കണ്ണൂർ >കണ്ണൂർ കോർപ്പറേഷൻ ഗ്രന്ഥശാലകൾക്ക് നൽകുന്ന പത്രം നിർത്തലാക്കിയതിൽ പ്രതിഷേധിച്ച് ഗ്രന്ഥശാലകൾ പ്രതിഷേധ ദിനമായി ആചരിച്ചു. കോർപ്പറേഷനിൽ 52 ലൈബ്രറികളിൽ ഭൂരിഭാഗം ലൈബ്രറികൾക്കും പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ടോ മൂന്നോ പത്രം നൽകാറുണ്ട്. വർഷങ്ങളായി ലഭിച്ച് കൊണ്ടിരിക്കുന്ന ആനുകൂല്യമാണ് ഇപ്പോൾ നിഷേധിക്കുന്നത്. സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളും നഗരസഭകളും തങ്ങളുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ലൈബ്രറികൾക്ക് വിവിധ ആനുകൂല്യങ്ങൾ നൽകാറുണ്ട്. കോർപ്പറേഷൻ രൂപീകരിക്കുന്നതിന് മുന്നേ നഗരസഭയും മറ്റ് പഞ്ചായത്തുകളും ഇത് നൽകിയതാണ്. ലൈബ്രറികൾക്ക് ആവശ്യമായ ഫണ്ട് ലൈബ്രറി കൗൺസിലിന് സെസ്സായി നൽകുന്നുണ്ടെന്ന കാരണം പറഞ്ഞാണ് വർഷങ്ങളായി ലഭിച്ച് കൊണ്ടിരിക്കുന്ന ആനുകൂല്യം ഇപ്പോൾ കോർപ്പറേഷൻ നിഷേധിക്കുന്നത്. യഥാർത്ഥത്തിൽ സെസ്സ് എന്നത് കെട്ടിട ഗ്രാന്റിന്റെ അഞ്ച് ശതമാനമാണ്. ഇത് കെട്ടിട ഉടമകളിൽ നിന്ന് വാങ്ങി ലൈബ്രറി കൗൺസിലിന് നൽകുന്ന പ്രവൃത്തി മാത്രമാണ് തദേശസ്വയംഭരണ സ്ഥാപനങ്ങൾ ചെയ്യുന്നത്. സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളും നഗരസഭകളും തങ്ങളുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ലൈബ്രറികൾക്ക് വിവിധ ആനുകൂല്യങ്ങൾ നൽകാറുണ്ട്. പ്രതിഷേധ പരിപാടിയുടെ കോർപ്പറേഷൻതല ഉദ്ഘാടനം തെക്കീ ബസാർ എപിജെ അബ്ദുൾ കലാം ലൈബ്രറിയിൽ എൽഡിഎഫ് കോർപ്പറേഷൻ സെക്രട്ടറി എൻ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എം ബാലൻ അധ്യക്ഷനായി. പി കെ ബൈജു സംസാരിച്ചു. ജില്ലാ സെൻട്രൽ ലൈബ്രറിയിൽ സിപിഐഎം ഏരിയാ സെക്രട്ടറി കെ പി സുധാകരൻ ഉദ്ഘാടനം ചെയ്തു. കൗൺസിലർ ഇ ബീന അധ്യക്ഷനായി. എ പങ്കജാക്ഷൻ സംസാരിച്ചു. മൊയാരത്ത് ശങ്കരൻ സ്മാരക ലൈബ്രറിയിൽ കോർപ്പറേഷൻ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വെള്ളോറ രാജൻ ഉദ്ഘാടനം ചെയ്തു.സി ജഗദീശൻ അധ്യക്ഷനായി. സിപി രാജൻ സംസാരിച്ചു.

Most Read

  • Week

  • Month

  • All