Colors: Blue Color

 

കൊവിഡ് മഹാമാരിക്കു ശേഷം ലോകം അഭിമുഖീകരിക്കുന്ന പ്രശ്‌നം ദാരിദ്യമാണെന്ന മുന്നറിയിപ്പുമായി ലോകബാങ്ക്. മഹാമാരി ലോകത്തെ 100 ദശലക്ഷം ജനങ്ങളെ കടുത്ത ദാരിദ്ര്യത്തിലേക്ക് നയിച്ചേക്കുമെന്നാണ് ലോകബാങ്കിന്റെ മുന്നറിയിപ്പ്. 60 ദശലക്ഷം ജനങ്ങള്‍

ദരിദ്രരാകുമെന്നാണ് ലോകബാങ്ക് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നത്. എന്നാല്‍ പുതിയ കണക്കുകള്‍ പ്രകാരം 70 മുതല്‍ 100 ദശലക്ഷം വരെ തകര്‍ച്ചയിലേക്ക് നീങ്ങുമെന്ന് ലോക ബാങ്ക് പ്രസിഡന്റ് ഡേവിഡ് മാല്‍പാസ് എ.എഫ്.പിക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി....

കൊവിഡ് വ്യാപനം നീളുകയോ കുറഞ്ഞു വരുന്ന രാജ്യങ്ങളില്‍ വീണ്ടും വൈറസ് പടരുകയോ ചെയ്താല്‍ ദാരിദ്രാവസ്ഥയിലേക്ക് പോകുന്നവരുടെ എണ്ണം ഇനിയും ഉയരാനാണ് സാധ്യത. ...

കടുത്ത സാമ്പത്തികത്തകര്‍ച്ചയാണ് മഹാമാരി സൃഷ്ടിച്ചത്. വൈറസ് വ്യാപനത്തെ തുടര്‍ന്ന് രാഷ്ട്രങ്ങള്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന വ്യാപാരവ്യവസായ മേഖലയിലെ മുരടിപ്പിനും കാരണമായിട്ടുണ്ട്....

കൂടാതെ ആരോഗ്യമേഖലക്കുണ്ടായ കനത്ത ആഘാതം തുടരുകയാണെന്നും മാല്‍പാസ് പറഞ്ഞു. തൊഴിലില്ലായ്മയും സാമ്പത്തികത്തകര്‍ച്ചയും കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണെന്ന് അമേരിക്ക വ്യക്തമാക്കിയിരുന്നു...

177,000 ലധികം ആളുകളാണ് രാജ്യത്ത് മരണമടഞ്ഞത്. അനേക ലക്ഷം പേര്‍ രോഗബാധിതരായി. ഓരോ ആഴ്ചയും തൊഴിലില്ലായമക്കായി ക്ലെയിം സമര്‍പ്പിക്കുന്ന അമേരിക്കക്കാരുടെ എണ്ണം വര്‍ധിക്കുന്നു

തൊഴില്ലില്ലായ്മ അപേക്ഷ നല്‍കിയവര്‍ തന്നെ ഒരു ദശലക്ഷം കഴിഞ്ഞെന്നാണ് യു.എസ് അധികൃതര്‍ പറയുന്നത്....

കൊവിഡ് വ്യാപനം സമ്പദ്‌വ്യവസ്ഥയില്‍ ചെലുത്തുന്ന ആഘാതം ലഘൂകരിക്കുന്നതിന് 2021ല്‍ കൂടുതല്‍ കടമെടുക്കേണ്ടി ജര്‍മ്മനിയും അറിയിച്ചിരുന്നു.

 അമേരിക്ക> അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞടുപ്പില്‍ ഇന്ത്യന്‍ വംശജ കമല ഹാരിസ് ഡെമോക്രാറ്റിക് പാര്‍ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകും. പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡനാണ് തീരുമാനം പ്രഖ്യാപിച്ചത്. നാളെ ഇരുവരും രാജ്യത്തെ അഭിസംബോധന ചെയ്യും. നവംബര്‍ 3നാണ് തെരഞ്ഞെടുപ്പ്. 1960 കളില്‍ തമിഴ്നാട്ടില്‍ നിന്നും അമേരിക്കയിലെത്തിയ കാന്‍സര്‍ ഗവേഷക ശ്യാമളാ ഗോപാലിന്റെയും ജമേക്കന്‍ വംശജന്‍ ഡോണള്‍ ഹാരിസിന്റെയും മകളായ കമലാഹാരിസ് അഭിഭാഷകയാണ്

 ലോക രാജ്യങ്ങളെ അപേക്ഷിച്ചുനോക്കുമ്പോൾ പൊതുശൗചാലയങ്ങളിലെ വൃത്തിയുടെ കാര്യത്തിൽ മുന്നിലുള്ള രാജ്യമാണ് ജപ്പാൻ. എന്നാൽ അവിടെ പോലും പബ്ലിക് ടോയ്ലറ്റുകൾ ഉപയോഗിക്കാൻ ആളുകൾ മടികാണിക്കുന്നു.അവിടത്തെ വൃത്തിഹീനമായ അന്തരീക്ഷവും ദുർഗന്ധവുമാണ് പൊതുശൗചാലയങ്ങളിൽ നിന്ന് ആളുകളെ അകറ്റുന്നത്. ആശങ്കയും പേടിയും കാരണം പൊതുശൗചാലയങ്ങള്‍ ഉപയോഗിക്കാത്തവരുമുണ്ട്. എന്നാൽ ജപ്പാനിലെ പുതിയ പൊതുശൗചാലയത്തിന്റെ മാതൃക ലോകമാകെ ഇപ്പോൾ ചർച്ചയാവുകയാണ്.
ജനങ്ങൾക്കിടിയിലുള്ള ഈ പേടി കുറയ്ക്കുന്നതിനായാണ് നിപ്പോൺ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ടോക്കിയോ ടോയ്ലറ്റ് പ്രോജക്ട് തയാറാക്കിയത്. ടോക്കിയോയിലെ ഏറ്റവും തിരക്കേറിയ പ്രദേശങ്ങളിൽ ഒന്നായ സിബുയയിലെ 17 പൊതു ശൗചാലയങ്ങൾ മോടിപിടിപ്പിക്കുന്നതാണ് പദ്ധതി. പേരുകേട്ട 16 ആർക്കിടെക്ടുകളെയാണ് ഈ ജോലി ഏൽപ്പിച്ചത്.
 ലിംഗഭേദം, പ്രായം, വൈകല്യം എന്നിവ കണക്കിലെടുക്കാതെ എല്ലാവർക്കും പൊതുശുചിമുറികൾ ഉപയോഗിക്കാൻ സഹായിക്കുന്നവിധം നൂതന രൂപകൽപ്പന പ്രയോഗിക്കുക എന്നതായിരുന്നു ദൗത്യം. ഇതുവരെ ലഭിച്ചവയിൽ ഏറ്റവും ചർച്ചയാകുന്നത് പ്രിട്സ്കർ പ്രൈസ് വിന്നറായ ആർക്കിടെക്ട് ഷിഗേരു ബനിന്റെ രൂപകൽപനയാണ്. തീർത്തും സുതാര്യമായ ശുചിമുറികളാണ് രണ്ടിടത്തായി രൂപകൽപന ചെയ്തത്. ‌
സിയാൻ, നാരങ്ങ പച്ച, നീല, മഞ്ഞ, പിങ്ക് അല്ലെങ്കിൽ പർപ്പിൾ നിറങ്ങളിൽ സുതാര്യമായ ചായം പൂശിയ ഗ്ലാസുകളാൽ ചുറ്റപ്പെട്ട മൂന്ന് യൂണിറ്റുകൾ വീതമാണ് ഓരോ ശൗചാലയങ്ങൾക്കുമുള്ളത്. സുതാര്യമായ ചുവരുകൾ കൊണ്ടുവന്നതിന് കാരണമുണ്ട്. പ്രവേശിക്കുന്നതിന് മുൻപ് അകത്തെ വൃത്തിയുടെ കാര്യം മനസ്സിലാക്കാനായാണ് ഇത്. “പൊതു ശൗചാലയങ്ങളുമായി ബന്ധപ്പെട്ട് രണ്ട് ആശങ്കകളുണ്ട്, പ്രത്യേകിച്ചും പാർക്കുകളിൽ സ്ഥിതിചെയ്യുന്നത്,” ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനയായ നിപ്പോൺ ഫൗണ്ടേഷൻ വിശദീകരിക്കുന്നു. “ഒന്നാമത്തേത് അത് വൃത്തിയുള്ളതാണോ എന്നതാണ്, രണ്ടാമത്തേത് ആരും രഹസ്യമായി അകത്ത് തങ്ങുന്നില്ല എന്നതും.”.
ചുവരുകൾ സുതാര്യമാണെന്ന കാര്യത്തിലും പേടി വേണ്ട. അകത്ത് പ്രവേശിച്ച് വാതിൽ ലോക്ക് ചെയ്യുന്നതോടെ ഗ്ലാസ് ചുവരുകൾ അതാര്യമാകും. “രാത്രിയിൽ അവ മനോഹരമായ വിളക്കുകൾ പോലെ പ്രകാശിക്കും” -നിപ്പോൺ ഫൗണ്ടേഷൻ പറയുന്നു.
 

കൊവിഡിനെതിരായ റഷ്യയുടെ വാക്‌സിൻ നാളെ രജിസ്റ്റർ ചെയ്യാനിരിക്കെ മുന്നറിയിപ്പുമായി പ്രമുഖ വൈറോളജിസ്റ്റ്. വാക്‌സിൻ ഫലിച്ചില്ലെങ്കിൽ വൈറസ് ബാധയുടെ തീവ്രത വർധിച്ചേക്കാമെന്നാണ് റഷ്യയിലെ പ്രമുഖ വൈറോളജിസ്റ്റുമാരിൽ ഒരാളായ അലക്‌സാണ്ടർ ഷെപ്യൂനോവ് പറയുന്നത്. ചില പ്രത്യേക ആന്റിബോഡികളുടെ സാന്നിധ്യം രോഗതീവ്രത വർപ്പിച്ചേക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

നിർദിഷ്ട വാക്‌സിൻ ഏതുതരം ആന്റിബോഡികളാണ് ഉത്പാദിപ്പിക്കുന്നതെന്ന് അറിഞ്ഞിരിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വാക്‌സിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവരാത്തതിലെ ആശങ്കയും അദ്ദേഹം പ്രകടിപ്പിച്ചു. വാക്‌സിൻ സംബന്ധിച്ച് ചില സയന്റിഫിക് പബ്ലിക്കേഷൻസ് പുറത്തുവിട്ട പഠനങ്ങൾ ശ്രദ്ധയിൽപ്പെട്ടിരുന്നു. എന്നാൽ വാക്‌സിൻ പ്രയോഗിക്കുന്നതിന് ഉതകുന്ന കാര്യങ്ങളല്ല പഠനങ്ങളിൽ പറയുന്നതെന്നും അലക്‌സാണ്ടർ ഷെപ്യൂനോവ് പറയുന്നു. റഷ്യയുടെ വാക്‌സിനെതിരെ ലോകാരോഗ്യ സംഘടനയും രംഗത്തെത്തിയിരുന്നു. ധൃതിയേക്കാൾ നടപടിക്രമം പൂർണമായി പാലിക്കുന്നതിലാകണം കൂടുതൽ ശ്രദ്ധിക്കേണ്ടതെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകിയിരുന്നു.

ലോകത്തെ ആദ്യ കൊവിഡ് വാക്‌സിനാണ് നാളെ രജിസ്റ്റർ ചെയ്യുന്നത്. റഷ്യൻ പ്രതിരോധ മന്ത്രാലയവും ഗാമലേയ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും ചേർന്ന് വികസിപ്പിച്ച വാക്സിൻ ഓഗസ്റ്റ് 12 ന് പുറത്തിറക്കുമെന്ന് ഡെപ്യൂട്ടി ആരോഗ്യ മന്ത്രി ഒലേഗ് ഗ്രിൻദേവാണ് അറിയിച്ചത്. വാക്സിന്റെ ക്ലിനിക്കൽ പരീക്ഷണത്തിൽ പങ്കാളികളായ വ്യക്തികളുടെ അവസാന ആരോഗ്യ പരിശോധന ഓഗസ്റ്റ് 3ന് നടന്നിരുന്നു. ബുർദെൻകോ മെയിൻ മിലിറ്ററി ക്ലിനിക്കൽ ആശുപത്രിയിലായിരുന്നു പരിശോധന. പരിശോധനയിൽ വാക്സിൻ ലഭിച്ചവർക്കെല്ലാം കൊവിഡിനെതിരായ പ്രതിരോധം ലഭിച്ചുവെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് വാക്‌സിൻ പുറത്തിറക്കാൻ തീരുമാനിച്ചിരിക്കുന്നത്.

 Bahrain: Burqa-clad Woman Breaks Hindu Idols in Mall, Faces Action ...

 

മനാമ: സൂപ്പർമാർക്കറ്റിനുള്ളിൽവെച്ച് ഹിന്ദു ദൈവങ്ങളുടെ പ്രതിമകൾ നശിപ്പിച്ച സ്വദേശിയായ വനിതയ്ക്കെതിരെ നിയമനടപടി സ്വീകരിച്ചതായി ബഹ്‌റൈൻ പോലീസ് അറിയിച്ചു. മനാമയിലെ ജുഫെയറിലെ ഒരു സൂപ്പർമാർക്കറ്റിനുള്ളിൽ ബുർഖ ധരിച്ച ഒരു സ്ത്രീ ഗണേശ വിഗ്രഹങ്ങൾ നശിപ്പിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിലൂടെ വൈറലായിരുന്നു. ബഹ്‌റൈൻ ഒരു മുസ്ലീം രാജ്യമാണെന്ന് അറബിയിൽ പറഞ്ഞുകൊണ്ടായിരുന്നു വിൽക്കാൻ വെച്ചിരുന്ന ഗണേശ വിഗ്രഹങ്ങൾ ഓരോന്നായി അവർ തകർത്തത്. ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തതാണ് ഇക്കാര്യം.

“54 കാരിയായ സ്ത്രീക്കെതിരെ ജുഫൈറിലെ ഒരു കടയ്ക്ക് കേടുപാടുകൾ വരുത്തിയതിനും ഒരു വിഭാഗം ആളുകളെയും അവരുടെ ആചാരങ്ങളെയും അപകീർത്തിപ്പെടുത്തിയതിനും പോലീസ് നിയമ നടപടികൾ സ്വീകരിച്ചു, അവർക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിന്‍റെ ഭാഗമായി പബ്ലിക് പ്രോസിക്യൂഷനിലേക്കു കൈമാറിയിട്ടുണ്ട്” ബഹറൈൻ പോലീസ് ട്വിറ്റർ അക്കൗണ്ടിൽ പറഞ്ഞു.

 

കഴിഞ്ഞ ദിവസമാണ് കോഴിക്കോട് വിമാനത്താവളത്തിൽ രാജ്യത്തെ തന്നെ ഞെട്ടിച്ച വിമാനാപകടം നടന്നത്. അപകടത്തിൽ പൈലറ്റും സഹപൈലറ്റും അടക്കം 18 പേർ മരണപ്പെടുകയും നിരവധി ആളുകൾക്ക് പരുക്കേൽക്കുകയും ചെയ്തു. ഇതിനിടയിലും അവിശ്വസനീയമായി അപകടത്തിൽ നിന്ന് രക്ഷപ്പെട്ട ആളുകളുണ്ട്. അങ്ങനെയൊരാളാണ് മലപ്പുറം തിരുന്നാവായ സ്വദേശിയായ നൗഫൽ. അപകടത്തിൽപ്പെട്ട വിമാനത്തിൽ അവസാന നിമിഷം യാത്ര ചെയ്യാൻ സാധിക്കാതെ പോയ നൗഫൽ തന്റെ അനുഭവം  പങ്കുവെച്ചു.

ഇന്നലെ അപകടത്തിൽപ്പെട്ട ദുബായ് കരിപ്പൂർ വിമാനത്തിൽ യാത്ര ചെയ്യേണ്ടതായിരുന്നു നൗഫൽ. ടിക്കറ്റും ബോർഡിംഗ് പാസുമൊക്കെ അദ്ദേഹത്തിനുണ്ടായിരുന്നു. കൊവിഡ് പശ്ചാത്തലത്തിൽ ജോലി നഷ്ടപ്പെട്ടതിനാൽ നാട്ടിലേക്ക് മടങ്ങാം എന്നായിരുന്നു അദ്ദേഹം തീരുമാനിച്ചത്. എന്നാൽ, വീസ കാലാവധി കഴിഞ്ഞതിനാൽ പിഴയടയ്ക്കാതെ യാത്ര ചെയ്യാനാവില്ല എന്ന് വിമാനത്താവള അധികൃതർ പറഞ്ഞു. അത്ര പണം കയ്യിൽ ഇല്ലാത്തതിനാൽ നിരാശനായി അദ്ദേഹം മുറിയിലേക്ക് മടങ്ങി. വിവരം ജോലി സ്ഥലത്ത് അറിയിക്കുകയും വഴിയുണ്ടാക്കാമെന്ന് അവർ ഉറപ്പു നൽകുകയും ചെയ്തു. പിന്നീടാണ് ഞെട്ടിക്കുന്ന അപകടത്തെപ്പറ്റി നൗഫൽ അറിഞ്ഞത്. സന്തോഷവും സങ്കടവും ഒരുമിച്ച് തോന്നുന്ന അവസ്ഥ. ജീവൻ തിരികെ കിട്ടിയ സന്തോഷവും അപകടം നടന്ന സങ്കടവുമാണ് നൗഫലിനുള്ളത്.

ഷാർജയിലെ അഥീന എഡ്യൂക്കേഷൻ്റെ കീഴിലുള്ള ഒരു സ്കൂളിൽ ആണ് നൗഫൽ ജോലി ചെയ്യുന്നത്. യാത്ര മുടങ്ങിയതോടെ തന്റെ ജോലി തിരിച്ചു കിട്ടിയതായും നൗഫൽ പറഞ്ഞു

Most Read

  • Week

  • Month

  • All