Colors: Cyan Color


വികസനത്തിന് കേരളത്തിൽ സ്ഥലം ലഭിക്കുന്നില്ലെന്നുള്ള പരാതീനധക്കിടയിലാണ് ദേശീയപാത 66ന്റെ വികസനം. ഇവിടെ ് സ്ഥലം വിട്ടുനൽകിയവർക്കുള്ള നഷ്ടപരിഹാരമായി ദേശീയപാത അതോറിറ്റി 108 കോടി രൂപ അനുവദിച്ചു. കരുനാഗപ്പള്ളി താലൂക്കിലെ ആദിനാട്, കുലശേഖരപുരം, ഓച്ചിറ വില്ലേജുകളിൽപ്പെട്ട 255 പ്ലോട്ടുകാർക്കാണ് ഈ തുക നൽകുക. കൊലാലം ജില്ലയിൽ ആദ്യമായാണ് നഷ്ടപരിഹാരം അനുവദിക്കുന്നത്.. സംസ്ഥാന സർക്കാരിന്റെ ഇഛാശക്തിയോടെയുള്ള ഇടപെടലാണ് ദേശിയ പാതാ വികസനം സാധ്യമായതും നഷ്ടപരിഹാരം ലഭിക്കാൻ ഇടയായതും.
സ്ഥലപരിശോധന, വിചാരണ, രജിസ്ട്രേഷൻ നടപടിക്രമങ്ങൾ പൂർത്തിയായാൽ ഉടൻ നഷ്ടപരിഹാരം വിതരണംചെയ്യും. നിയമ തടസ്സം ഉളളവർക്കും പരാതികളിൽ തീർപ്പാകാനുള്ളവർക്കും ഇപ്പോൾ ലഭിക്കില്ല. ചില സ്ഥലത്ത് കട ഏറ്റെടുത്തതിനാൽ തൊഴിൽ നഷ്ടപ്പെടുന്നവർക്കും നഷ്ടപരിഹാരം നൽകേണ്ടതുണ്ട്.
ഓച്ചിറ മുതൽ വവ്വാക്കാവ് വരെയാണ് ഓച്ചിറ വില്ലേജ് അതിർത്തി. വവ്വാക്കാവ് മുതൽ പുത്തൻതെരുവ് വരെ കുലശേഖരപുരം, പുത്തൻതെരുവുമുതൽ പുതിയകാവുവരെ ആദിനാട് വില്ലേജ് പരിധിയിൽ ഉൾപ്പെടും. ഇതിൽ ഓച്ചിറ വില്ലേജിലാണ് കൂടുതൽ തുക.
2018 ഫെബ്രുവരി ഒമ്പതിന് ത്രി എ വിജ്ഞാപനവും (ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച അറിയിപ്പ്), 2019 ഫെബ്രുവരി നാലിന് ത്രീ ഡി വിജ്ഞാപനവും (ഭൂമി അളന്നു തിട്ടപ്പെടുത്തൽ)വിജ്ഞാപനവും പൂർത്തിയായിരുന്നു. ഇതേത്തുടർന്നുള്ള നടപടിക്രമങ്ങൾക്കുശേഷമാണ്തുക അനുവദിച്ചത്. സംസ്ഥാനത്ത് അഞ്ച് പാക്കേജായാണ് ദേശീയപാത വികസനം. ഇതിൽ കായംകുളം കൊറ്റുകുളങ്ങര മുതൽ കൊല്ലം ബൈപാസ് (കാവനാട്)വരെയും (31.5 കിലോമീറ്റർ) കാവനാട് മുതൽ കടമ്പാട്ടുകോണം വരെ (31.25 കിലോമീറ്റർ) യുമുള്ള മൂന്നും നാലും പാക്കേജാണ് കൊല്ലം ജില്ലയിലൂടെ കടന്നുപോകുന്നത്.
ഒരു പാക്കേജിന്റെ ചെലവ് 1250 -1300 കോടിയും ഭൂമി, കെട്ടിടം നഷ്ടപരിഹാരത്തുക ഉൾപ്പെടെ 2400 കോടിയുമാണ്. തർക്കങ്ങളും പരാതികളും പരിഹരിച്ചും എല്ലാ പ്രതിസന്ധികളെയും അതിജീവിച്ചുമാണ് സ്ഥലം ഏറ്റെടുക്കൽ പൂർത്തീകരിച്ചത്. ചിലർ കോടതിയിൽ പോയത് സ്ഥലം ഏറ്റെടുക്കലിനെ ഇടയ്ക്ക് ബാധിച്ചു. ഒടുവിൽ ഹൈക്കോടതി വിധി അനുകൂലമായി. ഏറ്റെടുക്കുന്ന സ്ഥലത്തിന് മതിയായ വില ഉറപ്പാക്കാൻ സംസ്ഥാന സർക്കാരും ഇടപെട്ടു.
ഇത് സംസ്ഥാനത്തിന്റെ മറ്റ് മേഖലയിലുള്ളവർക്കും മാതൃകയാണ്. പല സ്ഥലത്തും സർക്കാർ ഫണ്ട് അനുവദിച്ചിട്ടും വാശിയോടെ ഒരിഞ്ച് സ്ഥലം വിട്ട് നൽകില്ലെന്ന് പറയുന്നവരുടെ എണ്ണം വർധിക്കുന്ന സ്ഥലത്താണ് കൊല്ലത്തിന്റെ മാതൃക.

രക്താര്‍ബുദം ബാധിച്ച് മരണത്തെ മുന്നില്‍കണ്ടുകൊണ്ട് ആശുപത്രിക്കിടക്കയില്‍ ഞെരിഞ്ഞമരുമ്പോഴും, അള്‍ജീരിയ ഉള്‍പ്പെടെയുള്ള മൂന്നാം ലോകരാജ്യങ്ങളുടെ വിമോചനത്തെക്കുറച്ചുള്ള തീപാറുന്ന സ്വപ്‌നങ്ങളായിരുന്നു ഫ്രാന്‍സ് ഫാനന്‍ എന്ന മഹാവിപ്ലവകാരിയുടെ ഇടനെഞ്ചിലാകമാനം കത്തിജ്വലിച്ചുകൊണ്ടിരുന്നത്.

വിജയകുമാര്‍ ബ്ലാത്തൂര്‍

നെയ്യപ്പം കാക്കകള്‍ കൊത്തി കൊണ്ട് പോവാതെ സൂക്ഷിക്കാന്‍ പറ്റാത്തത് അയ്യപ്പന്റെ കുഴപ്പവും അശ്രദ്ധയും കൊണ്ട് മാത്രമല്ല, കാക്കകള്‍ അത്രമേല്‍ സൂത്രശാലികളും സാമര്‍ത്ഥ്യക്കാരും ആയതു കൊണ്ടാണ്. തൊട്ടരികില്‍ വരെ വന്നിരിക്കാന്‍ കാക്കയെപ്പോലെ ധൈര്യമുള്ള ഏതു പക്ഷിയുണ്ട് നാട്ടില്‍?

''ഞങ്ങള്‍ വ്യവസ്ഥാപിത മാര്‍ഗങ്ങളില്‍ വിശ്വസിക്കാതെ ഉടനടി അക്രമത്തിന് തയ്യാറെടുക്കുകയാണ് ചെയ്യുന്നതെന്നായിരുന്നു അന്നു ഞങ്ങളുടെ മേലുള്ള ആക്ഷേപം. ഞങ്ങള്‍ അത് ചെയ്യുന്നില്ലെന്നാണ് തീവ്രവാദികള്‍ ഇന്ന് ആക്ഷേപിക്കുന്നത്.

കെ ആര്‍ മായ

രാജ്യത്തെ നടുക്കിയ 2012 ഡിസംബര്‍ 23ന്റെ ഓര്‍മപുതുക്കിക്കൊണ്ട് നിര്‍ഭയ ദിനത്തില്‍ (ഡിസംബര്‍ 29) സ്ത്രീകള്‍ നടത്തിയ ''രാത്രിനടത്തം'' വ്യത്യസ്തതകൊണ്ടുമാത്രവുമല്ല, അതിന് പിന്നിലുള്ള, എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രതിബദ്ധതകൊണ്ടുകൂടി ശ്രദ്ധേയമായി.

Most Read

  • Week

  • Month

  • All