കണ്ണൂർ>  ജില്ലയിൽ തെരഞ്ഞെടുപ്പ്‌ നടന്ന എട്ട്‌ നഗരസഭകളിൽ അഞ്ചിലും എൽഡിഎഫ്‌ അധികാരത്തിലേക്ക്‌. മൂന്നിടത്ത്‌ യുഡിഎഫ്‌ ഭരിക്കും.

ആന്തൂർ നഗരസഭ  ചെയർമാനായി എൽഡിഎഫിലെ  പി മുകുന്ദൻ(സിപിഐ എം)  ഐകകണ്‌ഠേന തെരഞ്ഞെടുത്തു. സിപിഐ എം ജില്ലാകമ്മിറ്റിയംഗമാണ് ‌പി മുകുന്ദൻ. നഗരസഭയിലെ ആകെയുള്ള 28 സീറ്റുകളും എൽഡിഎഫാണ്‌ നേടിയത്‌.

പയ്യന്നൂർ നഗരസഭ ചെയർമാനായി എൽഡിഎഫിലെ  കെ വി ലളിത(സിപിഐഎം) തെരഞ്ഞെടുക്കപ്പെട്ടു.യുഡിഎഫിലെ അത്തായി പത്മിനിയെ(കോൺഗ്രസ്‌)  28 വോട്ടിനാണ്‌ പരാജയപ്പെടുത്തിയത്‌.  കെ വി ലളിതക്ക്‌ 35  വോട്ടും പത്മിനിക്ക്‌  ഏഴ്‌ വോട്ടും ലഭിച്ചു. . സിപിഐ എം ഏരിയഅമ്മിറ്റിയംഗവുംമഹിളാഅസോസിയേഷൻജില്ലാകമ്മിറ്റിയംഗവുമായ  ‌ ‌ കെ വി ലളിത രണ്ടാം തവണയാണ്‌ ചെയർമാനാവുന്നത്‌.  
ആകെ 42 പേരാണ്‌ വോട്ട്‌ചെയ്‌തത്‌. ലീഗ്‌  വിമതൽ എം ബഷീൻ വോട്ടെടുപ്പിൽ നിന്ന്‌വിട്ടുനിന്നു. എത്താൻ വൈകിയതിനാൽ ലീഗിലെ ഹസീന കാട്ടൂരിന്‌വോട്ട്‌ ചെയ്യാനായില്ല.


കൂത്തുപറമ്പ്‌  നഗരസഭ ചെയർമാനായി എൽഡിഎഫിലെ  വി സുജാത (സിപിഐഎം) എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. 28 സീറ്റുകളിൽ 26 ലും എൽഡിഎഫാണ്‌ വിജയിച്ചത്‌. കൂത്തുപറമ്പ്‌ യുപി സ്‌കൂൾ റിട്ട പ്രധാനാധ്യാപികയായ  വി  സുജാത സിപിഐഎം കൂത്തുപറമ്പ്‌ ലോക്കൽ കമ്മിറ്റിയംഗവും മഹിളാ അസോസിയേഷൻ ഏരിയകമ്മിറ്റിയംഗവുമാണ്‌.

തലശേരി നഗരസഭ ചെയർമാനായി എൽഡിഎഫിലെ ജമുനറാണി(സിപിഐ എം )തെരഞ്ഞെടുക്കപ്പെട്ടു.ബിജെപിയിലെ ഇ ആശയെ  28 വോട്ടിനാണ്‌ പരാജയപ്പെടുത്തിയത്‌. ജമുനറാണിക്ക്‌  36‌   വോട്ടും  ആശയ്‌ക്ക്‌  8‌ വോട്ടും ലഭിച്ചു. മുസ്ലീം ലിഗിലെ ടിവി റാഷിദ ആറ്‌ വോട്ട്‌ നേടി. 50 അംഗങ്ങളാണ്‌ വോട്ട്‌ചെയ്‌തത്‌. അസുഖത്തെ തുടർന്ന്‌ സിപിഐ എമിലെ തബസും ലീഗിലെ കെ പി അൻസാരിയും വോട്ട്‌ ചെയ്‌തില്ല.

ഇരിട്ടി നഗരസഭ ചെയർമാനായി എൽഡിഎഫിലെ കെ ശ്രീലത(സിപിഐ എം)തെരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫിലെ പി കെ ബൽക്കീസിനെ(ലീഗ്‌) 11നെതിരെ 14 വോട്ടുകൾ നേടിയാണ്‌  കെ ശ്രീലത പരാജയപ്പെടുത്തിയത്‌.ബിജെപിയിലെ സി കെ അനിത നാല്‌ വോട്ട്‌ നേടി.

ശ്രീകണ്‌ഠപുരം നഗരസഭ ചെയർമാനായി യുഡിഎഫിലെ ഡോ. കെ വി ഫിലോമിന
തെരഞ്ഞെടുക്കപ്പെട്ടു. എൽഡിഎഫിലെ   കെ  വി ഗീതയെ (സിപിഐ എം) ആറ്‌ വോട്ടിനാണ്‌ പരാജയപ്പെടുത്തിയത്‌.  ആകെ പോൾ ചെയ്‌ത 30 വോട്ടുകളിൽ കെ വി ഫിലോമിനക്ക്‌ ‌   18 വോട്ടും  കെ വി ഗീതക്ക്‌   ‌ 12 വോട്ടും ലഭിച്ചു.  കെ വി ഫിലോമിന കെപിസിസി ജനറൽ സെക്രട്ടറിയും മുൻജില്ലാ പഞ്ചായത്തംഗവുമാണ്‌.

പാനൂർ നഗരസഭ ചെയർമാനായി യുഡിഎഫിലെ  വി നാസർ(ലീഗ്‌)
തെരഞ്ഞെടുക്കപ്പെട്ടു. എൽഡിഎഫിലെ   കെ കെ സുധീർകുമാറിനെ ഒമ്പത്‌ വോട്ടുകൾക്കാണ് ‌പരാജയപ്പെടുത്തിയത്‌.     വി നാസറിന്‌ 23‌   വോട്ടും  കെ കെ സുധീർകുമാറിന് 14 വോട്ടും ലഭിച്ചു. ബിജെപിയിലെ എം രത്‌നാകരന്‌ മൂന്ന്‌ വോട്ട് ‌ലഭിച്ചു.

Most Read

  • Week

  • Month

  • All