന് മനക്കോട്ട കെട്ടി നൂറുകണക്കിന് ശവങ്ങൾ ഒഴുകിനടക്കുന്നതായി ഇവർ സ്വപ്നം കണ്ടിരുന്നു . ഉന്നതരായ കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ തോട്ടപ്പള്ളി സ്പിൽവേക്ക് മുന്നിൽ മണൽ നീക്കുന്നത് തടയുവാൻ കാണിച്ച സമരകോലാഹലങ്ങൾ ഈ മൃതശരീരങ്ങൾ സ്വപ്നം കണ്ടായിരുന്നു എന്ന് ഇപ്പോൾ തോന്നിപ്പോകുന്നു.
ഇതുതന്നെയാണ് പമ്പയിലും നടന്നത് .മണൽനീക്കംചെയ്തു വെള്ളത്തിന് വഴിയൊരുക്കാൻ നേതൃത്വം നൽകിയത് മുഖ്യമന്ത്രി തന്നെ. ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ വെള്ളപ്പൊക്ക ഭീഷണിയുള്ള എല്ലാ സ്ഥലങ്ങളിലും മുൻകൂട്ടി വിന്യസിക്കാൻ ജില്ലാ ഭരണകൂടങ്ങൾക്ക് യഥാസമയം നിർദേശം നൽകിയത് മുഖ്യമന്ത്രി തന്നെ.
2018 ലെ പ്രളയത്തിൽ തകർന്ന ഗ്രാമീണ റോഡുകൾ പുനരുദ്ധരിക്കാൻ രാഷ്ട്രീയ വിവേചനമില്ലാതെ അദ്ദേഹം ദുരിതാശ്വാസ ഫണ്ടിൽ നിന്നും 1000 കോടിയിലധികം രൂപയാണ് നൽകിയത്. പ്രധാന റോഡുകൾ വെള്ളപ്പൊക്കത്തിൽ തകർന്നപ്പോൾ അവ നന്നാക്കാനും ദുരിതാശ്വാസ ഫണ്ടിൽ നിന്നും നൽകിയത് വേറൊരു ആയിരം കോടിയിലധികം രൂപയായിരുന്നു. അണക്കെട്ട് നേരത്തെ തന്നെ തുറക്കുവാൻ ദുരന്ത നിവാരണ വകുപ്പിന് നിർദേശം നൽകിയത് മുഖ്യമന്ത്രി തന്നെ .
ഇപ്പോൾ ഞങ്ങൾക്ക് ധൈര്യം ഉണ്ട് , ഇക്കൊല്ലത്തെ പേമാരിയും വെള്ളപ്പൊക്കവും അവസാനിച്ചു എന്ന് ഞങ്ങൾ കരുതുന്നില്ല. പ്രതിസന്ധികളെ അതിജീവിക്കാൻ ലോകത്തിന് മാതൃകയായ ഒരു മുഖ്യമന്ത്രി നമുക്കുണ്ട്. എന്നതാണ് നമ്മൾ കേരളീയരുടെ ഇപ്പോഴത്തെ ഒരു സ്വകാര്യ അഹങ്കാരം
 
രാജു ഏബ്രഹാം എംഎൽഎ
 
 

Most Read

  • Week

  • Month

  • All