കിളിമാനൂർ > കോൺ​ഗ്രസിന് വൻ തോൽവി ഏറ്റുവാങ്ങിയ പഴയകുന്നുമ്മേൽ പഞ്ചായത്തിലെ തോൽവിയുടെ കാരണം പരിശോധിക്കാൻ ചേർന്ന യോ​ഗം കൂട്ടത്തല്ലിൽ കലാശിച്ചു. ശനിയാഴ്ച വൈകിട്ട് നാലിന്‌ അടയമൺ യുപിഎസ് ഓഡിറ്റോറിയത്തിലായിരുന്നു യോ​ഗം. ഡിസിസി നേതാക്കളായ  ആനാട് ജയൻ, ഷിഹാബുദ്ദീൻ, മണ്ഡലം പ്രസിഡന്റുമാരായ അടയമൺ മുരളീധരൻ, നളിനാക്ഷൻ എന്നിവർ പങ്കെടുത്തു.
 
പഴയകുന്നുമ്മേലിൽ കോൺ​ഗ്രസിന് ഉണ്ടായ വൻ തോൽവിയുടെ പശ്ചാത്തലത്തിൽ ഐ ​ഗ്രൂപ്പുകാരായ രണ്ട് മണ്ഡലം പ്രസിഡന്റുമാരെയും മാറ്റിയാലെ ചർച്ചയുള്ളൂവെന്ന് പ്രവർത്തകർ നിലപാടെടുത്തു.
 
എന്നാൽ പ്രവർത്തകരെ ആനാട് ജയനും നേതാക്കളും ചേർന്ന് വിരട്ടിയൊതുക്കാൻ ശ്രമിക്കവെ അണികൾ വേദിയിലേക്ക് ചെരിപ്പ് വലിച്ചെറിയുകയും അസഭ്യവർഷം നടത്തുകയും തുടർന്ന് കൂട്ട അടിയിൽ കലാശിക്കുകയുമായിരുന്നു.  രം​ഗം പന്തിയല്ലെന്ന് കണ്ടതോടെ ഡിസിസി അം​ഗം പ്രാണരക്ഷാർഥം യോ​ഗസ്ഥലത്തുനിന്ന് സ്ഥലം കാലിയാക്കി,  കാറിൽ കയറി രക്ഷപ്പെട്ടു.

 

Most Read

  • Week

  • Month

  • All