ന്യൂഡല്‍ഹി

  രാജ്യത്തിന്റെ 74 മത് സ്വാതന്ത്ര്യദിനത്തില്‍ സ്വാശ്രയ വികസനത്തിന് ഊന്നല്‍ നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പ്രസംഗം. ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയപതാക ഉയര്‍ത്തി  രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോഴാണ് പ്രധാനമന്ത്രി കോവിഡ് കാലത്ത് പ്രഖ്യാപിച്ച ആത്മനിര്‍ഭര്‍ ഭാരതത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചത്. 110 ലക്ഷം കോടി രൂപയുടെ വികസന പദ്ധതി നടപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
   രാജ്യത്തെ 130 കോടി ജനങ്ങളും സ്വാശ്രയ രാജ്യത്തിന് വേണ്ടി ഉറച്ച തീരുമാനമെടുത്തിരിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ തീരുമാനം ഒരു പ്രതിജ്ഞയായി മാറിയിരിക്കയാണ്. ആത്മനിര്‍ഭര്‍ ഭാരത് എന്നത് ജനങ്ങളുടെ ഒരു തീരുമാനമാണ്. ഒരിക്കല്‍ ഒരു തീരുമാനമെടുത്താല്‍ രാജ്യം അത് നേടുമെന്നും പ്രധാനമന്ത്രി പറഞ്ഞു. എന്തെങ്കിലും ചെയ്യണമെന്ന് തീരുമാനമെടുത്താല്‍ അത് നേടുന്നതുവരെ ഇന്ത്യക്കാര്‍ വിശ്രമിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഏതാനും മാസങ്ങള്‍ക്ക് മുമ്പ് വരെ എന്‍ 95 മാസ്കുകള്‍ ഇന്ത്യ ഇറക്കുമതി ചെയ്യുകയായിരുന്നു. പിപിഇ കിറ്റുകളും വെന്റിലേറ്ററുകളും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ് ചെയ്തത്. ഇപ്പോള്‍ നമുക്ക് ആവശ്യമായ ഈ ഉത്പന്നങ്ങള്‍ ഇവിടെ നിര്‍മ്മിക്കുന്നുവെന്നത് മാത്രമല്ല, മറ്റു രാജ്യങ്ങളെ സഹായിക്കാനും കഴിയുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രാദേശികമായി നിര്‍മ്മിക്കുന്ന ഉത്പന്നങ്ങളെ പ്രോല്‍സാഹിപ്പിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. എങ്കില്‍ മാത്രമെ രാജ്യത്തെ ഉത്പാദനം മെച്ചപ്പെടുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
 കൊവിഡ് 19 പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണത്തിലാണ് ചെങ്കോട്ടയില്‍ ആഘോഷ ചടങ്ങ് നടക്കുന്നത്.
രാജ്ഘട്ടില്‍ രാഷ്ട്രപിതാവിന് ആദരാഞ്ചലി അര്‍പ്പിച്ച ശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലേക്ക് എത്തിയത്. ഇതിനു ശേഷം അദ്ദേഹം സൈന്യം നല്‍കിയ ദേശീയ അഭിവാദ്യവും സ്വീകരിച്ചു. മേജര്‍ സൂര്യപ്രകാശിന്‍റെ നേതൃത്വത്തിലുള്ള സൈനിക ഉദ്യോഗസ്ഥരാണ് ദേശീയ അഭിവാദ്യം നല്‍കിയത്
 

Most Read

  • Week

  • Month

  • All