കണ്ണൂർ
റെയിൽവേ പാലക്കാട്, തിരുവനന്തപുരം ഡിവിഷനിലും ഉടൻ ജനറൽ ടിക്കറ്റും സീസൺ ടിക്കറ്റും നൽകും.
ചെന്നൈ ഡിവിഷനിൽ ടിക്കറ്റ് വിതരണം ഉടൻ ആരംഭിക്കുമെന്ന് കാണിച്ച് 4ന് റെയിൽവേ ഉത്തരവിറക്കി ബന്ധപ്പെട്ട സെക്ഷനുകളിലേക്ക് നൽകി. എല്ലാവർക്കും ടിക്കറ്റ് ലഭ്യമാകില്ല. ടിക്കറ്റ് നൽകാൻ ചില നിബന്ധനകൾ റെയിൽവേ മുന്നോട്ട് വെച്ചിട്ടുണ്ട്. സ്ത്രീകൾക്കും കൂടെ യാത്ര ചെയ്യുന്ന 12 വയസ്സിന് താഴെയുള്ള കുട്ടികൾക്കും 24 മണിക്കൂറും ടിക്കറ്റ് നൽകും. സർക്കാർ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർ അവരുടെ തിരിച്ചറിയൽ കാർഡ് കാണിച്ചാൽ 24 മണിക്കൂറും ടിക്കറ്റ് നൽകും. മേൽ പറയാത്ത വിഭാഗക്കാർക്ക് രാവിലെ 7 മുതൽ 9.30 വരെയും വൈകീട്ട് വൈകീട്ട് 4.30 മുതൽ 7.30 വരെയും യാത്ര ടിക്കറ്റ് കൗണ്ടറിൽ കൂടി നൽകില്ല.
കോവിഡിന്റെ ഭാഗമായി കഴിഞ്ഞ മാർച്ച് 28 മുതൽ നിർത്തി വെച്ച ട്രെയിൻ സർവ്വീസ് ആഗസ്ത് മുതലാണ് ഭാഗികമായി പുനസ്ഥാപിച്ചത്. ഇപ്പോൾ 60 ശതമാനം സർവ്വീസും പുനരാരംഭിച്ചെങ്കിലും റിസർവേഷൻ ടിക്കറ്റ് മാത്രമാണ് നൽകുന്നത്. സീസൺ ടിക്കറ്റും ജനറൽ ടിക്കറ്റും നൽകണമെന്നാവശ്യപ്പെട്ട് യാത്രക്കാരും യാത്രക്കാരുടെ സംഘടനകളും നിരവധി നിവേദനം റെയിൽവേക്കും സർക്കാരിനും നൽകിയിരുന്നു. രാജ്യത്ത് പല ഡിവിഷനിലും നേരത്തെ തന്നെ ടിക്കറ്റ് നൽകി തുടങ്ങിയിരുന്നു.

 

Most Read

  • Week

  • Month

  • All