Colors: Blue Color

ബ്രിട്ടനില്‍ നിന്ന് ഇന്ത്യയില്‍ എത്തിയവരില്‍ കൊവിഡ് ബാധിതര്‍ വര്‍ധിക്കുന്നു. ഇതോടെ ബ്രിട്ടനില്‍ നിന്ന് എത്തുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കാനും രോഗം സ്ഥിരീകരിച്ചാല്‍ വൈറസിന്റെ സ്വഭാവം കണ്ടെത്താനും സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ആറ് ലാബുകളും ഇതിനായി സജ്ജമാക്കി.

കേരളം, തമിഴ്‌നാട്, മഹാരാഷ്ട്ര, കര്‍ണാടക അടക്കം ഒന്‍പത് സംസ്ഥാനങ്ങളിലാണ് യുകെയില്‍ നിന്നെത്തിയ യാത്രക്കാരില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ബ്രിട്ടനില്‍ പടരുന്ന അതിവേഗ കൊവിഡ് ബാധയാണോ ഇവരില്‍ ഉണ്ടായതെന്ന് പരിശോധിച്ചുവരികയാണ്. രോഗം സ്ഥീരികരിച്ചവരിലെ വൈറസിന്റെ സ്വഭാവം അറിയാനായി നടത്തുന്ന പരിശോധനയുടെ ഫലത്തിനായി ദിവസങ്ങള്‍ കാത്തിരിക്കേണ്ടി വരുന്നുണ്ട്. ഈ സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.

രാജ്യത്തെത്തുന്നവരുടെ വിവരങ്ങള്‍ സംസ്ഥാന സര്‍ക്കാരുകള്‍, ഓണ്‍ലൈന്‍ പോര്‍ട്ടലായ എഐആര്‍-സുവിധ ആന്‍ഡ് ബ്യൂറോ ഓഫ് ഇമിഗ്രേഷനില്‍ നിന്ന് ശേഖരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ആര്‍ടിപിസിആര്‍ നടത്തി രോഗം സ്ഥിരികരിച്ചാല്‍ ജീനോം സീക്വന്‍സിംഗിനായി തെരഞ്ഞെടുത്ത ലാബുകളിലേക്ക് അയക്കണം.

ഡല്‍ഹി, ബംഗാള്‍, ബംഗളൂരു, പൂനെ, ഹൈദരബാദ്, ഭുവനേശ്വര്‍ എന്നിവിടങ്ങളിലായി ആറ് ലാബുകളിലാണ് പരിശോധന പുരോഗമിക്കുന്നത്. മഹാരാഷ്ട്രക്ക് പിന്നാലെ കര്‍ണാടക, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ രാത്രി കര്‍ഫ്യു പുനരാരംഭിച്ചു. 24 മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ 3,913 ,ഡല്‍ഹിയില്‍ 871 ,തമിഴ് നാട്ടില്‍ 1066 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.

സ്മാര്‍ട്ട്‌ഫോണുകളെ അപകടത്തിലാക്കുന്ന ആപ്ലിക്കേഷനുകളെ പലപ്പോഴും ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് പുറത്താക്കാറുണ്ട്. ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നവയും മാല്‍വെയറുകള്‍ കടന്നുകൂടിയിട്ടുള്ളവയുമായ ആപ്ലിക്കേഷനുകളാകും പലപ്പോഴും പ്ലേ സ്റ്റോറില്‍ നിന്ന് ഒഴിവാക്കാറ്. ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ കടന്നൂകൂടിയ ജോക്കര്‍ മാല്‍വെയറാണ് ഗൂഗിളിനെ പ്രതിസന്ധിയിലാക്കുന്നത്.

മൂന്നുവര്‍ഷം നീണ്ട പരിശ്രമങ്ങള്‍ക്കൊടുവിലാണ് ജോക്കര്‍ മാല്‍വെയറിനെ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് 2019 ല്‍ ഒഴിവാക്കിയത്. ഗൂഗിള്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു ജോക്കറില്‍ നിന്നുള്ളത്. ഇപ്പോള്‍ ജോക്കര്‍ മാല്‍വെയറിന്റെ പുതിയ വേരിയന്റാണ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ എത്തിയിരിക്കുന്നത്. ഇതേ തുടര്‍ന്ന് മാല്‍വെയര്‍ കടന്നൂകൂടിയ ആപ്ലിക്കേഷനുകളെ ഗൂഗിള്‍ പുറത്താക്കിയിരുന്നു.  ഇതിന് പിന്നാലെയാണ് ഇന്ന് 34 ആപ്ലിക്കേഷനുകളെ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് പുറത്താക്കിയത്.

ഫോണുകളിലെത്തിയ ശേഷം ആന്‍ഡ്രോയിഡ് ആപ്പെന്ന വ്യാജേന പ്രവര്‍ത്തനം ആരംഭിക്കുകയും പിന്നീട് ബാങ്ക് വിവരങ്ങള്‍, കോണ്‍ടാക്റ്റുകള്‍, വണ്‍ ടൈം പാസ്വേര്‍ഡുകള്‍, തുടങ്ങിയവ ചോര്‍ത്തിയെടുക്കുകയും ചെയ്യുകയാണ് ജോക്കര്‍ മാല്‍വെയറിന്റെ രീതി.ഇതുവഴി ഹാക്കര്‍മാര്‍ക്ക് ഫോണ്‍ ഉപയോക്താക്കളെ അവരുടെ അറിവില്ലാതെ പ്രീമിയം സേവനങ്ങളുടെ വരിക്കാരായി മാറ്റാന്‍ സാധിക്കും. ജോക്കര്‍ മാല്‍വെയര്‍ കടന്നുകൂടിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്ത 34 ആപ്ലിക്കേഷനുകള്‍ ഇവയാണ്.

 • All Good PDF Scanner
 • Mint Leaf Message-Your Private Message
 • Unique Keyboard Fancy Fonts & Free Emoticons
 • Tangram App Lock
 • Direct Messenger
 • Private SMS
 • One Sentence Translator Multifunctional Translator
 • Style Photo Collage
 • Meticulous Scanner
 • Desire Translate
 • Talent Photo Editor Blur focus
 • Care Message
 • Part Message
 • Paper Doc Scanner
 • Blue Scanner
 • Hummingbird PDF Converter Photo to PDF
 • All Good PDF Scanner
 • com.imagecompress.android
 • com.relax.relaxation.androidsms
 • com.file.recovefiles
 • com.training.memorygame
 • Push Message- Texting & SMS
 • Fingertip GameBox
 • com.contact.withme.texts
 • com.cheery.message.sendsms (two different instances)
 • com.LPlocker.lockapps
 • Safety AppLock
 • Emoji Wallpaper
 • com.hmvoice.friendsms
 • com.peason.lovinglovemessage
 • com.remindme.alram
 • Convenient Scanner 2
 • Separate Doc Scanner

ബ്രിട്ടനിൽ കൊറോണ വൈറസിന്റെ ജനിതകമാറ്റം സംഭവിച്ച മൂന്നാമത് വകഭേദം കൂടി കണ്ടെത്തിയതായി റിപ്പോർട്ട്. ദക്ഷിണാഫ്രിക്കയിൽ നിന്ന് എത്തിയ യാത്രക്കാരിൽ പുതിയ വൈറസ് വകഭേദം കണ്ടെത്തിയതായാണ് വാർത്തകൾ. കൊറോണ വൈറസിന്‍റെ 70 ശതമാനം വ്യാപന ശേഷിയുള്ള രണ്ടാമത് വകഭേദം ബ്രിട്ടനെ ഭീതിയിലാക്കിയ സാഹചര്യത്തിലാണ് മൂന്നാമതൊന്നു കൂടി റിപ്പോർട്ട് ചെയ്യുന്നത്.

പുതുതായി ജനിതക മാറ്റം സംഭവിച്ച വൈറസ് ബാധയുള്ള രണ്ട് കേസുകളാണ് യു.കെയിൽ കണ്ടെത്തിയത്. കഴിഞ്ഞ രണ്ട് ആഴ്ചയ്ക്കിടെ ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയവർ നിർബന്ധമായും ക്വാറന്‍റീനിൽ കഴിയണമെന്ന് ആരോഗ്യ സെക്രട്ടറി നിർദേശിച്ചു. നിലവിലെ രണ്ടാം സ്‌ട്രെയിനെക്കാള്‍ പ്രഹരശേഷി കൂടിയതാണ് വൈറസിന്റെ മൂന്നാം വകഭേദമെന്നും അതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

 

ലോകത്ത് കൊവിഡ് വൈറസിന്റെ രണ്ടാം സ്ട്രെയിന്‍ കണ്ടെത്തിയത് വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. ബ്രിട്ടന് പുറമേ ഡെന്‍മാര്‍ക്ക്, നെതര്‍ലാൻഡ്, ഓസ്ട്രേലിയ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലും വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയിട്ടുണ്ട്.

റോം > കമ്പോളമുതലാളിത്തം പരാജയപ്പെട്ടെന്ന് കോവിഡ് മഹാമാരി തെളിയിച്ചതായി ഫ്രാന്‍സിസ് മാര്‍പാപ്പ. ഞായറാഴ്‌ച പുറത്തിറക്കിയ തന്റെ മൂന്നാമത്തെ ചാക്രിക ലേഖനത്തിലാണ് അദ്ദേഹം ഇങ്ങനെ പരാമര്‍ശിക്കുന്നത്. ഫ്രാന്‍സിസ് അസീസിയുടെ തിരുനാള്‍ ദിനത്തിലാണ് ഇത് പുറത്തിറക്കിയത്. 

കോവിഡാനന്തര ലോകത്തെക്കുറിച്ചുള്ള കാഴ്‌ച‌പ്പാടാണ് അദ്ദേഹം അതില്‍ പങ്കുവെയ്ക്കുന്നത്. മുതലാളിത്ത വ്യവസ്ഥയുടെ മാന്ത്രിക സിദ്ധാന്തങ്ങള്‍ പരാജയപ്പെട്ടെന്നത് കോവിഡ് നല്‍കുന്ന പാഠമാണെന്ന് 'എല്ലാവരും സോദരര്‍' എന്ന തലക്കെട്ടിലുള്ള ലേഖനത്തില്‍ അദ്ദേഹം പറയുന്നു.

ഒത്തൊരുമയ്ക്കും സംവാദത്തിനും ഊന്നലുള്ള, യുദ്ധത്തെ തിരസ്‌കരിക്കുന്ന പുതിയ രാഷ്ട്രീയനയമാണ് ലോകത്തിന് ആവശ്യമെന്നും അദ്ദേഹം വിശദീകരിക്കുന്നു. മനുഷ്യരുടെ ന്യായമായ ആവശ്യങ്ങള്‍ക്ക് പരിഹാരം കാണാനായി നിലവിലെ രാഷ്ട്രീയ സാമ്പത്തിക സംവിധാനങ്ങള്‍ പുതുക്കേണ്ടതുണ്ടെന്ന തന്റെ കാഴ്‌ചപ്പാട് മഹാമാരി സാഹചര്യം ഊട്ടിയുറപ്പിച്ചു.

യുദ്ധത്തെ പ്രതിരോധമാര്‍ഗമായി ന്യായീകരിക്കുന്ന കത്തോലിക്കാസഭയുടെ സിദ്ധാന്തം കാലഹരണപ്പെട്ടതാണ്. നൂറ്റാണ്ടുകളായി അത് ലോകവ്യാപകമായി ഉപയോഗിക്കപ്പെട്ടുവരുന്നുണ്ട്. എന്നാല്‍ അതിന് ഒട്ടും പ്രസക്തിയില്ലാതായി. നീതിപൂര്‍വമായ യുദ്ധത്തിന്റെ സാധ്യതകള്‍ വിശദീകരിക്കാനുള്ള യുക്ത്യാധിഷ്ഠിത അളവുകോലുകളുടെ പ്രയോഗം ഇന്ന് പ്രയാസകരമാണെന്നും മാര്‍പാപ്പ പറയുന്നു.

പാ​വ​പ്പെ​ട്ട​വ​രെ കൂ​ടു​ത​ൽ പാ​വ​പ്പെ​ട്ട​വ​രാ​ക്കു​ക​യും സ​ന്പ​ന്ന​രെ വീ​ണ്ടും പു​ഷ്ടി​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്ന ത​ല​തി​രി​ഞ്ഞ ആ​ഗോ​ള സാ​ന്പ​ത്തി​ക വ്യ​വ​സ്ഥ​യ്ക്കെ​തി​രെ​യു​ള്ള വി​മ​ർ​ശ​നം മാ​ർ​പാ​പ്പ ആ​വ​ർ​ത്തി​ക്കു​ന്നു.

രാ​ഷ്‌​ട്രീ​യ​വും സാ​മ്പ​ത്തി​ക​വു​മാ​യ കാ​ഴ്‌ച​പ്പാ​ടു​കൾ പൊ​ളി​ച്ചെ​ഴു​തേ​ണ്ട​താ​ണെ​ന്ന ത​ന്‍റെ വി​ശ്വാ​സം, കോ​വി​ഡ് മ​ഹാ​വ്യാ​ധി​യോ​ടെ അ​ര​ക്കി​ട്ടു​റ​പ്പി​ക്ക​പ്പ​ട്ടു. വി​പ​ണി​ക്കു സ്വാ​ത​ന്ത്ര്യം ന​ൽകി എ​ല്ലാ പ്ര​ശ്‌ന​ങ്ങ​ളും പ​രി​ഹ​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നു വ്യ​ക്ത​മാ​യി. ഭൂ​മി ന​ൽകു​ന്ന വി​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​യ്ക്കു​മ്പോ​ൾ സ​മൂ​ഹ​ത്തി​ന്‍റെ ന​ന്മ​യാ​ണു ക​ണ​ക്കി​ലെ​ടു​ക്കേ​ണ്ട​ത്; വ്യ​ക്തി​ക​ൾ​ക്കു വ​സ്‌തു​ക്ക​ളി​ൽ പ​ര​മാ​ധി​കാ​ര​മു​ണ്ടെ​ന്ന സ​ങ്ക​ൽപ്പം ത​ള്ളി​ക്ക​ള​യ​ണം.

കു​ടി​യേ​റ്റ​ക്കാ​രെ​യും അ​ഭ​യാ​ർ​ഥി​ക​ളെ​യും സ്വാ​ഗ​തം ചെ​യ്‌തു സ്വീ​ക​രി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത മാ​ർ​പാ​പ്പ ആ​വ​ർ​ത്തി​ക്കു​ന്നു. അ​നു​ക​മ്പ​യു​ടെ സ​ന്ദേ​ശം വി​ശ​ദീ​ക​രി​ക്കാ​നാ​യി ‘ന​ല്ല സ​മ​രി​യാ​ക്കാ​ര​ന്‍റെ’ ഉ​പ​മ​യ്ക്കാ​യി ഒ​രു അ​ധ്യാ​യം​ത​ന്നെ ചാ​ക്രി​ക​ലേ​ഖ​ന​ത്തി​ൽ മാ​റ്റി​വ​ച്ചി​രി​ക്കു​ന്നു

ഇത്തവണത്തെ ഭൗതിക ശാസ്ത്ര നൊബേൽ പുരസ്‌കാരം മൂന്ന് പേർക്ക്. ബ്രിട്ടീഷുകാരനായ റോജർ പെൻറോസ്, ജർമൻ പൗരനായ റെയിൻഹാർഡ് ജെൻസെൽ, അമേരിക്കക്കാരിയായ ആൻഡ്രിയ ഗെസ് എന്നിവരാണ് പുരസ്‌കാരം പങ്കിട്ടത്.

തമോഗർത്ത രൂപീകരണവുമായി ബന്ധപ്പെട്ട് നടത്തിയ കണ്ടെത്തലുകളാണ് റോജർ പെൻറോസിനെ പുരസ്‌കാരത്തിന് അർഹനാക്കിയത്. ആകാശഗംഗയുടെ കേന്ദ്രത്തിലെ അതിശയകരമായ കോംപാക്ട് ഒബ്‌ജെക്ടിനെ സംബന്ധിച്ച കണ്ടെത്തലുകളാണ് റെയിൻഹാർഡ് ജെൻസെലും ആൻഡ്രിയ ഗെസിനും പുരസ്‌കാരം നേടികൊടുത്തത്. സ്റ്റോക്‌ഹോമിലെ കരോലിൻസ്‌ക ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ചായിരുന്നു അവാർഡ് പ്രഖ്യാപനം. ഇന്ത്യൻ സമയം 3. 30നായിരുന്നു അവാർഡ് പ്രഖ്യാപിച്ചത്.

കഴിഞ്ഞ വർഷം ഫിസിക്‌സിനുള്ള നൊബേൽ ലഭിച്ചത് ജെയിംസ് പീബിൾസ്, മൈക്കൽ മേയർ, ഡൈലിയർ ക്വിലോസ് എന്നിവർക്കായിരുന്നു. ഫിസിക്‌സിന് ആദ്യമായി നൊബേൽ സമ്മാനം ലഭിച്ച സ്ത്രീ പ്രശസ്ത ശാസ്ത്രജ്ഞ മേരി ക്യൂറിയാണ്. പിന്നീട് മരിയ ജിയോപ്പാർട്ട് മേയര്‍ ഫിസിക്സ് നൊബേൽ നേടുന്ന രണ്ടാമത്തെ വനിതയായി. 1921ൽ വിഖ്യാത ശാസ്ത്രജ്ഞൻ ആൽബർട്ട് ഐൻസ്റ്റീനും ഫിസിക്‌സിൽ നൊബേൽ ലഭിച്ചു.

ദുബായ്: ഇന്ത്യയുടെ രാഷ്ട്രപിതാവിന് ആദരവുമായി ബുർജ് ഖലീഫ. ഗാന്ധിജിയുടെ 151-ാം ജന്മവാർഷിക ദിനത്തിൽ പ്രത്യേക ദീപാലങ്കാരം ഒരുക്കിയാണ് ബുര്‍ജ് ഖലീഫ ആദരം അർപ്പിച്ചത്. അബുദാബിയിലെ ഇന്ത്യന്‍ എംബസിയും ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റും സംയുക്തമായാണ് ഗാന്ധിജയന്തി ദിനത്തിൽ അംബരചുംബിയായ ബുർജ് ഖലീഫയിൽ പ്രത്യേക എല്‍ഇഡി ഷോ ഒരുക്കിയത്.

'ലോകത്തിന് എന്ത് മാറ്റം വരുത്താൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ ആ മാറ്റമാവുക' ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ അനശ്വര വാക്കുകളാണിത്. അദ്ദേഹത്തിന്‍റെ ജീവിത യാത്രയ്ക്ക് ആദരവായും 151-ാം ജന്മദിനം ആഘോഷിക്കുന്നതിനായും പ്രത്യേക എൽഇഡി ഷോ സമർപ്പിക്കുകയാണ്' ബുർജ് ഖലീഫ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് ഇന്ത്യ രാഷ്ട്രപിതാവിന്‍റെ 151-ാം ജന്മദിനം ആഘോഷിച്ചത്. കോവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ പലയിടത്തും ലളിതമായി ആയിരുന്നു ചടങ്ങുകൾ. ഡൽഹിയിൽ മഹാത്മയുടെ സമാധി സ്ഥലമായ രാജ് ഘട്ടിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി രാംനാഥ് കോവിന്ദ് അടക്കമുള്ള പ്രമുഖർ ആദരം അർപ്പിക്കാനെത്തിയിരുന്നു. ഇതിന് പുറമെ വിവിധ സംസ്ഥാനങ്ങളിലും അനുസ്മരണ ചടങ്ങുകൾ സംഘടിപ്പിച്ചിരുന്നു.

Most Read

 • Week

 • Month

 • All